14 Dec 2011

malayalasameeksha



മലയാളസമീക്ഷ
ഡിസം 15 -ജനു  15/2012





സ്മരണ
കാക്കനാടന്റെ വഴി
ഡോ.എം.എസ്.പോൾ


കവിത: ഭാഗം ഒന്ന്
അസംബ്ലിരോഗം
ചെമ്മനം ചാക്കോ 


 നഗരികാണിക്കൽ
പായിപ്ര രാധാകൃഷ്ണൻ


ഒരു വിഷജന്തു
 സനൽ ശശിധരൻ


പുറപ്പാട്
എൻ.ബി.സുരേഷ്


പ്രവാസദൂരം
സന്തോഷ് പാലാ


my incandescent lamp
വിന്നി പണിക്കർ


കവിത: ഭാഗം രണ്ട്


തോനെ
ഡോ.കെ.ജി.ബാലകൃഷ്ണൻ


 പേരുദോഷം
വി.ജയദേവ്


അക്വേറിയം
ജ്യോതിഭായി പരിയാടത്ത്


ബോധോദയം
വി.ദത്തൻ


വെറുതെ
ശാന്താമേനോൻ


പ്രതീകം
മഹർഷി


കുറുമ്പ്
പി.എ.അനീഷ്


കവിത: ഭാഗം മൂന്ന്


അടിമ
ശ്രീകൃഷ്ണദാസ് മാത്തൂർ


സ്വകാര്യത
ഗീത എസ്.ആർ


അഗ്നിഭ്രൂണം
ബക്കർ മേത്തല 


അരുചി
ഗീത മുന്നൂർക്കോട്


ലോകം ഒരു ഞരമ്പുരോഗിയെ നിർമ്മിക്കുന്നു
രാം മോഹൻ പാലിയത്ത്


 ഉണർവ്വ്
രഹ്‌നാ രാജേഷ്


ഭ്രഷ്ട്
ഷാജി നായരമ്പലം


കൃഷി


വിലസ്ഥിരതയ്ക്കും മികച്ച വരുമാനത്തിനും മൂല്യവർദ്ധിത നാളികേരോൽപ്പന്നങ്ങൾ
ടി.കെ.ജോസ് ഐ എ എസ് 


തെങ്ങെവിടെ മക്കളേ?
ചെമ്മനം ചാക്കോ


ആക്ടിവേറ്റഡ്‌ കാർബൺ -
ഇവൻ ആളൊരു പുലി തന്നെ!

രമണി ഗോപാലകൃഷ്ണൻ 


 ഇനിയും കെടാത്ത വെളിച്ചം
എം.തോമസ്മാത്യൂ

വികസനം തേടുന്ന കരിക്ക്‌ വിപണി


കരിക്ക്  വിപണിയിൽ തൊടിയൂർ ചങ്ങാതിമാരുടെ മാതൃക 




നാളികേരത്തിന്റെ മൂല്യവർദ്ധന, ഉൽപ്പന്ന വൈവിധ്യവൽക്കരണം, ഉപോൽപ്പന്ന ഉപയോഗം
കെ.മുരളീധരൻ, ജയശ്രീ എ


മൂല്യവർദ്ധിത നാളികേരോൽപന്നങ്ങൾ
കെ.എസ്.എം.എസ്.രാഖവറാവു,നവീൻ കെ രസ്തോഗി,എ.ഹൃഷികേശ് 




ലേഖനം
തൃപ്പൂണിത്തുറയിൽനിന്ന് പുതിയ പകർച്ചവ്യാധി ഭീഷണി
പ്രഫുല്ലൻ തൃപ്പൂണിത്തുറ


പാചകം
ഇന്ദു നാരായണൻ


കവിത: ഭാഗം നാല്
ഒരമ്മയായതിൽ
ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ


