ടി.എ.ശശി
തലയ്ക്കുള്ളില്‍ നിന്ന്ഓര്മ്മകളിടിഞ്ഞ്
ശരീരത്തിനുള്ളിലേക്കു
വീഴുന്നു.
ഓര്‍മ്മ മാംസവുമായി
കൂടിച്ചേര്‍ന്ന്
വീഴ്ച്ചയില്‍ ദഹിച്ചവരെ
പ്പോലെയും
ഒരിക്കലും
എഴുന്നേല്‍ക്കാത്തവരെ
പ്പോലെയും.
വല്ലപ്പോഴെങ്കിലും
വീഴ്ച്ചയില്‍ നിന്നും
എണീല്‍ക്കുന്നുവെന്ന
തോന്നലിന്‍ കണ്ണീര്‍പ്പൊട്ട്
തലയിലേക്കെത്തുന്നു;
കണ്ണുകളെപ്പോഴും
തീക്കുടങ്ങള്‍ പോലെയൊ
ജലാശയം പോലെയോ
ആകാതിരുന്നിട്ടും.