14 Jan 2012

മഴക്കാലം


സജയൻ എളനാട്

പത്തൊന്പത് വയസ്സേ ഉള്ളൂ എങ്കിലും അച്യുതന്‍ കുട്ടിയെ കണ്ടാല്‍ എല്ലാവരും ഇരുപത്തി മൂന്നോ ഇരുപത്തി നാലോ വയസ്സു പറയും …പക്ഷെ സം സാരിച്ചാല്‍ കുറഞ്ഞത് ഒരു പത്ത് വയസ്സെങ്കിലും കുറയ്ക്കേണ്ടിയും വരും , അവനൊരു മന്ദ ബുദ്ധിയായിട്ടൊന്നുമല്ല , അറിയുന്ന കാര്യങ്ങള്‍ വളരെ കുറവ് , നിഷ്കളങ്കത കൊണ്ട് ആരോടും ചോദിക്കേണ്ടതേത് പറയേണ്ടതേത് എന്ന് നോക്കാറില്ല , അതു കൊണ്ട് തന്നേയാണു മേക്കടമ്പത്തെ ഉണ്ണി യെന്നവനും നാട്ടുകാരും വിളിക്കുന്ന മനുശങ്കറിനോട് നാട്ടുകാര്‍ അടക്കത്തില്‍ പരസ്പരം ചോദിച്ചിരുന്നതും പറഞ്ഞിരുന്നതുമായ കാര്യങ്ങളില്‍ ഒന്ന് നേരിട്ടു ചോദിച്ചത്
” അല്ല ഉണ്ണിയേട്ടാ , ഉണ്ണിയേട്ടന്റെ അച്ഛനു ഈ ഗ്രാമത്തില്‍ വരുന്നത് തന്നെ ഇഷ്ടായിരുന്നില്ലാന്ന് കേട്ടിടുണ്ട്…ഡെല്ഹീല്, ജോലീന്ന് പെന്ഷന്‍ ആയിട്ടും , ഇവ്ടെ മുത്തശ്ശി തനിച്ചാണെന്നറിഞ്ഞിട്ടും ഇവ്ടേയ്ക്ക് ആളു മരിച്ചതിനു ശേഷമല്ലെ നിങ്ങടെ അമ്മ വന്നത് , അവിടെ പഠിച്ചിട്ട് , പിന്നെ ബോം ബൈ യില്‍ ജോലീണ്ടായിട്ട് , കളഞ്ഞിട്ട് ഇവിടേയ്ക്ക് വന്നത് എന്താ …? , നിങ്ങടെ കൂടെ എപ്പോഴും നടക്കണോണ്ട് , ന്നോടാ എല്ലാവരടേയും ചോദ്യം ..പിന്നെ നിക്കും തോന്നി ” അവന്റെ ചോദ്യവും മുഖഭാവവും ഉണ്ണിയില്‍ ചിരിയുണര്‍ ത്തി .

സത്യത്തില്‍ അവനോട് അയാള്ക്ക് തോന്നിയ ഇഷ്ടം പ്രധാനമായും ആ സ്വഭാവമാണു , തുറന്ന മനസ്സ് , ഒരു സഹായിയായി കൂടെ കൂട്ടുമ്പോള്‍ …
” പിന്നെന്തൊക്കെ ചോദിക്കുണ്ട് നാട്ടുകാര്‍ ..അല്ലെങ്കില്‍ നിനക്കെന്താ കൂടുതല്‍ അറിയേണ്ടത് ..?”
അയാളുടേ തിരിച്ചുള്ള ചോദ്യത്തിനു അവന്‍ മറുപടി പറഞ്ഞില്ല ..
” നിങ്ങള്‍ ഞാന്‍ ചോദിച്ചതിനു മറുപടി പറ …”
അവന്റെ മുഖത്ത് പിടിവാശി യുടെ ലക്ഷണം , അയാള്‍ പിന്നേയും ചിരിച്ചു
വലിയ ഒരു രഹസ്യം കേള്‍ ക്കാന്‍ തയ്യാറായതു പോലെ അച്ചുവിന്റെ മുഖത്ത് നോക്കി , രഹസ്യം പറയുന്ന ഗൌരവത്തില്‍ ഉണ്ണി പറഞ്ഞു
” ഞാനൊരു നാഗമീണന്‍ ആയതു കൊണ്ട് ..”
വലുതായ അവന്റെ കണ്ണുകള്‍ കണ്ട് ഉള്ളില്‍ വന്ന ചിരി അയാള്‍ മറച്ചു പിടിച്ചു
” നാഗമീണന്‍ ..!! എന്താത് ..?? ”
അച്ചു വിനു ഒരു പിടിയുമില്ല ..
