ഗീതാരാജൻ
നെറ്റിയിലെ വിയര്‍പ്പു
തൂത്തുമാറ്റിയ സായാഹ്നം
എണ്ണി കൊടുത്ത തുട്ടുകള്‍
ഒഴിയുന്ന മടിശീല
സിരകളില്‍ വലിഞ്ഞു
മുറുകുന്ന ലഹരിയില്‍
ആടി പോകുന്നൊരു ബീഡി പുക!!
മേല്പ്പുരയില്ലത്ത വീടിനുള്ളില്‍
ഒരുച്ച മയക്കത്തിന്റെ
ആലസ്യത്തില്‍ നിന്നും
വിട്ടുണരാന്‍ മടിച്ചു
നില്‍ക്കുന്ന കാറ്റ്,
മേഘകൂട്ടില്‍ നിന്നും
ആകാശകുന്നിറങ്ങി
പടി വാതിലിനപ്പുറം
വേച്ചു വേച്ചു മയങ്ങി
വീണൊരു വെയില്‍.
മേല്പ്പുരയുള്ള വീടിനുള്ളില്‍
മറക്കുള്ളിലെ കാഴ്ചകളില്‍
കണ്ണീരു വറ്റിയ കടല്‍
അരിപൊതി തിരഞ്ഞു
ഉറങ്ങി പോയ മണല്ക്കൂട്ടങ്ങള്‍ !
സിരകളില് കത്തിയെരിയുന്ന
ലഹരിയുടെ കനലില്‍
എരിഞ്ഞടങ്ങിയ സന്ധ്യ!!