അഗ്നിഭ്രൂണം


ബക്കർ മേത്തല

1. ഇഖ്‌റഅ​‍്‌ ബിസ്മിറബ്ബിക്കല്ലദീഹലക്ക്‌
ഹലക്കൽ ഇൻസാനമിൻ അലഖ്‌
ഇക്‌റഅ​‍്‌ വറബ്ബുക്കൽ അക്‌റം
അല്ലദീ അല്ലമബിൽ ഖലം"

2. വായിക്കുക, നിന്റെ നാഥന്റെ നാമത്തിൽ
എഴുതാൻ പഠിപ്പിച്ചനാഥന്റെ നാമത്തിൽ
ചോരത്തുള്ളിയിൽ നിന്നും നിന്നെസൃഷ്ടിച്ച
നാഥന്റെ നാമത്തിൽ വായിക്കുക

3. ജിബ്‌രീൽ മലക്കിന്റെ ശബ്ദം മുഴങ്ങുന്നു
ഇരുൾവീണ 4. 'ഹിറ'യിലൊരു തീനാളമുണരുന്നു
വിറച്ച്‌ വിയർപ്പിൽമുങ്ങിവിസ്മയമാർന്ന്‌
ആനന്ദക്കരയണയുന്നൽ അമീൻ നബി'

അഗ്നിഭ്രൂണങ്ങൾപിടയുന്നക്ഷരങ്
ങളിൽ
പുതുലോകത്തിൻ ജ്വാലാകലാപസേനകൾ
ചന്ദനനിലാവുദിക്കുന്ന വാക്കുകളിൽ
തപ്തഹൃദയശാന്തിക്കുതകുന്ന ചന്ദ്രകിരണങ്ങൾ
ജ്ഞാനാമൃതകുംഭങ്ങളേന്തുന്ന സൂക്തങ്ങൾ
അമരത്വമാർക്കുമേകുന്നദൈവഘോഷങ്ങൾ

മരുഭൂമിയിൽ വീണ്ടും മറുപ്പച്ചകൾപിറക്കുന്നു
പൂക്കാത്തീത്തപ്പനകൾപൂത്തുലഞ്ഞീടുന്നു
കിളികൾപാടീടും സബാബുൾമരത്തിലെ
ചില്ലകളിൽ നക്ഷത്രപ്പൂക്കൾ വിടരുന്നു
ചന്ദ്രമണ്ഡലം പിളർന്ന്‌ വെളിച്ചത്തിൻപുഴ
ഇന്ദ്രനീലപ്രവാഹമായ്‌ ഒഴുകുന്നു

വരിതെറ്റിമേയുന്നൊരൊട്ടകക്കൂട്ടങ്ങൾ
തെല്ലിടനിൽക്കുന്നി'ക്‌റഇ'ൻ മുഴക്കത്തിൽ
വഴിതെറ്റിയോടുന്ന ഭ്രാന്തജന്മങ്ങൾ
സാന്ത്വനസംഗീതധാരയിൽ തണുക്കുന്നു
ഊഷരഹൃദയഭൂമികളിൽ നിന്നുറവെടുക്കുന്നു.
കാരുണ്യക്കനിവിന്റെ ഉപ്പും വെള്ളവും

വിശുദ്ധഖുർആൻ അവതരിക്കുകയായ്‌...
ദൈവത്തിനേകത്വം വാഴ്ത്തിപ്പാടിക്കൊണ്ട്‌
5. 'തൗഹീദിൻ' വിളംബരം മുഴങ്ങുകയായെങ്ങും


*1. വിശുദ്ധഖുർആൻ അവതരിക്കുന്നത്‌ ഈ സൂക്തങ്ങളോടെയാണ്‌
2. 'ഇക്‌റഅ​‍്‌' എന്ന്‌ തുടങ്ങുന്ന സൂക്തങ്ങളുടെ ആശയമാണ്‌ ഈ വരികളിൽ
3. ജിബ്‌രീൽ - ഗബ്രിയേൽമാലാഖ
4. ഹിറ-നബിക്ക്‌ ദിവ്യ സന്ദേശം ലഭിച്ചതു ഈ ഗുഹയിൽവെച്ചാണ്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