” നിനക്കറിയില്ലെ ..? ” അയാളുടെ ചോദ്യത്തിനു മുന്നില്‍ നിരാശനായി അച്ചു ഇല്ലെന്ന് തലയാട്ടി .
” നീ എത്ര വരെ പഠിച്ചു …?”
ഉണ്ണിയുടെ ചോദ്യത്തിനു മുന്നില്‍ ഉള്ളിലെ നിരാശ കലര്‍ ന്ന ശബ്ദത്തില്‍ അവന്‍ പറഞ്ഞു
” ഏഴ് വരെ ..”
” ഓഹോ , അപ്പോ നീ മടിയനായിരുന്നല്ലെ , പിന്നെ എങിനെയാ നിനക്ക് ഇതൊക്കെ അറിയാ ”
ഉണ്ണി വാക്കുകളില്‍ കപട ഗൌരവം നിറച്ചു
” അല്ല ഉണ്ണിയേട്ടാ , പറ്റിയില്ല , ന്റെ ചേച്ചി , ചേറാങ്കര സ്കൂളില്‍ ഒന്നാമതായാ പത്താം ക്ലാസ്സ് ജയിച്ചത് , ന്നിട്ട് അവള്‍ ക്കും പഠിക്കാന്‍ പറ്റിയില്ല …, ആ കൊല്ലാ അച്ഛന്‍ മരത്തില്‍ നിന്ന് വീണു കിടപ്പായത് , എത്ര കഷ്ടപ്പാടായാലും അവളെ പഠിപ്പിക്കണന്നായിരുന്നു അച്ഛനു , ഒന്നും പറ്റിയില്ല , അച്ഛന്റെ വകയില്‍ ഒരു പെങ്ങളുണ്ട് , അമ്മായി , മാമനും ബോം ബൈയിലാ , ചേച്ചി യെ കൊണ്ട് പോയി , അവര്‍ പഠിപ്പിച്ച് ജോലിയാക്കി , ഞാന്‍ ഇവ്ടെ രാവുണ്ണിയേട്ടന്റെ കടയില്‍ നിന്നു , വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ കടം കിട്ടാന്‍ വേറേ വഴീണ്ടായിരുന്നില്ല , അമ്മ പണിയ്ക്ക് പോകും , നിങ്ങടെ വീട്ടില്‍ , പാടത്തും തൊടിയിലും , ചേച്ചിയ്ക്ക് ജോലിയായി പൈസ അയച്ചു അയച്ചു തുടങ്ങിയപ്പോഴാണു ഇത്തിരി സമാധാനമായത് , അച്ഛന്റെ ചികിത്സയ്ക്ക് ഒരു പാട് പൈസ വേണായിരുന്നു , മരിച്ചപ്പൊ പിന്നെ , കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ അയച്ചു തരുന്ന പൈസ കൊണ്ട് വീട് നന്നാക്കി , രണ്ട് പൈക്കളേ വാങ്ങി , നാലു പറയ്ക്ക് കണ്ടവും …അമ്മ പണിയ്ക്ക് പോകുന്നത് നിര്‍ ത്തി , ഞാനും അമ്മയും കൂടി പൈക്കളെ നോക്കും , പാല്‍ കറന്ന് വില്ക്കും , പാടത്ത് പണിയും – ചേച്ചി അയക്കണത് ഇപ്പോ തൊടാറില്ല , അവളുടെ കല്യാണം നടത്താന്‍ എടുത്ത് വെയ്ക്കാ അമ്മ .. അല്ലാതെ മടിയനായിട്ടല്ല …”
അവനോട് അങ്ങിനെ ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി ഉണ്ണിയ്ക്ക് ഒറ്റ ശ്വാസത്തില്‍ എന്ന പോലെ അവന്‍ പറഞ്ഞത് അയാള്‍ ക്ക് വിഷമമുണ്ടാക്കി , പക്ഷെ അച്ചു വിനു വിഷമം തോന്നിയത് ഉണ്ണി പറഞ്ഞത് മനസ്സിലായില്ലല്ലോ എന്നോര്‍ ത്താണു ..
അവന്‍ പിന്നേയും തന്റെ ചോദ്യം ആവര്‍ ത്തിച്ചു ” അല്ല നിങ്ങളു പറ ..എന്താ അങ്ങിനെ പറഞ്ഞാല്‍ ..??
” എടാ അതിനു വലിയ അര്‍ ത്ഥമൊന്നുമില്ല ..ഞാന്‍ പറഞ്ഞു തരാം ..”
