Skip to main content

ഐശ്വര്യയുടെ മുറിച്ചുണ്ടിന്റെ സാമൂഹിക പ്രസക്തി

ബഷീർ വള്ളിക്കുന്ന്

ഐശ്വര്യറായിയുടെ ഗര്‍ഭം നമ്മുടെ മാധ്യമങ്ങളും ബ്ലോഗുകളുമൊക്കെ നന്നായി ആഘോഷിച്ചു. ഇപ്പോഴും ആഘോഷിച്ചു കൊണ്ടിരിക്കുന്നു. കൌണ്ട് ഡൌണ്‍ ക്ലോക്ക് കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ട്. ഒമ്പത് മാസവും പത്തു ദിവസവും എന്ന യൂണിവേഴ്സല്‍ തിയറി അനുസരിച്ച് ആഘോഷങ്ങള്‍ അതിന്റെ ക്ലൈമാക്സിലേക്ക് നീങ്ങിക്കൊണ്ടിരിക്കും എന്നത് തീര്‍ച്ചയാണ്. എന്റെ വിഷയം അതല്ല. അതെല്ലാം അതിന്റെ മുറക്ക് നടക്കട്ടെ. ഗര്‍ഭവും പ്രസവവും വാര്‍ത്തയുമൊന്നും നമ്മള്‍ വിചാരിച്ചാല്‍ നിര്‍ത്താവുന്ന പരിപാടികളല്ല. ഈ ‘വിഷയ’ത്തിലൊക്കെ ആളുകള്‍ക്ക് താത്പര്യം ഉള്ളിടത്തോളം കാലം അതെല്ലാം നടന്നുകൊണ്ടിരിക്കും. പക്ഷേ ഐശ്വര്യറായിയുമായി ബന്ധപ്പെട്ട് ശരിക്കും വാര്‍ത്തയാകേണ്ടിയിരുന്ന ഒരു വാര്‍ത്ത വാര്‍ത്തയായിക്കണ്ടില്ല. അതിനല്പം സാമൂഹ്യ പ്രസക്തി ഉള്ളത് കൊണ്ടാണോ ആവോ?.

‘വിശ്വസുന്ദരി’യായ നടി സ്മൈല്‍ ട്രെയിന്‍ എന്ന അന്താരാഷ്‌ട്ര സന്നദ്ധ സംഘടനയുടെ ആദ്യത്തെ ഗുഡ്-വില്‍ അംബാസഡറായി പ്രവര്‍ത്തിക്കാന്‍ പോവുകയാണ്. ഇതിലെന്തിരിക്കുന്നു എന്ന് ചോദിക്കും. കാശ് കിട്ടിയാല്‍ ഏത് കോപ്പിനും അംബാസഡറാകാനും വൈകീട്ടെന്താ പരിപാടീന്ന് ചോദിക്കാനും താരങ്ങള്‍ ഓടിനടക്കുന്ന കാലമല്ലേന്ന്?. ശരിയാണ്. ഐശ്വര്യറായിക്ക് ഇതിന് കാശ് കിട്ടുന്നുണ്ടായിരിക്കാം. ഇല്ലായിരിക്കാം. എന്നാലും ഇതിനല്പം വ്യത്യാസമുണ്ട്. ഇച്ചിരി മനുഷ്യപ്പറ്റുമുണ്ട്. ലോകസുന്ദരിപ്പട്ടം നേടിയ ഈ നടി തന്റെ ഗ്ലാമര്‍ പരിവേഷം മാറ്റിവെച്ചു ഒരു വലിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സഹകരിക്കാനും ലോകാടിസ്ഥാനത്തില്‍ അതിനു പ്രചാരണം നല്‍കാനും സന്നദ്ധയായിരിക്കുന്നു.

