Skip to main content

എന്നെ നശിപ്പിച്ച രതി ചേച്ചി


ജാഫർഷൈൻ അൻവർ

പ്രിയപ്പെട്ട  രതി ചേച്ചി ,ചേച്ചിയെക്കുറിച്ചു ഒരുപാട് മുന്‍വിധികളോടെയാണ് രതിനിര്‍വേദം കാണാന്‍പോയത് , സിനിമ കണ്ടിറങ്ങിയപ്പോള്‍എന്തോ ഒരു ഇത് (ഏത്?) ആ അതുതന്നെ !. ഇതൊരു രോഗമായിത്തീരാന്‍ഞാന്‍പ്രാര്‍ത്ഥിക്കുന്നു ഏത്? (അത് തന്നെ !!) . എന്‍റെ ഇതേ രോഗം ഈ സിനിമ കാണുന്ന മിക്ക ചെറുപ്പക്കാര്‍ക്കും  ഉണ്ടാകാന്‍സാധ്യതയുണ്ട് .

ഞരമ്പ്‌ഉളുക്കി ചാവതിരുന്നാല്‍മതിയായിരുന്നു . എന്‍റെ സദാചാര സങ്കല്‍പ്പങ്ങളെ തീയറ്ററിനു മുന്നില്‍എറിഞ്ഞുടച്ചു..നീറുന്ന  ഹൃദയത്തോടെ ബൈക്ക് സ്റ്റാര്‍ട്ട്‌ചെയ്തു ..റോഡു മുഴുവന്‍രതി ചേച്ചികള്‍. സിനിമ കണ്ട ചെറുപ്പക്കാരുടെ മനസു മുഴുവന്‍ചവറുകൂനയാക്കി ചേച്ചി കല്യാണം കഴിച്ചങ്ങു പോയി.. സിനിമ ബാക്കി വച്ച സാമൂഹിക പ്രശ്നങ്ങള്‍ഒരുപാടുണ്ട് ചേച്ചി.. അത് എനിക്ക് പറഞ്ഞേ മതിയാവൂ . രണ്ടു ദശകങ്ങള്‍ക്ക് മുന്‍പ് മറ്റൊരു രതിനിര്‍വേദം  ഉണ്ടാക്കിയ ഇക്കിളി ഇതുവരെയും മാരാത്തവരുണ്ട് . ആ സിനിമ കണ്ടു വഴി തെറ്റിപ്പോയ എത്രയോ ചേച്ചിമാര്‍ ഇന്ന് ആകുലതയോടെ സ്വന്തം പെണ്മക്കളെ നോക്കി നെടുവീര്‍പ്പിടുന്നു . സിനിമയില്‍ ഉരലിനും അരിയാട്ടലിനും മാദക ചുവയുള്ളത് പുതിയ കാര്യമല്ല ..

പക്ഷെ ഇതിലെ ആട്ടല്‍ ഒരു ഒന്ന് ഒന്നര ആട്ടല്‍ ആയിരുന്നു   ഇനി  ഭാര്യയെ പേടിയുള്ള ഭര്‍ത്താക്കന്മാര്‍    ഗ്രൈന്‍ഡര്‍ വാങ്ങി ക്കൊടുത്തിട്ടു പറയും “ഇനി നീ പുറത്തിരുന്നു അരി  ആട്ടണ്ടാ അകത്തിരുന്നു ആട്ടിയാമതി” .ഈ സിനിമ  ടീവി ചാനലില്‍ ഒക്കെ വരുമോ എന്തോ ? (കിന്നാരത്തുമ്പികള്‍ ഞാന്‍ കണ്ടത് ഏഷ്യനെറ്റ് വഴിയാണ് )  സിനിമ ഇറങ്ങിയ ശേഷം സാരിയുടെ മാര്‍ക്കറ്റ് ഇടിയുകയും , മാക്സി , പര്‍ദാ , ചുരിദാര്‍ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവും  ഉണ്ടായിട്ടുണ്ട്, പല വീടുകളിലും  പുതുതായി മതില്‍ , വലിയ ഗേറ്റ് തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാണുന്നു. ഏറ്റവും ഉണര്‍വുണ്ടായതു നായ ബിസിനസ്‌ ആണ് നന്നായി കുരക്കുന്ന ഘടാ ഘടിയന്‍ മാരായ നായകള്‍ക്ക് വന്‍ ഡിമാന്റ് ആണിപ്പോള്‍ (ഒരു വെടിക്ക് രണ്ടു പക്ഷി ) . എന്ത് കൊണ്ടാണെന്നറിയില്ല പരിപ്പ് വടയെക്കള്‍ കൂടുതല്‍ ഉഴുന്ന് വട കടകളില്‍ വിട്ടു പോകുന്നു .. ചെറുപ്പക്കാരുടെ ഇടയില്‍ മുണ്ട് ഒരു തരംഗമാവാന്‍ പോകുന്നു ഉടുക്കാനും അഴിക്കാനും എളുപ്പം മുണ്ടാണ് ..അതാണ്‌ മുണ്ടിനു പ്രിയം . ഗ്രൈന്‍ഡര്‍, വാഷിംഗ്‌ മെഷിന്‍ എന്നിവയുടെ വില്‍പ്പനയില്‍ നേരിയ വര്‍ധനവ്‌ ഉണ്ടാകും .

ആറ്റിന്‍കര കളിലെ കൈതയോരങ്ങള്‍ ഇനി ചെറുപ്പക്കാരുടെ നിശ്വാസങ്ങലാല്‍ തരളിതമാകും .ബസ്സിനുള്ളില്‍  ,ഇടവഴികളില്‍ , മതിലോരങ്ങളില്‍, എന്തോ തിരഞ്ഞു നില്‍ക്കുന്ന ചെറുപ്പക്കാരെ നമുക്കിനി കാണാം . അവര്‍ക്ക് ഇനി കാര്യങ്ങള്‍ ഒക്കെ എളുപ്പമാണ് ” ചേച്ചി…. രതി നിര്‍വേദം ഒക്കെ കണ്ടോ “എന്ന് ചോദിച്ചാല്‍ മതിയല്ലോ.. ഈ സിനിമ കാണുമ്പോള്‍ സദാചാരത്തിന്റെ ആണിക്കല്ലുകള്‍ ഒന്ന് അടിയുലയും എന്നുറപ്പ് . ഇതിനു മുന്‍പ് എനിക്ക് ഇങ്ങനെ തോന്നിയത് മോണിക്ക ബെലൂചിയുടെ ” Malena ” എന്ന സിനിമ കണ്ടപ്പോളാണ് അതിലെ മലേന സ്കൊര്‍ദിയ എന്ന മദാലസയായ ചേച്ചിയോട് എനിക്ക് സ്നേഹമുള്ള ഒരു ആരാധനയായിരുന്നു . എന്‍റെ ചോദ്യം ഇതാണ് .. മാദകത്വം കൂടിപ്പോയത്‌ കൊണ്ട് ആരെങ്കിലും വഴി പിഴക്കുമോ ? ഒരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത ഇത്തരം ചിത്രങ്ങളെ മാധ്യമങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നത് എന്തിനാണ് ? ശ്വേത മേനോന്‍ കല്യാണം കഴിച്ചത് എന്തിനാണ് ( തല പുകയുന്നു )- സ്വന്തം മുതലക്കുഞ്ഞു

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…