അവന്റെ നില്പ്പും ഭാവവും അയാള്‍ ക്ക് പാവം തോന്നി
” എന്റെ അച്ഛന്‍ നാഗരീകന്‍ , പട്ടണത്തില്‍ പഠിച്ചു വളര്‍ ന്ന , അവിടത്തെ രീതികളും കാര്യങ്ങളും അറിയുന്ന , അവിടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ , അമ്മ തനി നാട്ടിന്‍ പുറത്ത് കാരി , എത്ര കാലം പട്ടണത്തില്‍ കഴിഞ്നിട്ടും , അമ്മയ്ക്ക് അവിടത്തു കാരിയാകാന്‍ കഴിഞ്ഞില്ല ..മുത്തശ്ശിയുടെ ഈ ഭൂസ്വത്ത്, തറവാട്ട് പേര്‍ , മുത്തച്ഛന്റെ വക്കീല്‍ പണി ,അമ്മയുടെ സൌന്ദര്യം ഇതിലൊക്കെ വീണതാ , അച്ഛന്റെ കാരണവന്മാരും അച്ഛനും എന്ന് തമാശയ്ക്ക് പറഞ്ഞു കേട്ടിട്ടുണ്ട് ..അപ്പോ നാഗരീകനും ഗ്രാമീണയുമായ ആളുകള്‍ ക്ക് പിറന്നതു കൊണ്ട് ഞാന്‍ നാഗമീണന്‍ , എനിക്ക് രണ്ടും ഇഷ്ടമാടാ , അമ്മയെ ഞാന്‍ ആണു നിര്‍ ബന്ദ്ധിച്ച് ഇവിടേയ്ക്ക് വിട്ടത് , അച്ഛന്‍ മരിച്ചു കഴിഞ്ഞ് …എന്നെ തനിച്ചാക്കി വരില്ലെന്ന് പറഞ്ഞതാ …” ഇപ്പോ മനസ്സിലായോ ..?” ഉണ്ണി പറഞ്ഞു കഴിഞ്ഞപ്പോള്‍ ഉവ്വെന്ന് അച്ചു തലയാട്ടി
അപ്പോള്‍ അതാണു കാര്യം , അച്ചു വിനു ആശ്വാസം തോന്നി , നാട്ടുകാര്‍ എന്തൊക്കെയാ പറഞ്ഞിരുന്നത് …എന്തൊക്കെയോ പ്രശ് നങ്ങള്‍ ഉണ്ടാക്കിയിട്ട് ഓടി വരാണു , അസുഖാണു അങ്ങിനെ ഒക്കെ …
പേര കുട്ടി നാട്ടില്‍ നില്‍ ക്കാന്‍ വരുന്ന സന്തോഷം മുത്തശ്ശി പണിക്കാരോട് പറഞ്ഞതാണു , അത് പിന്നെ പാട്ടായി പല രീതിയില്‍ …
കാലത്ത് പാല്‍ കൊടുക്കുക്കാന്‍ ഗോപാലന്‍ നായരുടെ ചായ കടയില്‍ പോയപ്പോള്‍ നാട്ടിലെ ആകെയുള്ള പഴയ പട്ടാളക്കാരന്‍ തങ്കപ്പേട്ടന്‍ പറയുന്നു
” അല്ല ഈ എഞ്ചിനീയര്‍ ആയ ആള്‍ ഉള്ള പണി കളഞ്ഞ് ഇവിടെ വന്നിട്ട് എന്ത് ചെയ്യാനാ…?
