പനിനീര്‍ പോലെ ഒരു പെണ്‍കുട്ടി


 സാമൂസ്

ബസ്സിന്റെ ജനലിലൂടെ ആര്‍ത്തലച്ചു ഒഴുകുന്ന പുഴയേ നോക്കിയിരുന്നപ്പോള്‍ അവനു തോന്നി കാലം ആരെയും കാത്ത് നില്കത്ത ഒരു പുഴ പോലെ ആണു ,പോകുന്ന വഴിയില്‍ തന്നിലേക്കു വരുന്ന ഏതിനേയും ഉള്‍കൊണ്ടു കൊണ്ട് ഒഴുകുന്ന പുഴ. പലപ്പൊഴും അവളും ഒരു പുഴയണൊ എന്നു അവനു തൊന്നാറുണ്ട് . മനുഷ്യന്റെ മനസ്സ് വരകളും കൊറികളും നിറഞ്ഞ ഒരു സ്ലേറ്റ് പോലെയാണെന്നും കാലം ആ വരകളേയും കൊറികളേയും മായിക്കുന്ന മഷിപ്പച്ച കണക്കെയാണെന്നു ആരോ പറഞ്ഞതു അവന്‍ ഓര്‍ത്തു .മനസ്സിന്റെ കോണുകളില്‍ നിന്നു അങ്ങനെ നോക്കുമ്പോള്‍ ഓര്‍മ്മകള്‍  അക്ഷരങ്ങളുമാണ് മാഞ്ഞുപോകുമ്പോഴും ആ ഓര്‍മ്മകള്‍ക്കു ഒരു നനവ് ബാക്കി നില്‍പ്പുണ്ടാകും.
ഒരിക്കല്‍ ഇതു പോലുള്ള ഒരു ബസ് യാത്രയിലാണു അവളെ അദ്യമായി  അവന്‍ കാണുന്നത്. ഒരു പനീനീര്‍ പൊലെ മനോഹരി അയിരുന്നു ആ പെണ്‍കുട്ടി. അന്നൊരിക്കല്‍ ബസില്‍ കണ്ട പെണ്‍കുട്ടി മാത്രമയിരുന്നോ അവള്‍ തന്നിക്കു? പൂര്‍വ്വ ജന്മത്തില്‍ അവള്‍ തന്റേ ആരോ ആയിരുന്നില്ലേ.?  അവന്‍ തന്നൊട് തന്നെ ചൊദിച്ചു.അധികം തിരക്കില്ലാത്ത ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു ഉറക്കത്തെ പുണരാനായി കാത്തിരിക്കുകയായിരുന്നു അവന്‍ . പക്ഷെ അതിനുമുമ്പ് അവന്റെ അലസമായ കണ്ണുകളെ തട്ടി ഉണര്‍ത്തിയിരുന്നു ആ പെണ്‍കുട്ടി.ഒന്നും മിണ്ടാതെ തന്നെ മെരുങ്ങാത്ത ഓറ്റയാനയെ കീഴടക്കുന്നപോലെ  ഒറ്റകാഴ്‌ച്ചയിലൊരു കീഴടക്കല്‍ .ആകാശത്ത് ഒറ്റതവണ മാത്രം കണ്ടൊരു കൊള്ളിമീന്‍ .ആ മൌനത്തിലും മനസ്സിനു  എന്തെന്നില്ലാത്ത ഒരു സുഖം അവന്‍ അനുഭവിച്ചു കൊണ്ടിരുന്നു.