ഇറോം നിന്നെ ഞങ്ങൾ മറക്കുകയാണ്
ധനലക്ഷ്മി


ഒരു മരം ദൈവത്തോടും പ്രേംനസീറിനോടും സംസാരിച്ചത്
ബക്കർ മേത്തല


യൂണിവേർസിറ്റി ബസ്സ്
യാമിനി ജേക്കബ്


ഫ്ലാറ്റ്‌
കിടങ്ങന്നൂർ പ്രസാദ് 


പ്രഹാണം
ശകുന്തള എൻ. എം


കവിത: ഭാഗം അഞ്ച്


മണല്‍ക്കാറ്റുകള്‍   
സ്മിതാ പി കുമാർ


സ്ത്രീജന്മ ദു:ഖം
ബിജെകെ


ചോരകൊണ്ടെഴുതിയത്
കൊച്ചുകലുങ്ക്


രണ്ടു കവിതകൾ
ഉമ്മാച്ചു


സമാധാനം
സത്താർ ആദൂർ


മുല്ലപ്പെരിയാർ
പീതൻ കെ.വയനാട് 


അയ്യപ്പസൂക്തങ്ങൾ
എസ്സാർ ശ്രീകുമാർ


മോചനം
ശ്രീദേവിനായർ


ദുരഭിമാനഹത്യ
ബി.ഷിഹാബ്


കവിത :ഭാഗം ആറ്
സിണ്ട്രെല്ല
സജീവ് അനന്തപുരി


മനുവിനോട്
ലളിത മയ്യിൽ


ഭ്രാന്ത് പിടിക്കുന്ന ചങ്ങലകൾ
അശ്രഫ്  ബഷീർ ഉളിയിൽ


ഭരണ ഭരണി
കെ.എസ്.ചാർവ്വാകൻ


വിളക്ക്
 ആറുമുഖൻ തിരുവില്വാമല


നിറം ഒരു പ്ലാനറ്റ്പോലെയാണ്
എം.കെ.ഹരികുമാർ
 
 
പരിഭാഷ
ഒടുവിലയാൾ തന്റെ കാമുകിയിലേക്ക് തിരിയുന്നു: നെരൂദ
പരിഭാഷ
വി രവികുമാർ
 
 നർമ്മം
ജാഫർഷൈൻ അൻവർ
 
 
 
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
സി.പി.രാജശേഖരൻ
 
 
ചരിത്രരേഖകൾ
ഡോ.എം.എസ്.ജയപ്രകാശ്
 
 
അഞ്ചാംഭാവം
ജ്യോതിർമയി ശങ്കരൻ 
 
നിലാവിന്റെ വഴി
ശ്രീപാർവ്വതി
 
 
നിലത്തെഴുത്ത്
പ്രേമൻ ഇല്ലത്ത്
 
 
പ്രണയം
സുധാകരൻ ചന്തവിള
 
മനസ്സ്
എസ്.സുജാതൻ
 
 
 പുസ്തകാനുഭവം
 
പടവുകളിൽ പലതും പാഴാക്കുന്നവർ
എം. പുഷ്പാംഗതൻ
ഇനിയും കെടാത്ത വെളിച്ചം
എം. തോമസ്മാത്യൂ 
 
 മാധവിക്കുട്ടിക്കഥകളുടെ പെൺവായനകൾ 
ഇന്ദിരാബാലൻ
 
 
സംഭ്രമങ്ങളുടെ മുൾമുനകളിൽ 
കെ.ഇ.എൻ
 
 
 