ഗോപാലേട്ടനു ദേഷ്യം വന്നതു പോലെ തോന്നി , കൊണ്ട് പോയ പാല്‍ പാത്രത്തിലേയ്ക്ക് അളന്ന് ഒഴിക്കുന്നത് നിര്‍ ത്തി പറഞ്ഞു
” ടാ ..മേക്കടമ്പ് കാര്‍ ക്ക് ആവശ്യത്തിലേറേ ഭൂസ്വത്ത് ഉണ്ട് , അയാളുടെ അച്ഛന്‍ കേന്ദ്ര സര്‍ ക്കാരിലെ വല്ല്യ ഏതോ ഉദ്യോഗസ്ത്ഥനായിരുന്നു , പാരമ്പര്യായി അവരും നല്ല നിലയിലാ , ഭാര്യക്ക് പെന്ഷന്‍ കിട്ടുന്നുണ്ട്, നല്ല സമ്പാദ്യം വേറേ ഉണ്ടാകും , 3 തലമുറ വെറുതെ ഇരുന്നാലും കഴിഞ്ഞു പൊയ്ക്കോളു , നീ എന്തിനാ വെറുതെ അതാലോചിച്ച് തല പൊകയ്ക്കണത് ..? “

പക്ഷെ നാട്ടുകാര്‍ ക്ക് ആ കാര്യത്തില്‍ വലിയ സം ശയത്തിനിട കൊടുക്കാതെ ഉണ്ണി ഒരു പാട് കാര്യങ്ങള്‍ ചെയ്തു , കുളം നന്നാക്കി മത്സ്യം വള ര്‍ ത്തി , പഴയ തൊഴുത്ത് പുതുക്കി പണിത് പശുക്കളെ വളര്‍ ത്തി നോക്കാന്‍ തമിഴ്നാട്ടില്‍ നിന്ന് പണിക്കാരെ കൊണ്ട് വന്ന് താമസിപ്പിച്ചു , ഒരു തരി സ്ഥലം പോലും ബാക്കി ഇടാതെ ശാസ്ത്രീയമായി ക്യഷി ചെയ്തു , കാലങ്ങളായി ആ നാട്ടില്‍ ക്യഷി ചെയ്യുന്നവര്‍ പലരും അയാളോട് വന്ന് ചോദിച്ചു മന്സ്സിലാക്കി , അവിടുത്ത് കാര്‍ ഒരിക്കലും കാണാത്ത വലിയ ഒരു കോഴി ഫാം , പട്ടണത്തില്‍ നിന്ന് ആവശ്യക്കാര്‍ പലരും നേരിട്ട് അയാളെ കാണാന്‍ വന്നു , അമ്മയ്ക്കും മുത്തശ്ശിയ്ക്കും എന്തെങ്കിലുമൊക്കെ സഹായത്തിനായി ഇടയ്ക്ക് ഓടി വന്നിരുന്ന പയ്യനെ ഒരു സഹായത്തിനു കൂടെ നിര്‍ ത്തി , എന്തു കാര്യവും സം ശയമാണു , അറിവില്ലാത്തതു കൊണ്ട് , വിശദമായി കേള്‍ ക്കണം , ഒരു തവണം പറഞ്ഞാല്‍ മതി പക്ഷെ , –പ്രതീക്ഷിക്കുന്നതിനേക്കാളും വ്യത്തിയായി ചെയ്യും , പിന്നീടൊരിക്കലും ചോദിക്കുകയുമില്ല അതിനെ പറ്റി മാറ്റങ്ങള്‍ ഉണ്ടാകുന്നത് വരെ , അവന്റെ കാര്യങ്ങളും അങ്ങിനെ തന്നെയാണു , എല്ലാം വിശദമായി പറയും , ചിലപ്പോള്‍ ചോദിക്കാതെ തന്നെ …
ഓരോ ദിവസം കഴിയും തോറും ഉണ്ണി അച്ചുവിനു അത്ഭുതമായി മാറി , അയാള്ക്ക് അറിയാത്തതായി ഒന്നുമില്ല , എന്തു ചോദിച്ചാലും മനസ്സിലാക്കി തരും , നാട്ടുകാര്‍ പലരും അറിയാത്ത കാര്യങ്ങള്‍ അയാളോട് ചോദിക്കുന്നത് പതിവായി , ആദ്യമായി മോട്ടോര്‍ സൈക്കിളില്‍ കയറിയത് അയാളുടെ പിന്നിലാണു, പിന്നീട് അത് പതിവായി , ആ നാട്ടിലെ വഴികളിലൂടെ , ഇടയ്ക്ക് പട്ടണത്തിലേയ്ക്ക് , അവിടെ പോയാല്‍ കാണാത്ത കാഴ്ചകള്‍ , കഴിക്കാത്ത ഭക്ഷണം , മിക്കവാറും ഒരിക്കലും കാണാത്ത വസ്ത്രങ്ങള്‍ , ഒരു ഏട്ടന്‍ , ഒരു നല്ല കൂട്ടുകാരന്‍ , അയാളുടെ കൂടെ നടക്കുന്നത് അച്ചു അഭിമാനമായി കണ്ടു ..
