14 Jan 2012

പടുകോമരം


ജയനൻ

മദമിളകിയ മനുഷ്യഭാവത്തിൽ
ദൈവമെന്ന കനിവുതേടിയോൻ...
നെടിയ നീലാംബരം
ആഴിചക്രം
നെടുവീർപ്പുപോലൊരു
വൃക്ഷഛായ...
രക്തം,മാംസം,കഫം,രേതസ്സ്‌
പെടലിനിറയെ
പെരുത്ത ഭ്രാന്തിൻ
അവലക്ഷണങ്ങൾതൻ
പരിദംശനം...
സ്ത്രീവേദം*
പുരുഷവേദം
കുരിശുകാട്ടിയും
ജപമുരുക്കിയും
കനത്തചർമ്മത്തെ വലിച്ചുമൂടിയും
കുനിഞ്ഞുപോയന്റെ
ജനനേന്ദ്രിയം...
യൂറിഞ്ഞെറിയാം
ചെമ്പട്ടിൻ ഉടയാട
നാഗവൃക്ഷത്തിൽ തൂങ്ങിയാടുവ-
താരെറിഞ്ഞ നേരിൻ പഴങ്കോണകം...?
ഉരുക്കിമാറ്റുമോ
ഈ കീർത്തിസ്തംഭത്തെ?
മെരുക്കിടാനിനിയെന്തു പോംവഴി?
ഉദ്ധാരണം
ഉരഗശീലമെന്നൊരശരീരി
പടഹകാഹളം പോൽ
കുലം മുടിക്കുന്നു...
ഉടവാളതെന്നുറക്കെച്ചൊല്ലുവാൻ
ഉറഞ്ഞുതുള്ളുന്നൊരു പടുകോമരം...

*രതിഭാവം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...