പുതിയ കാലത്തിന്റെ അമൂർത്ത പ്രപഞ്ചങ്ങൾ
 തോമസ്‌ ജോസഫ്‌


 മീനിനു ദാഹമില്ല
സാനന്ദരാജ്


 അനുഭവം

എല്ലാം ഒരു സ്വപ്നം പോലെ 
അമ്പാട്ട് സുകുമാരൻ നായർ
 
ജീവിച്ചിട്ടെന്തുകാര്യം ?
ചിത്രകാരൻ 
 
കഥ: ഭാഗം ഒന്ന്
 
പൊടിക്കൈ
ജനാർദ്ദനൻ വല്ലത്തേരി
 
ഞാൻ ഞാൻ ഞാൻ
രാകേഷ് നാഥ്
 
മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട്‌
 സത്യൻ താന്നിപ്പുഴ 
 
കഥ :ഭാഗം രണ്ട്
 
ഹോറബിലെ അഗ്നി
സണ്ണി തായങ്കരി
 
മെട്രോ
ബ്രിജി 
 
ശിക്ഷാവിധി
ലീലാ എം ചന്ദ്രൻ 
 
എന്റെ കൊലപാതകം
മുഹമ്മദ് ഷാഫി 
ഇറവാലവെള്ളവും കടലാസ്സുതോണിയും
അച്ചാമ്മ തോമസ് 
 
അബൂബദർ പറയാൻ ബാക്കിചവച്ചത്
ഷാജഹാൻ നന്മണ്ട 
 
ദീപു കാട്ടൂർ 
മതമില്ലാത്ത ജീവൻ 
 
 
സാഹിത്യം
ഏകാന്തതയുടെ അൻപതു വർഷങ്ങൾ
എൻ.ബി.സുരേഷ്
 
 
 
സമകാലീനം
ഉപ്പുതിന്നാതെ വെള്ളം കുടിച്ചവർ
പി.സുജാതൻ 
 
നോസ്ട്രദാമസ് മുല്ലപ്പെരിയാർ ദുരന്തം പ്രവചിച്ചുവോ?
അരുൺ കൈമൾ 
 
 
തണുപ്പു കൊതിക്കുന്ന കൂടംകുളവും തണുക്കാൻ മടിക്കൂന്ന മുല്ലപ്പെരിയാറും
എം.എൻ.പ്രസന്നകുമാർ 
 
