മാത്യു നെല്ലിക്കുന്ന്
ആകാശത്തെരുവില്‍ നക്ഷത്രപ്പൂക്കള്‍ വിരിച്ച
പെണ്‍കുട്ടീ, നീ ഒരിക്കള്‍
നിര്‍മ്മാല്യം തൊഴുതു മടങ്ങുമ്പോള്‍
കൈകള്‍ കൂപ്പി ദേവീ ദര്‍ശനം കാത്ത്
ഞാന്‍ നിന്നിരുന്നുവല്ലോ .
ഒരു ശിശിരത്തിന്‍ തേങ്ങലില്‍
തംബുരു പൊട്ടിയ വീണയുടെ
ആര്‍ത്ത നാദത്തിന്‍ ഞെട്ടലില്‍
എന്‍ ഹൃത്തില്‍ പൊടിഞ്ഞ
രക്തത്തുള്ളികള്‍ ഇന്നും ബാക്കിയാണല്ലോ.
നീണ്ട മൌനത്തിന്‍ വിഷാദ സന്ധ്യയില്‍
ഉരുകിയൊലിച്ച ഹൃത്തിന്‍റെ തേങ്ങല്‍
ഇന്നും ബാക്കി കടങ്ങളായി എന്നില്‍
നീറിപ്പുകയുന്നു.
നീയെന്ന താഴ്‌വാരത്തില്‍
തേനലപ്പച്ചകളില്‍
ഞാനന്ന് മുങ്ങിത്തുടിച്ച
ഓര്‍മ്മത്തുടിപ്പുകള്‍ ഇന്നും ബാക്കി കിടക്കുന്നു.
ചൂടുറ്റ കാലത്തില്‍ കാതോര്‍ത്തു നിന്നപ്പോള്‍
നിന്‍ ചുടു ഗന്ധങ്ങള്‍ എവിടെയോ
പൊലിഞ്ഞപ്പോള്‍
കാലത്തിന്‍ മേഘത്തട്ടില്‍
ശൂന്യമാം ചുവരുകളില്‍
നോക്കി ഞാന്‍ പ്രതിമ പോല്‍
നിശ്ചലം നിന്നു പോയി.