അതു പോലെ കാറിലും , അയാളുടെ മുത്തച്ഛന്റെ പഴയ കാര്‍ ഒരു പാട് പൈസ ചെലവു ചെയ്ത് ഓടിക്കാന്‍ തയ്യാറാക്കി , പിന്നെ പുതിയ വേറെ ഒരെണ്ണവും വാങ്ങി ,
ഏറ്റവും അത്ഭുതം തോന്നിയത് ചില ആളുകളെ കാണുമ്പോഴെ അവരെ സ്വഭാവത്തെ പറ്റി പറയും എന്നതാണു , പാടത്തിന്റെ അരികിലെ ചിറയിലേയ്ക്ക് പോകുന്ന വഴിയിലെ ആല്‍ ത്തറയില്‍ വന്നതിന്റെ കുറച്ച് ദിവസം കഴിഞ്ഞ് നാടു കാണാന്‍ നടന്ന് ഇരുന്നപ്പോല്‍ കുപ്പിനിയിലെ ലീലചേച്ചി കുളിക്കാന്‍ പോകുന്നു , കയ്യില്‍ തോര്‍ ത്തും തിരുമ്പാനുള്ള തുണികളും ..മുഖത്തും തലയിലും നിറയെ എണ്ണ തേച്ചിട്ടുണ്ട്
അവരെ കാണുന്നതെ ദേഷ്യമായതു കൊണ്ട് അച്ചു തല തിരിച്ചിരുന്നു , പരിചയമില്ലെങ്കിലും ഉണ്ണി ആളുകളെ കണ്ടാല്‍ ചിരിക്കും , വയസ്സാവരാണെങ്കില്‍ എഴുന്നേറ്റ് നിന്നേ സം സാരിക്കു …
” വന്നൂന്ന് അറിഞ്ഞു , ആ വഴിയ്ക്ക്ക് വരുമ്പോല്‍ ഈ പാവങ്ങളുടെ വീടുകളിലേയ്ക്കൊന്നു വരില്ലെ..? ”
ചെവിയുടെ രണ്ട് അറ്റം മുട്ടുന്ന ചിരി , കൊഞ്ചുന്നത് പോലെ ഉള്ള സം സാരം …
ഉണ്ണി അവര്‍ പോകുന്നത് നോക്കിയിരിക്കുന്നത് കണ്ടപ്പോള്‍ ദേഷ്യം വന്നു
അവരെ കാണുമ്പോഴൊക്കെ സുശീല ചേച്ചിയുടെ കരച്ചിലാണു ഓര്‍ മ്മ വരിക , പീടിക അടച്ച് അന്നത്തെ കാശും ചെറിയ പൊതിയിലാക്കി , കണക്ക് ബുക്കും പിടിച്ച് രാവുണ്ണിയേട്ടന്‍ വരുന്നതും നോക്കി ലീല ചേച്ചി പടിക്കല്‍ തന്നെ നില്ക്കുന്നുണ്ടാകും , എത്ര വേണ്ടെന്ന് വെച്ചാലും രാവുണ്ണിയേട്ടന്റെ കാലുകള്‍ അവിടെയ്ക്ക് ഇറങ്ങും .. പിന്നില്‍ നടക്കുന്ന തന്നോട് പറയും ,
” നീ പൊയ്ക്കോ , എഴുത്തച്ഛന്‍ വന്ന് വര്‍ ത്തമാനം പറഞ്ഞിരിക്കാണെന്ന് പറ, സുശീലയോട് ..”
ചില ദിവസങ്ങളില്‍ കുറുപ്പ് മാഷ് , കണാരേട്ടന്‍ ..പിന്നെ പിന്നെ ഒന്നും പറയാറില്ല , എതേങ്കിലും ഒരു പേര്‍ സുശീല ചേച്ചിയോട് പറയും ..
അമ്മയും രണ്ട് പെണ്കുട്ടികളും , അത് പോയി പറയുമ്പോള്‍ , ആ കുട്ടികള്‍ കിടക്കാന്‍ പോകും , സുശീല ചേച്ചി എന്നും കരയും ..” ആ ദുഷ്ടത്തിയെ ഒരു കാലന്‍ പാമ്പും കാണണില്ലോ ന്റെ കാവിലമ്മേ ..”
അമ്മയാണു ആ കരച്ചിലിന്റെ കാര്യം പറഞ്ഞു തന്നത്
” ആ രണ്ടും കെട്ടവള്‍ മേലനങ്ങാതെ ജീവിക്കല്ലേ , സുശീലയും ആ രണ്ട് പെണ്കുട്ടികളും അനുഭവിക്കേണ്ടത് അവള്‍ പിടുങ്ങി എടുക്കല്ലെ ..? ”
എങ്ങിനെ എന്ന് ചോദിച്ചതിനു അമ്മ മറുപടി പറഞ്ഞില്ല , എന്തിനു കൊടുക്കണം എന്നതും ആലോചിച്ചതാണു ..
