15 Nov 2011

തായ്മനം...


ശകുന്തള. എന്‍.എം.
ഇല്ല എനിക്ക്‌ ഒന്നിനുമാവില്ല... പറയുവാനല്ലാതെ, എഴുതുവാനല്ലാതെ,എനിക്ക്‌ ഒന്നിനും കഴിയുന്നില്ല. ഒരുനാള്‍ അവള്‍- ഒരു വ്യഥിത കൌമാരം ഒരു പിടിരോഷവുമായി എന്‍ മുന്നിലെത്തി... "സ്ത്രീകളെക്കുറിച്ച്‌ വെറുതെ- അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നവണ്റ്റെ-നാവു മുറിച്ചെടുക്കണം... " "സ്നേഹം നടിച്ചു പാട്ടുപാടുന്നവണ്റ്റെ തലയില്‍ ചാണകവെള്ളംകലക്കിയൊഴിക്കണം... 
"കാമം കത്തുന്ന കണ്ണുകളുമായി മുന്നിലെത്തുന്നവന്‍മാരുടെകണ്ണുകള്‍ ചൂഴ്ന്നെടുക്കണം... " "മക്കളെയും ബാലികമാരെയും പീഡിപ്പിക്കുന്നവന്റെ ലിംഗങ്ങള്‍ ഛേദിച്ചു കളയണം... " "കാമസൂത്രയെക്കുറിച്ചു പെണ്‍കുട്ടികളോടു വിവരിക്കുന്നവന്റെ കണ്ഠത്തില്‍ കത്തി വയ്ക്കണം... " "സ്ത്രീകളെ അപമാനിക്കാന്‍ കൂട്ടുനില്‍ക്കുന്ന സ്ത്രീകളുടെ കുജങ്ങള്‍ ഛേദിക്കണം... " "പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കാതെ ഒരുങ്ങി കെട്ടി നടക്കുന്ന അമ്മമാരെചാട്ടവാറു കൊണ്ടടിക്കണം... " 
"ആണ്‍കുട്ടികളെ തെരുവിലേക്ക്‌ അഴിച്ചു വിട്ടിരിക്കുന്ന മാതാപിതാക്കളെതിളച്ച എണ്ണയില്‍ വീഴ്ത്തണം... " 
"സഹോദരിയെ തിരിച്ചറിയാന്‍ കഴിയാത്ത കാമന്‍മാരെകല്ലെറിഞ്ഞു കൊല്ലണം... " 
ഒരു തീവ്രവാദിയെപ്പോലെ- എന്‍ മുന്നില്‍ അവള്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടേയിരുന്നു. 
"എല്ലാ മാതാപിതാക്കളും തിളച്ച എണ്ണയില്‍ തന്നെയാണ്‌ കുട്ടീഇന്ന്‌ ജീവിക്കുന്നത്‌ - ഞാന്‍ പറഞ്ഞു... 
" അവളുടെ രോഷം കണ്ട്‌ ഞാന്‍ ചിരിച്ചു. അപ്പോള്‍ അവള്‍ കരഞ്ഞു. ഞാന്‍ അവളെ എന്റെ മാറോടു ചേര്‍ത്തു. 
കളിപ്രായമെത്തുംമുമ്പ്‌ അമ്മയാകേണ്ടി വന്നവള്‍. അവളെപ്പോലെ ഞാനും തേങ്ങി. ഒരു കൊച്ചുകുട്ടിയെപ്പോലെഅവള്‍ എന്നോടു ചേര്‍ന്നു. അപ്പോള്‍ ഞാന്‍ അവളായി മാറി... അതെ, പറയുവാനല്ലാതെ, എഴുതുവാനല്ലാതെഎനിക്കും ഒന്നിനും കഴിയുന്നില്ല...


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...