ഒരെ സീറ്റില്‍ വളരേ അടുത്ത്  ഇരുന്നിട്ടും എന്തു കൊണ്ട് താന്‍ അവളുടെ പേരു പോലും ഒന്നു ചൊദിച്ചില്ലാ.. ?തങ്ങളുടെ കണ്ണുകള്‍ തമ്മില്‍ എന്തോ പറയാന്‍  കൊതിച്ചതല്ലേ?.ഇതു വരേ  ഏതോ വികരം അവനില്‍ സമ്മാനിച്ചു കൊണ്ടു ബസിന്റെ മണിയൊച്ചയുടെ അവസാനം അവള്‍ ബസില്‍ നിന്നു ഇറങ്ങി നടന്നു അകന്നു പൊയത്. അവള്‍ എന്തിനു വേണ്ടി ആയിരിക്കാം ബസ്സില്‍ നിന്നു ഇറങ്ങിയതും തിരിഞ്ഞു നൊക്കിയത്? കാലത്തിന്റെ കുത്തൊഴുക്കില്‍ എതിര്‍ ദിശയിലേക്കു രണ്ടായി പിരിഞ്ഞീടുന്ന പുഴകളേ പോലെ അവര്‍ ഇരുവരും ഒഴുകി അകന്നു ,പരസ്‌പ്പരം എന്തോ പറയാന്‍ തമ്മില്‍ ബാക്കി വച്ചു കൊണ്ട് . .ചുരുങ്ങിയ സമയം കൊണ്ട് വളരേയേറെ അടുത്തതു പോലെ…എന്തൊക്കെയൊ പറയാന്‍ ആഗ്രഹിച്ചു . പക്ഷെ പാടി തിരാത്ത ഒരു ഗാനം അയിരുന്നു അവള്‍ തനിക്കു.. ഈ നഷ്‌ട ബോധമാണു അവള്‍ തന്നിലേക്കു പകര്‍ന്ന ആ പ്രകാശത്തെ എന്നെന്നും ഉള്ളില്‍ നിലനിര്‍ത്തുന്നത്. കണ്ണടച്ചുതുറക്കുന്നതിനകം ആരൊക്കെയോ ആയി മാറിയ പേരറിയാത്ത ഒരാള്‍ . ചിന്തകള്‍ ഉത്തരം കിട്ടാത്ത സമസ്യകളായി അവനേ വീര്‍പ്പു മുട്ടിച്ചു കൊണ്ടിരുന്നു.

എന്നെങ്കിലും ഭുമിയുടെ ഏതെങ്കിലും ഒരു കോണില്‍ വെച്ച്‌  കണ്ടുമുട്ടാം എന്ന പ്രതീക്ഷ മാത്രം അവനു സമ്മാനമായി നല്‍കി കൊണ്ടാണു അവള്‍ അകന്നു പോയതു. ജീവിതമാകുന്ന വൃക്ഷം അതിന്റെ സമയമാകുന്ന ഇലകള്‍ പിന്നേയും പൊഴിച്ചു കൊണ്ട് നിന്നു.വെറുതെയാണെന്നു അറിയാമെങ്കിലും ,ബസ്സില്‍ തന്റെ അരികില്‍ വന്നിരിക്കുന്ന ആള്‍ക്കു ആ പെണ്‍കുട്ടിയുടെ ഛായ ആണൊ എന്നു വെറുതെ ഒന്നു തിരയും , പറയാന്‍ ബാക്കി വെച്ച എന്തൊ പറയുവാനായി….അവന്‍ യാത്ര ചെയ്യുന്ന ബസ്സു പുഴയേയും മുറിച്ചു കടന്നു പൊയ്‌കൊണ്ടിരുന്നു.അതു അടുത്ത സ്‌ഥലം ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു.അപ്പൊള്‍ അവന്‍ മനസ്സിലോര്‍ത്തു .”പ്രിയ പെണ്‍കുട്ടി നീ ഒരു പനിനീര്‍ ആയിരുന്നു..എന്റെ മനസില്‍ നിമിഷ സമയം കൊണ്ടു ഒരു ജന്മം മുഴുവനും നിലനില്‍ക്കുന്ന സുഗഡം പരത്തിയ…നീ ഒരു പനിനീര്‍ ആയിരുന്നു….”.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