മഞ്ഞു മൂടിയ ഒരു സായാഹ്ന വേളയില്‍…

സക്കീർ മുഹമ്മദ്

“Woods are lovely dark and deep,

But I have promises to keep;

And miles to go before I sleep,

And miles to go before I sleep.”
ഉദ്യാനങ്ങള്‍ മനോഹരവും,ഗഹനവും,ഇരുണ്ടതുമാണെങ്കിലും,
എനിക്ക് വാഗ്ദാനങ്ങള്‍ നിറവേറ്റുവാനുണ്ട്;
ഒപ്പം നിദ്രയാവുന്നതിനു മുന്‍പ്‌ കാതങ്ങള്‍ താണ്ടണം,
ഒപ്പം നിദ്രയാവുന്നതിനു മുന്‍പ്‌ കാതങ്ങള്‍ താണ്ടണം,”
പ്രശസ്ത ഇംഗ്ലീഷ് കവി റോബര്‍ട്ട്‌ ഫ്രോസ്റ്റിന്‍റെ ‘stopping by woods on a snowy evening’ എന്ന കവിതയിലെ വിഖ്യാതമായ അവസാനത്തെ നാല് വരികളാണ് മുകളില്‍ നിങ്ങള്‍ വായിച്ചത്.
കുതിരപ്പുറത്തേറി മഞ്ഞണിഞ്ഞ പ്രകൃതിയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു സഞ്ചാരി, വഴിയോരത്തുണ്ടായിരുന്ന ഒരു മലര്‍വാടിയുടെ അഭൗമമായ വശ്യതയില്‍ മതി മറക്കുന്നു.
മലര്‍വാടിയുടെ മനോഹാരിതയില്‍ ആലോചനാനിമഗ്നനായി അയാള്‍ നിലകൊണ്ടു.ഉദ്യാനത്തിന്‍റെ ഉടമസ്ഥനെ കുറിച്ചും അയാളുടെ വാസസ്ഥലത്തെ കുറിച്ചും യാത്രികന്‍ ചിന്തിച്ചു.
ഒപ്പമുണ്ടായിരുന്ന കുതിര പതിവില്ലാത്ത ഈ പ്രവര്‍ത്തിയില്‍ അസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോഴാണ് അയാള്‍ക്ക് സ്ഥലകാല ബോധം തിരികെ കിട്ടിയത്‌.
കടമകളും വാഗ്ദാനങ്ങളും നിറവേറ്റാന്‍ ബാധ്യസ്ഥനായ താന്‍ കേവലം നൈമിഷികമായ മാനസികോല്ലാസത്തിനു വേണ്ടിയാണു സമയം പാഴാക്കുന്നത് എന്ന് ആ സഞ്ചാരി തിരിച്ചറിഞ്ഞു.
കിലോമീറ്ററുകള്‍ക്ക്,മൈലുകള്‍ക്കപ്പുറത്തുള്ള തന്റെ ലക്ഷ്യ സ്ഥാനത്ത്‌ നിദ്രാവിഹീനനാവുന്നതിനു മുന്‍പ്‌ എത്തിച്ചേരാന്‍ അയാള്‍ മലര്‍വാടിയുടെ ഓരത്ത് നിന്നും കുതിരയുടെ കടിഞ്ഞാണ്‍ വീണ്ടും വലിച്ചു.
കുളമ്പുകളില്‍ നിന്നും താളാത്മകമായ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് ആ അശ്വം മഞ്ഞു മൂടിയ പാതയിലൂടെ മുന്നോട്ട് കുതിച്ചു പാഞ്ഞു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