ഇങ്ങനെയും കുറേ
മലയാളികൾ
ടി.എൻ.ജോയ് 


യാത്ര


ഭയപ്പാട് വീണൊരു രാത്രി
ഗീതാ രാജൻ


ബർമ്മയിലേക്ക് ഒരു കത്ത്
വി.പി.അഹമ്മദ്


കഥ: ഭാഗം മൂന്ന്
 
രാത്രിമണൽ999
മിനി 
 
സഖാവ് ബാലേട്ടന്റെ തിരിച്ചുവരവ്
പരപ്പനാടൻ 
 
സൂഫി പറയാതെപോയതും ബീവി ബാക്കിവച്ചതും
യാസ്മിൻ
 
ഋതുപാപം
തോമസ് പി.കൊടിയൻ 
 
 
ഭ്രാന്തൻ
സുഷ 
 
ചിത്രങ്ങൾ
ശ്രീജിത്ത് മൂത്തേടത്ത്
 

പാർപ്പിടങ്ങൾ:
എം.കെ.ജനാർദ്ദനൻ
 
കഥ : ഭാഗം നാല്
 
ഷെഹ്റസാദയുടെ പകലുകൾ
ഫൈസൽ ബാവ 
 
മഞ്ഞുമൂടിയ ഒരു സായാഹ്‌ന വേളയിൽ
സക്കീർ മുഹമ്മദ് 
കടൽനൃത്തം
ഷീലമോൻസ് മുരിക്കൻ 
 
കള്ളന്റെ സുവിശേഷങ്ങൾ
അബ്ദുല്ലത്തീഫ് നീലേശ്വരം 
 
 
കഥ : ഭാഗം അഞ്ച്
 
കാണാമറയത്ത്
കുസുമം പി.കെ 
 
യോഗിനിയമ്മ
ബി.പ്രദീപ്കുമാർ 
 
ചിത്രാലയ ടാക്കീസ് ഒരു ഫ്ലാഷ്ബാക്ക്
ഷമീർ പട്ടരുമഠം 
 
പുസ്തകങ്ങൾ, വാർത്തക
 
 നവാദ്വൈതം
എഡിറ്ററുടെ കോളം

കാണാമറയത്ത്




കുസുമം പി.കെ

സംഭവത്തിനുശേഷം ആദ്യമായി ബോട്ടു സവാരി തുടങ്ങിയത് ആറുമാസത്തിനു മുമ്പായിരുന്നു. .മുത്തശ്ശിയുടെ കൈപിടിച്ച് ബോട്ടിലിരുന്ന കൊച്ചുമകന് ഒരുപാടു കാര്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു.ബോട്ടു ഡ്രൈവര്‍ ഇടയ്ക്കിടയ്ക്ക് മുന്പിലുള്ള കംപ്യൂട്ടര്‍ സ്ക്രീനില്‍ നോക്കുന്നുണ്ട്. വഴിതെറ്റാതിരിയ്ക്കാന്‍. ജിയോഗ്രാഫിക്കല്‍ മാപ്പിനെ ആശ്രയിച്ചാണല്ലോ  ബോട്ടോടിയ്ക്കുന്നത്.കുറച്ചുകൂടി ടൂറിസം വികസിച്ചു. അവിടവിടെയായി ബോട്ടുകള്‍ വേറെയും ഉണ്ട്.

അനന്ത നീലാകാശം പോലെ പരന്നു കിടക്കുന്ന ജലപ്പരപ്പ്.കായലും കടലും എല്ലാം ഒന്നായി തീര്‍ന്ന ജലപ്പരപ്പ്.മുത്തശ്ശിയുടെ കണ്ണില്‍ക്കൂടി ഒഴുകിയ കണ്ണീരിന്‍റെ കാരണം പിടികിട്ടാതെ കൊച്ചുമോന്‍ വിഷമിച്ചിരുന്നു.കൈയ്യിലിരുന്ന ഭൂപടം എടുത്തു പരതിക്കൊണ്ട് അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു. ഇവിടെ എവിടെയെങ്കിലും ആയിരിക്കണം.പേരക്കുട്ടി കഥയറിയാതെ മിഴിച്ചിരുന്നു.

അവന് ആകാംക്ഷ അടക്കാന്‍ കഴിയാതിരുന്ന ഒരു നിമിഷം അവന്‍ മുത്തശ്ശിയോടു തിരക്കി. മുത്തശ്ശി എന്തിനാണു കരയുന്നത്?”
മുത്തശ്ശി മുത്തശ്ശിക്കഥപോലെ ആ കഥ പറഞ്ഞു കൊച്ചു മകനെ കേള്‍പ്പിച്ചു.
മുത്തശ്ശിയുടെ മുത്തേ, ഒരു കാലത്ത് ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു.പുഴയും വയലും തെങ്ങിന്‍  തോപ്പുമുണ്ടായിരുന്ന ഒരു ഗ്രാമം.പള്ളിയും അമ്പലവും മോസ്ക്കും ഉണ്ടായിരുന്ന ഗ്രാമം.കുറച്ചു നല്ല മനുഷേമ്മാരും.കുറച്ചകലെ മാറി ഒരു പട്ടണവും. അതിനെ കിഴക്കിന്‍റെ വെനീസെന്നായിരുന്നു വിളിച്ചിരുന്നത്.
മുത്തശ്ശിയെന്തായിപ്പറയുന്നത്.കുട്ടനൊന്നും മനസ്സിലാകുന്നില്ല.
അതെ മോനതൊന്നും മനസ്സിലാകില്ല. സായിപ്പിന്‍റെ  നാട്ടില്‍ ജനിച്ചുവളര്‍ന്ന മോന് അതൊന്നും മനസ്സിലാകത്തില്ല.
ബോട്ട് സ്പീടു കുറച്ച് പതുക്കെ മുത്തശ്ശിയുടെ നിര്‍ദ്ദേശാനുസരണം കറങ്ങിക്കൊണ്ടേയിരുന്ന.
അവിചാരിതമായാണ് അതു കണ്ടത്. അവര്‍ അലറിക്കൊണ്ട്  ബോധമില്ലാതെ പുലമ്പുന്നതുപോലെ  പറഞ്ഞു.
അതെ, ഇവിടെ തന്നെ.ഇവിടെ തന്നെയാണ് ആ സ്ഥലം.
ഈ അന്തരീക്ഷത്തിലെന്‍റെ നാടിന്‍റ മണം.പുഞ്ചവയലിന്‍റെ മണം.പൂക്കൈതയാറിന്‍റ മണം.എല്ലാം ഈ വായുവിലുണ്ട്.ഉണ്ണിക്കണ്ണന്‍റെ അമ്പലമണിമുഴക്കം ഇവിടെ കേള്‍ക്കുന്നു.അതേ
ഇവിടെ തന്നെയാണാസ്ഥലം. അതേ മുത്തശ്ശി ഓടിക്കളിച്ച സ്ഥലം എല്ലാം കാണാന്‍
കഴിയുന്നുണ്ട്.ഈ മുത്തശ്ശിക്ക്. കുട്ടാ.മുത്തശ്ശിയുടെ അകക്കണ്ണുകൊണ്ട്. എല്ലാം കാണുന്നു.

