ജെലിൻ കുമ്പളം
കിഴക്കു ചക്രവാള
പ്രസവമുറിക്കുള്ളിൽ
ആകാശ ഗർഭിണിക്കു
പേറുനോവാരംഭിച്ചു.
വിങ്ങുന്ന നിമിഷങ്ങൾ
മെല്ലെ നീങ്ങുമ്പോളൊരു
തുടുത്ത ചോരക്കുഞ്ഞു
ചിരിച്ചു പിറക്കുന്നു.
ചോരക്കുഞ്ഞിനെ ഹർഷോ-
ന്മാദത്തിലെത്തിരേൽപ്പൂ
ഭൂമിയു,മതിൽ വാഴും
സമസ്ത ചൈതന്യവും
പക്ഷികൾ കൊഞ്ചിക്കുന്നു
നാടൻ പാട്ടുകൾ പാടി,
മൃഗങ്ങൾ താലോലിപ്പു...
മൂളിപ്പാട്ടുകൾ മൂളി.
മനുഷ്യർ കൈകൾ കൂപ്പി
മന്ത്രിച്ചു വണങ്ങുന്നു.
പ്രപഞ്ച ചൈതന്യത്തിൻ
സ്രോതസ്സേ നമസ്കാരം!