അതിനു ഉത്തരം കിട്ടിയത് പിന്നേയും കുറെ നാള്‍ കഴിഞ്ഞാണു , അന്ത്രൂട്ടി ആണതു പറഞ്ഞു തന്നത് , രാവുണ്ണിയേട്ടന്‍ , എന്തോ കാര്യത്തിനു കട അടച്ചു പോയപ്പോള്‍ ഒഴിവു കിട്ടി , അമ്മ പണിയ്ക്കു പോകുന്നതു കൊണ്ട് , വീട്ടിലിരിക്കാതെ അവന്‍ എരുമയെ മേയ്ക്കുന്നതിന്റെ കൂടെ പോയി , മൂന്നോ നാലോ വയസ്സ് മൂപ്പുണ്ട് അവനു തന്നെക്കാളും …
എരുമയെ മേയ്ക്കാന്‍ വിട്ട് പൊന്തകാടിന്റെ തണുപ്പില്‍ ഇരിക്കുമ്പോഴാണു അവനത് ചോദിച്ചത് ..
” നിന്റെ മൊയലാളീ ലീലചേച്ചീടെ കൂടേന്ന് കേട്ടല്ലോ ..”
” അതേടാ , പാവം സുശീലേച്ചി കരച്ചിലാ അതോണ്ട് , രാവുണ്ണിയേട്ടന്‍ പൈസ കൊടുക്കാത്രെ ..എന്തിനാണാവോ..? ”
മറുപടി കേട്ടപ്പോള്‍ അവന്‍ പൊട്ടി ചിരിച്ചു ,
” അതൊരു സൂത്രാടാ ..”
അവന്‍ പിന്നെ പറയുന്നത് കേട്ട് അന്തം വിട്ടെങ്കിലും കുറച്ച് സം ശയം പിന്നേയും ബാക്കി ,
” എന്തിനു ഇങ്ങിനൊക്കെ ചെയ്യുന്നു , എന്നിട്ടെന്താ ..”
” അയിന്റെ സുകം നിനക്കറിയാതാടാ …അത്രയ്ക്കില്ലച്ചാലും കാണിച്ചു തരാം ..”
അവന്റെ കൈ ട്രൌസറിന്റെ ഉള്ളിലേയ്ക്ക് വന്നപ്പോള്‍ തട്ടി മാറ്റി .
” നിനക്ക് വേണ്ടെങ്കില്‍ വേണ്ട , അന്റെ കൈ കാണിക്ക് , കാണണ്ടാച്ചാല്‍ കണ്ണടച്ചോ ..”
തന്റെ കൈ പിടിച്ച് അവന്‍ അവന്റെ .., കൈ വലിച്ചെടുക്കാന്‍ നോക്കിയെങ്കിലും അവന്‍ വിട്ടില്ല , നോക്കാനുള്ള മടി കൊണ്ട് കണ്ണടച്ചു പിടിച്ചു , ഇടയ്ക്ക് നോക്കിയപ്പോള്‍ പേടി തോന്നി , അവനുണ്ടാക്കിയ ശബ്ദങ്ങളും ശ്വാസോച്ച്വാസ ഏറ്റക്കുറച്ചിലും അതുഭുതം ഉണ്ടാക്കി …
കുറച്ചു കഴിഞ്ഞപ്പോള്‍ എന്താണെന്ന് അറിയണമെന്ന് തോന്നിയതു കൊണ്ട് പറഞ്ഞു ..
” എന്താണെന്ന് അറിയണം …എനിക്കും ..”
അവന്‍ സന്തോഷത്തോടേ കാര്യം കഴിച്ചു തന്നു
” ഇതിന്റെ എത്ര എരട്ടിയാണെന്നറിയോ രാവുണ്ണിയേട്ടനു ലീലേച്ചിടെ അടുത്തുന്ന്…”
അവന്‍ വിവരിച്ചു തന്ന കാര്യങ്ങള്‍ , തന്നെയാണോ അവര്‍ ചെയ്യുന്നത് എന്നറിയാനുള്ള ഒരു ഒരാഗ്രഹം , പിന്നെ അവന്‍ പറഞ്ഞ പോലെ പെണ്ണുങ്ങളെ തുണിയില്ലാതെ കാണണം എന്നതും
ഒരു രാത്രി രാവുണ്ണിയേട്ടന്‍ കയറി പോയപ്പോള്‍ ലീലേച്ചിയുടെ വീടിന്റെ പിന്നില്‍ പോയി ,
ചുമരിന്റെ അരികിലെ ചെറിയ അരികു തിണ്ണയില്‍ കയറി നിന്ന് ചുമരില്‍ ഇഷ്ടിക ചെരിച്ചു വെച്ചുണ്ടാക്കിയ പഴുതിലൂടെ നോക്കി നിന്നു , മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ കണ്ടു അവന്‍ പറഞ്ഞതു പോലെ രാവുണ്ണിയേട്ടന്‍ മുണ്ടഴിച്ചു നില്‍ ക്കുന്നു , കുറച്ച് കഴിഞ്ഞപ്പോഴാണു , ലീലേച്ചി വന്നത് , പ്രതീക്ഷിച്ചിരുന്നതും , ആഗ്രഹിച്ചിരുന്നതുമൊക്കെയാണെങ്കിലും കണ്ടപ്പോള്‍ വയറൊന്ന് കാളി , കാല്‍ കമഴ്ത്തി വെച്ചിരുന്ന മണ്കലത്തില്‍ തട്ടി , അത് താഴേ വീണു , എത്ര വേഗത്തിലാണു ഓടിയത് എന്നറിയില്ല , തിരിഞ്ഞു നോക്കിയപ്പോള്‍ പഴുതിലൂടെ ടൊര്‍ ച്ചിന്റെ വെളിച്ചം കണ്ടു ….