 അതാ ആ അമ്പലത്തിന്‍റ ഗോപുരം. ശരിയാണ്.അതിന്‍റെ അറ്റം അതാണീകാണുന്നത്. അതു മാത്രം തകര്‍ന്നില്ല. പറഞ്ഞു കേട്ടിട്ടുണ. നാരായണത്തു ഭ്രാന്തന്‍ ഉറപ്പിച്ച വിഗ്രഹമാണെന്ന്. അത്രയും പഴക്കമുള്ള ഗോപുരവും. കരിങ്കല്ലിലാണ് തീര്‍ത്തിരിയ്ക്കുന്നത്. അന്നേ, കുട്ടിക്കാലത്തേ അതൊരു വിസ്മയമായി തന്‍റ മനസ്സിലിടം പിടിച്ചിരുന്നതാണല്ലോ.
അത്രയും ഉയരത്തിലുള്ള ഗോപുരം വേറെ വടക്കെവിടെയോ ഉണ്ടെന്ന് അമ്മയുടെ കൈയ്യില്‍  തൂങ്ങി അമ്പലനടയില്‍ കൂടി നടക്കുമ്പോള്‍ അമ്മ പറഞ്ഞിട്ടുണ്ട്.
വീണ്ടും ഭ്രാന്തിയെപ്പോലെ ആ വൃദ്ധ വിതുമ്പിക്കൊണ്ട് പറഞ്ഞു.
മോന്‍റെ മുത്തശ്ശന്‍, മുത്തശ്ശന്‍റെ ബന്ധുക്കളെല്ലാം, മുത്തശ്ശിയുടെ ബന്ധുക്കളെല്ലാം, ഈ ജലപ്പരപ്പിന്‍റെ അടിയിലെവിടെയൊക്കെയോ..അവര്‍ ശ്വാസം മുട്ടി നിലവെള്ളത്തില്‍
കൈകാലിട്ടടിച്ച് ലക്ഷങ്ങളോടൊപ്പം മരിച്ചു പൊന്തി.മുത്തശ്ശി ആശിച്ചു മോഹിച്ചു വെച്ച വീട്...
മുത്തശ്ശനുമായി ബന്ധുക്കളോടൊപ്പം വയസ്സു കാലത്ത് പാര്‍ക്കാന്‍ വെച്ച വീട്,എല്ലാം ഈ
വെള്ളത്തിന്‍റടിയിലെവിടെയോ...



