പ്രതീകം

മഹർഷി

സത്യത്തിന്റെ പ്രതീകം
നിത്യദുഃഖത്തിന്റെ സാന്ദ്രം
ദേവപ്രീതിയുടെനിദാനം
തേവിക്കളയുന്നദീപനാളം

അശോകന്റേതലകീറിയ
അശരണരുടെആരക്കാലുകൾ
ആർത്തലയ്ക്കുന്നആർത്തിയുടെ
സാരനാഥസ്തൂപങ്ങൾ

കണക്കുപട്ടികയിലേഗുണിതം
ഗണിതങ്ങളുടെചുരുക്കപ്പട്ടിക
ഗണ്യമായവഴികൾതേടുന്ന
രമ്യഹർമ്മങ്ങളുടെനിലവിളി

മൺകൂനകളിലേകനൽ
കർക്കിടവാവിന്റെനിഴൽ
സർവസാധാരണതണൽ
മരുഭൂമിയിലെമണൽതിര

തലതിരിഞ്ഞഅധികാരം
മതിവിഭ്രാന്തിയുടെമണം
നിരപരാധികളുടെവനം
കത്തിയെരിയുന്നവയറുകൾ

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?