ആരാണെന്ന് മനസ്സിലായില്ലെങ്കിലും രാവുണ്ണിയേട്ടനു എന്തോ സം ശയമുള്ളതു പോലെ തോന്നി ,പിറ്റേന്ന് താന്‍ നടന്ന് കഴിഞ്ഞിട്ടെ അങ്ങോട്ട് ഇറങ്ങിയുള്ളൂ ,
പിന്നീട് ഒരിക്കലും അതിനു പോയിട്ടില്ല , കടം കയറി , കട അടച്ചു പൂട്ടി , വീടും സ്ഥലവും പണയം വെച്ചത് എടുക്കാനാവാതെ രാവുണ്ണിയേട്ടന്‍ നാടു വിട്ടു , സുശീലേച്ചിയുടെ ആങ്ങളമാര്‍ വന്നിട്ടാണു ,കുട്ടികളെയും അവരേയും കൂട്ടി കൊണ്ടു പോയത് .
അമ്മയോട് യാത്ര പറയാന്‍ സുശീലേച്ചി വന്നത് ഇന്നും ഓര്‍ മ്മയുണ്ട് ..
” പുഴുത്തിട്ടെ അവള്‍ ചാവൂ , ദേവേട്ത്ത്യേ …അത്രയ്ക്ക് ഞാന്‍ അനുഭവിച്ചു , ഇങ്ങനെ തിന്ന് കഴിയരുത് ആരും …”
അന്ത്രൂട്ടി പറഞ്ഞു തന്നതും ചെയ്തു തന്നതും ഇടയ്ക്ക് ഓര്‍ ക്കാറും ആവര്‍ ത്തിക്കാറുമുണ്ട് എന്നാലും , ഒരിക്കലും അങ്ങിനെ ജീവിക്കണ പെണ്ണിനെ ഓര്‍ ക്കുമ്പോള്‍ ഒന്നും വേണ്ടെന്ന് തോന്നും , ദേഷ്യം വരും , പക്ഷെ എന്താണു ചെയ്യുന്നത് എന്നതറിയാനുള്ള ആകാം ക്ഷ എപ്പോഴുമുണ്ട്, ഒരു പെണ്ണിനെ ലീലേച്ചിയെ രാത്രി കണ്ടതു പോലെ , അടുത്ത് വ്യക്തമായി കാണണം എന്നും …
“ അവര്‍ ആളത്ര ശരിയല്ല അല്ലേടാ …? , ടാ നീ എന്താ ഇത്ര ആലോചിക്കുന്നത് ..??”
ആദ്യത്തെ ചോദ്യത്തിനു മറുപടി കിട്ടാതായപ്പോള്‍ രണ്ടാമതും ചോദിച്ച് ഉണ്ണി അവനെ ഒന്നു തട്ടി , അയാളോട് അവന്‍ വിശദമായി പറഞ്ഞു , ഉള്ളിലെ ആഗ്രഹവും …അപ്പോഴും അവന്‍ സം ശയം ഒഴിവാക്കിയില്ല
”അല്ല , ഉണ്ണിയേട്ടനു എങ്ങിനെ മനസ്സിലായി , അവര്‍ ശരിയല്ലെന്ന് ..?? “
” ശ്രദ്ധിച്ചാല്‍ മനസ്സിലാകുമെടാ, , എത്ര ചിരിച്ച് സ്നേഹത്തോടേ സം സാരിച്ചാലും , അവരുടെ കണ്ണില്‍ വല്ലാത്തൊരു പുച്ഛം കാണാം , , അപ്പോള്‍ മനസ്സിലാകും “
” അതെന്താ പുച്ഛം ..” അച്ചുവിനു അത് മനസ്സിലായില്ല
” അടുത്ത് പോകുന്നത് രാജാവായാലും മന്ത്രിയായാലും ഇവരുടെ മുന്നില്‍ അടിമകല്ലേ , പിന്നെ പോകുന്നവരുടെ കഴിവിന്ടെയും കഴിവുകേടുകളുടെയും യഥാര്‍ ത്ഥ രൂപം ഇവര്‍ ക്കല്ലെ ശരിക്കറിയൂ …” “
വ്യക്തമായി മനസ്സിലായില്ലെങ്കിലും കണ്ണില്‍ ശ്രദ്ധിക്കാന്‍ അച്ചു മനസ്സില്‍ ഓര്‍ മ്മിച്ചു
” ഉണ്ണിയേട്ടന്‍ പോയിട്ടുണ്ടോ അങ്ങിനെ …? ”
” എങ്ങിനെ ..? ” ഉണ്ണിയ്ക്ക് കാര്യം മനസ്സിലായെങ്കിലും അയാള്‍ അഞ്ജത നടിച്ചു
” പെണ്കുട്ടികളുടെ കൂടെ ..” അവനു ചെറിയ നാണം
” ആ ഡെല്ഹി നീ കണ്ടിട്ടില്ലല്ലോ , പറഞ്ഞാലൊന്നും ഊഹിക്കാന്‍ കഴിയില്ല നിനക്ക് , കൂടെ പഠിക്കുന്നവര്‍ തന്നെ എല്ലാറ്റിനും സഹകരിച്ചിരുന്നു ..”