വീണ്ടും കുട്ടി മുത്തശ്ശിയോട്. മുത്തശ്ശീ, കടങ്കഥ പറയാതെ, കരയാതെ , കാര്യം പറയൂ.
വീണ്ടും  ആ കുരുന്ന് മുത്തശ്ശിയെ നിര്‍ബന്ധിച്ചു.
പറയാം എല്ലാം മുത്തശ്ശി കുട്ടനോടു പറയാം.
 ഇവിടെപ്പണ്ട് തൂണിപ്പെരിയാറെന്നൊരു അണക്കെട്ടുണ്ടായിരുന്നു.നമ്മുടെ കൊച്ചു കേരളത്തിന്‍റയും അയല്‍സംസ്ഥാനമായ തമിഴ്ലാടിന്‍റെയും അതിര്‍ത്തിയില്‍.കേരളവും തമിഴ് നാടും ഇതിനെ  ചൊല്ലി ,ഇതിന്‍റെ വെള്ളത്തിനെ  ചൊല്ലി വാദ പ്രതിവാദങ്ങളുമായിമുന്നോട്ടുപോയി.വര്‍ഷങ്ങള്‍
കടന്നുപോയി.ഒന്നും അറിയാത്ത അണക്കെട്ടിലൂടെ വെള്ളം ചോര്‍ന്നു പൊയ്ക്കൊണ്ടെയിരുന്നു.വാദം
കോടതിയിലായി.അതുവെച്ച് രാഷ്ട്രീയം കളിച്ചുകുറച്ചുപേര്‍.കേസു സുപ്രീം കോടതിയിലായി.രാ ഷ്ട്രീയ നേതൃത്വങ്ങള്‍ നടത്തിയമുതലെടുപ്പും വിഴുപ്പക്കലും വറെ.
ഈ പറയുന്നതൊന്നും കുട്ടനു മനസ്സിലാകുന്നില്ല.
കുട്ടനു മനസ്സിലാകും.ഒരുകാലത്ത്.കുട്ടനച്ഛനോളമാകുമ്പോള്‍ മനസ്സിലാകും.
എന്നാലും മുത്തശ്ശി പറയൂ.ആ കുട്ടി ആകാംക്ഷാപൂര്‍വ്വം പറഞ്ഞു.
അങ്ങിനെ രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും കോടതി വിധിക്കും മുന്നെ പ്രകൃതി തന്നെ വിധിയെഴുതി.
തൂണിപ്പെരിയാര്‍ ഡാം പൊട്ടി.ഒരു കനത്ത ഭൂചലനത്തില്‍.അതിന്‍റെ പ്രത്യാഘാതത്താല്‍,
വേറെ നാല് അണക്കെട്ടുകളും തകര്‍ന്നു.വെള്ളം സംഹാര താണ്ഡവമാടി.എല്ലാം നക്കിതുടച്ചുകൊണ്ട് അറബിക്കടലിലോട്ട്  കുതിച്ചു. അങ്ങിനെ ഈ കുഞ്ഞു സംസ്ഥാനത്തിന്‍റെ
മധ്യഭാഗം ഇല്ലാതായി.അപ്പുറവും ഇപ്പുറവും ഓരോ കുഞ്ഞു തുരുത്തായി ശേഷിച്ചു.
അന്ന് ആ ആഗസ്റ്റു മാസത്തില്‍ മുത്തശ്ശിയെ യാത്രയാക്കി,നിങ്ങളുടെ അടുക്കല്‍ സായിപ്പിന്‍റെ
നാട്ടിലോട്ടു വിട്ടിട്ട്   തലസ്ഥാന നഗരിയിലെ വീട്ടില്‍ നിന്നും മുത്തശ്ശന്‍ ബന്ധുക്കളുടെ അടുക്കലോട്ടു പോന്നു.മുത്തശ്ശി തിരികെ വരുന്ന ദിവസം കണക്കാക്കി വരാമെന്നും പറഞ്ഞ്. അതിന്‍റെ പിറ്റെന്നല്ലെ എല്ലാം സംഭവിച്ചത്.
ഇപ്പോള്‍ കുട്ടനെല്ലാം മനസ്സിലായി.ഒരു നിശ്വാസമുതിര്‍ത്തു കൊണ്ട് അവന്‍ പറഞ്ഞു.

മുത്തശ്ശിയെന്തായിക്കാട്ടുന്നത്?ഈ അരിയും എള്ളും പൂവും വെള്ളത്തിലോട്ട് .ആര്‍ക്കു വേണ്ടി?”

