ഒരമ്മയായതിൽത്രേസ്യാമ്മ തോമസ് നാടാവള്ളിൽ

നിന്റെ മകനു
നീ ജന്മം കൊടുത്തത്
എന്തിനാണ്?
നിന്റെ പട്ടടയ്ക്ക്
തിരികൊളുത്താൻ മാത്രമോ?
നിന്റെ മടിത്തട്ടിന്റെ
വിശാലതയിൽ
നിന്റെ താരാട്ടിന്റെ
ലയസാന്ദ്രതയിൽ
അവൻ ഉറങ്ങിയിട്ടുണ്ടാവുമോ?
അവന്റെ
ബാല്യ നിഷ്കളങ്കതയെ
നിന്റെ ചുണ്ടുകളാൽ
ഒപ്പിയെടുത്തിട്ടുണ്ടാവുമോ?
അവന്റെ കൗമാര സംശയങ്ങളെ
നിന്റെ മാറോട് ചേർത്തുവച്ച്
ദൂരീകരിച്ചിട്ടുണ്ടാവുമോ?
എല്ലാറ്റിനുമപ്പുറത്ത്
സ്നേഹത്തിന്റെ
അലമാലയുതിർക്കാൻ
നീ... അവനെ
ഒരുക്കിയിട്ടുണ്ടാവുമോ?
എങ്കിൽ നീ
അഭിമാനിക്ക്
ഒരമ്മയായതിൽ

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?