മുച്ചിറി (Cleft lip) അഥവാ മുറിച്ചുണ്ടുമായി ലോകത്ത് ഒരു വര്‍ഷം ഏതാണ്ട് ഒന്നേ മുക്കാല്‍ ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുന്നുണ്ട്. അവികസിത രാജ്യങ്ങളിലാണ് ഇവയില്‍ ഭൂരിഭാഗവും. ചികിത്സക്കോ ശസ്ത്രക്രിയക്കോ പണമില്ലാതെ വികൃത മുഖവുമായി അവര്‍ വളരുന്നു. വലുതാവുന്നു. കാണുമ്പോള്‍ സഹതാപത്തോടെ ഒന്ന് നോക്കുമെന്നല്ലാതെ ആ കുഞ്ഞുങ്ങളുടെ ജീവിതത്തെ അടിമുടി മാറ്റാവുന്ന ഒരു കൊച്ചു ശസ്ത്രക്രിയക്ക് സഹായം നല്‍കാന്‍ നമുക്കാര്‍ക്കും തോന്നാറില്ല. അതിനു വേണ്ട പ്രേരണയും സാഹചര്യങ്ങളും ഇല്ല എന്നതാണ് പ്രധാന കാരണം. അവിടെയാണ് ന്യൂയോര്‍ക്ക്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍ ട്രെയിന്‍ എന്ന സന്നദ്ധ സംഘടന പ്രസക്തമാവുന്നത്. ഏതാണ്ട് അഞ്ചര ലക്ഷം കുഞ്ഞുങ്ങളെ മുച്ചിറിയുടെ വൈകൃതത്തില്‍ നിന്നും ജീവിതത്തിന്റെ പുഞ്ചിരിയിലേക്ക് കൊണ്ടുവരുവാന്‍ ഈ സംഘടനക്കു സാധിച്ചിരിക്കുന്നു. ഇന്ത്യയടക്കം 75 രാജ്യങ്ങളില്‍ അവര്‍ ഡോക്ടര്‍മാര്‍ക്ക് വിദഗ്ദപരിശീലനം നല്‍കുകയും ആശുപത്രികളുമായി സഹകരിച്ചു സൗജന്യ ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പട്ടിണിയും പോഷകാഹാരക്കുറവും കാരണം ശസ്ത്രക്രിയക്ക് സാധ്യമല്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ ഓപ്പറേഷന് മുമ്പ് രണ്ടാഴ്ചക്കാലം ഭക്ഷണം നല്‍കാനും വീടില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ താത്കാലിക താമസം ഒരുക്കാനും അവര്‍ തയ്യാറാവുന്നു. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ രണ്ടര ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ സൗജന്യമായി ഈ ശസ്ത്രക്രിയ നടത്തി കൊടുക്കാന്‍ സ്മൈല്‍ ട്രെയിന്‍ ഇന്ത്യ ചാപ്റ്ററിന് കഴിഞ്ഞിട്ടുണ്ട്. വാരാണസിയിലെ ജി എസ് മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് ശസ്തക്രിയ നടത്തപ്പെട്ട പിങ്കി എന്ന പെണ്‍കുട്ടി ഇന്ന് വളരെ പ്രശസ്തയാണ്. അവളുടെ കഥ പറയുന്ന  Smile Pinki എന്ന ഡോകുമെന്ററിക്ക് നിരവധി അന്താരാഷ്‌ട്ര അവാര്‍ഡുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു.

 പിങ്കി ഓപറേഷന് മുമ്പും പിമ്പും.
പട്ടിണിയുടെ വറുതികള്‍ക്കിടയില്‍ മുഖസൗന്ദര്യത്തിന് എന്ത്  പ്രസക്തി?. മുറിച്ചുണ്ടുള്ള ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അത് അവന്റെ/അവളുടെ ജീവിതത്തിന്റെ സകല നിറങ്ങളും കെടുത്തുന്ന വിധിയുടെ ഒരു കറുത്ത പടലമാണ്‌. കാണുന്നവരുടെയെല്ലാം സഹതാപം ഏറ്റുവാങ്ങി ജീവിക്കേണ്ടി വരുമ്പോള്‍ മുഖമുയര്‍ത്താന്‍ കഴിയാത്ത അപകര്‍ഷതാബോധത്തിന്റെ ഒരു വലയം അവര്‍ക്ക് ചുറ്റും രൂപപ്പെടുന്നുണ്ട്. ആ വലയം പൊട്ടിക്കുക എന്നതാണ് ഒരു കൊച്ചു ശസ്ത്രക്രിയ ചെയ്യുന്ന മാനുഷിക ദൗത്യം. സ്മൈല്‍ ട്രെയിന്‍ കണക്കുകള്‍ പ്രകാരം ഒരു ശസ്ത്രക്രിയയുടെ ശരാശരി ചെലവ് 250 ഡോളര്‍ (12,000 രൂപ) ആണ്. നാല്പതു മിനുറ്റ് മാത്രം നീണ്ടു നില്‍ക്കുന്ന ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ ഒരു കുഞ്ഞിന്റെ ജീവിതം അടിമുടി വര്‍ണാഭാമാകുന്നു. അവര്‍ തലയുയര്‍ത്തിത്തുടങ്ങുന്നു. ചുണ്ട് കോടാതെ പുഞ്ചിരിക്കുന്നു. നമ്മള്‍ എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ നിറക്കൂട്ടിലേക്ക് ആ ബാല്യങ്ങളും കടന്ന് വരുന്നു.
സ്മൈല്‍ ട്രെയിനിനു വേണ്ടി ഐശ്വര്യ അഭിനയിച്ച വീഡിയോ ക്ലിപ്പാണിത്.
ഇമേജ് തകരുമോ എന്ന ഭയപ്പാട് മാറ്റിവെച്ചു ഒരു നല്ല കാര്യത്തിന് പിന്തുണ നല്‍കിയ നടിയെ അഭിനന്ദിക്കുന്നു. ഒപ്പം ഈ ശസ്ത്രക്രിയയുടെ കാരുണ്യത്തിന്‌ വേണ്ടി കാത്തിരിക്കുന്ന ഇന്ത്യയിലെ പത്തു ലക്ഷത്തോളം  കുഞ്ഞുങ്ങള്‍ക്ക്‌ സൗജന്യ ശസ്ത്രക്രിയ നല്‍കുവാന്‍ വേണ്ട ധനസമാഹരണം സാധ്യമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. ഈ സംരംഭത്തെ സഹായിക്കാന്‍ തയ്യാറുള്ളവര്‍ക്ക് 

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…