മുത്തശ്ശിയുടെ ഒരാഗ്രഹം.അവസാനമായി..മുത്തശ്ശനു വേണ്ടി,മുത്തശ്ശന്‍റെ ബന്ധുക്കള്‍ക്കു
വേണ്ടി,മുത്തശ്ശിയുടെ ബന്ധുക്കള്‍ക്കു വേണ്ടി...ഈ നാട്ടാര്‍ക്കു വേണ്ടി.ഈ ഒരുപിടി അരിയും എള്ളും പൂവുംകൊണ്ട് ഒരു പിതൃ തര്‍പ്പണം.
അപ്പോള്‍ നമുക്കിനി തിരിച്ചു പോകാം അല്ലേ മുത്തശ്ശി...ഡ്രൈവറോടു പറയട്ടെ,മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റിയല്ലോ.ഇനിയെന്തെങ്കിലും ആഗ്രഹമുണ്ടോ മുത്തശ്ശിക്ക്.തിരിച്ചു പോകുന്നതിനു മുമ്പായി.പറയൂ..
ഉണ്ട്. കുട്ടനു സാധിച്ചു തരുവാന്‍ പറ്റുമോ ഈ മുത്തശ്ശിക്ക്.. മുത്തശ്ശിയുടെ ജന്മ നാടിനെ ദൈവത്തിന്‍റെ സ്വന്തം നാടിനെ പഴയതുപോലെ ആക്കിത്തരുവാന്‍..ഉത്തരം കിട്ടാത്ത ചോദ്യമായി, ആ ജലപ്പരപ്പില്‍ ആ ചോദ്യത്തിന്‍റ അലകള്‍ അമ്മാനമാടി....



മണല്‍ക്കാറ്റുകള്‍




സ്മിത പി കുമാർ
കാഴ്ചയുടെ അങ്ങേ അറ്റം വരെ
വെന്തു മലച്ച മണല്‍ക്കുന്നുകള്‍.
വെയില്‍ചില്ലുകള്‍ പൂക്കുന്ന പകല്‍   
ഉരുകിയൊലിക്കുന്ന രാവുകള്‍
ചത്തൊടുങ്ങുന്ന ബീജങ്ങള്‍
ജീവന്‍റെ  ഷണ്‍ഡീകരണം.

പതുക്കെ കണ്ണടക്കുമ്പോള്‍
നിലാവ് പൂക്കുന്ന തൊടിയില്‍
നോവുകളുടെ കരിമ്പടം പുതച്ചു
വഴികണ്ണുകളോടെ ഒരു വീട് ...
വയല്‍ വരമ്പിനറ്റത്തെ ഇടവഴിയില്‍
നേര്‍ത്ത പരിഭവങ്ങളോടെ
കൊലുസ്സണിഞ്ഞ ഒരു കാറ്റ് ...

പനിക്കുന്നുവോ ....?
മഴച്ചാറ്റല്‍ വീഴുന്ന കോലായില്‍
ചുക്ക് കാപ്പിയിലൂറുന്ന എരിവിലലിഞ്ഞു
നിന്റെ ഇണക്കങ്ങളിലേക്ക് ചുരുണ്ട്കൂടി
പനിച്ചു കിടക്കാന്‍ ...
ഈ മരുഭൂവില്‍ നിന്നിനിയെത്ര
മഴക്കാതങ്ങള്‍ താണ്ടണം?

വെറുതെ


ശാന്താമേനോൻ



പരിമിതികളുടെ സമചതുരത്തിന്
പ്രീണനത്തിന്‍റെ ചിന്തേരിട്ടു മിനുക്കി
നിനക്ക് സമ്മാനിക്കാനാണ്
എനിക്കിപ്പോള്‍ ഏറെ ഇഷ്ട്ടം.
ചിത്രങ്ങളൊക്കെ മനസ്സില്‍ കോറിയിടാം.
ചിന്തകളെ അലയാനായച്ച്
ഓര്‍മകളുടെ മധുരം നുകര്‍ന്ന്,
വൈതരണികള്‍ താണ്ടാം.
പറയാം.....
പുഴയുടെ പ്രണയ ചുഴികളെക്കുറിച്ച്.
നീലമലയുടെ കാണാപ്പുറങ്ങളെപ്പറ്റി.
ആകാശത്തിനു മുറിവുണ്ടെന്നും.
ഇനി മറക്കണം, മാച്ചെഴുതണം,
സുഷിരം നിറഞ്ഞ പച്ചില
കാറ്റത്തിളകിയാടും പോലത്തെ
മനസ്സ് വേണം.
പ്രലോഭനങ്ങളുടെ ചാരുതയില്‍
മന്ദഹസിക്കുന്ന നിഴലുകളും.

തോനെ

 
               തോനെ               
ഡോ.കെ.ജി.ബാലകൃഷ്ണൻ              


ഈ കടലോരത്തിരുന്ന്              
കാഴ്ചയുടെ അതിരുതേടി              
നടവഴിയുടെ നീളമളന്ന്              
വീതിക്കണക്ക് കൂട്ടിക്കിഴിച്ച്              
രണ്ടും ഒന്നെന്നോ,ഒപ്പമെന്നോ,             
തിട്ടമില്ലെന്നോ,             
തിന്തനത്തോമെന്നോ;-             
തോനെയെന്നോ.             
ആകാശപ്പെരുക്കം;             
ആവനാഴിയിലെ             
അമ്പുകളുടെ എണ്ണം              
അറിയില്ലെന്നോ,അറിഞ്ഞാൽത്തന്നെ              
ഏത് വില്ലേറ്റി               
അന്തമില്ലായ്മയിലേയ്ക്ക് പായിച്ച്              
അല്ലയോ അർജജുന!             
നിനക്ക് ഈ ഇരുൾപ്പരപ്പിനെ              
പിളർക്കാനാവും?             
ആറടി മണ്ണിന്ന് അധിപൻ               
അല്ലെങ്കിൽ,             
ആയിരം കാതം              
അറിയുവതെന്തിന്ന്?             
രാവും പകലും ചേർന്ന്,             
നൂറ്റൊന്നും നൂറായിരത്തൊന്നും              
ആവർത്തിച്ച്,             
നിന്റെ മോഹപ്പരപ്പ്.                          
കാലത്തിന് കാലനില്ലെന്ന്              
എന്തുറപ്പ്?                         
ഉണ്ടാകാം,             
വിളിക്കാൻ പേരില്ലെന്ന് മാത്രം.             
അഥവാ,ഉണ്ടെങ്കിൽത്തന്നെ,             
ഉച്ചരിക്കരുത്.             
അതൊരു പക്ഷെ നിന്നെ              
കോൾമയിർകൊള്ളിക്കുമെങ്കിലും              
ഒപ്പംഉറപ്പായും,              
അമ്പരപ്പിക്കാം!             
വേണ്ട,                
നീലിമലയിൽപ്പോയി              
തപസ്സനുഷ്ടിക്കാം.                 
നിനക്ക് നിത്യതയുടെ              
സാന്ത്വനമരുളാൻ,             
അവിടെ,വിശറികളുമേന്തി             
വനദേവതകളുണ്ടല്ലോ!             
പാട്ട് പാടിത്തരാൻ കിളികളും              
ഒരു കുമ്പിൽ നീർ പകരാൻ അരുവിയും.             
നിനക്ക് നിഴലായി അഞ്ച് ഭൂതങ്ങളും!             
ഉള്ളിൽ ഒരു കനവുണരുന്നു.              
പാതയുടെ             
അളവുകളറിയാതെ                 
ഗതിയറ്റ വഴിപോക്കൻ.             
മരുപ്പരപ്പ്.             




+++  +++ +++ +++ +++               


പിന്നെ,മനസ്സിലൊരാശയമുദിചു.             
ആശ്വാസം.              
ഞാൻ എന്തിന്ന് വഴി തേടണം?             
തേരാളിയുണ്ടല്ലോ?             
കൂടാതെ,ഇരുട്ടിൽ വഴിവിളക്കും                   
ചൂണ്ടുപലകയും നാഴികക്കല്ലും.               

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...