അച്ചുവിന്റെ കണ്ണുകള്‍ തിളങ്ങി ,
” അവിടെ ഒക്കെ ഈ ലീലേച്ചിയുടെ പോലത്തെ പെണ്ണുങ്ങള്‍ ഉണ്ടോ ?”
ഉണ്ടെന്ന് അയാള്‍ തലയാട്ടി ,
” ഉണ്ണിയേട്ടന്‍ പോയിട്ടുണ്ടോ ..? ”
അപ്പോഴും ഉണ്ടെന്ന് അര്‍ ത്ഥത്തില്‍ അയാള്‍ തല ചലിപ്പിച്ചു
അച്ചുവിന്റെ മുഖത്തേയ്ക്ക് രക്തം ഇരച്ചു കയറി , ഉന്മാദവസ്ത്ഥയിലെന്നവണ്ണം അവന്‍ ചോദിച്ചു
” എങ്ങിനെ ഉണ്ണിയേട്ടാ , എന്താ ചെയ്യുന്നത് ..? ”
അവന്റെ ഭാവം കണ്ട് അയാള്‍ പൊട്ടി ചിരിച്ചു , അവനു നാണം തോന്നി തല താഴ്ത്തി
” ശരിയാക്കാടാ …” അയാള്‍ അവന്റെ കവിളില്‍ തട്ടി.
അച്ചു പൈസ വാങ്ങാറില്ല , കണക്ക് പറഞ്ഞിട്ടേയില്ല , ഉണ്ണി നിര്‍ ബന്ധിച്ചപ്പോള്‍ അവന്‍ പറഞ്ഞു
” ചേച്ചീടെ കല്യാണത്തിനു സഹായിച്ചാല്‍ മതി ”
“എന്നാടാ കല്യാണം ” ഉണ്ണി അത് തിരികെ അലമാരയി തന്നെ വെച്ചു
” അമ്മ എല്ലാ എഴുത്തിലും എഴുതുന്നുണ്ട് , ചേച്ചി ഒന്നും പറയുന്നില്ല , വരാം എന്നിട്ട് ആലോചിക്കാമെന്ന് മറുപടി വരും ”
” എത്ര നാളായി ചേച്ചി പോയിട്ട് ,?
“ അഞ്ച് കൊല്ലം ..”
” നാട്ടില്‍ വന്നിട്ടിലെ പിന്നെ ..? “
” ഉവ്വ് , വന്നു ആദ്യം ആറുമാസത്തിനു ശേഷം , അച്ഛനു എന്നെക്കാളും ഇഷ്ടം ചേച്ചിയോടായിരുന്നു , ചേച്ചിയ്ക്ക് അമ്മയെക്കാളും ഇഷ്ടം അച്ഛനേയും ..എന്നും മണിക്കുട്ടിയ്ക്ക് വയ്യാതായീന്ന് സ്വപ്നം കണ്ടൂന്ന് പറഞ്ഞ് അച്ഛന്‍ കരയും , രാത്രി , അമ്മായിയ്ക്ക് എഴുതിയപ്പോള്‍ അവര്‍ ഒരു കല്യാണത്തിനു വരുന്നതിന്റെ കൂടെ അവളേയും കൊണ്ട് വന്നു , ഇവിടെ വന്ന് അച്ഛനെ കണ്ട് അന്ന് തന്നെ തിരിച്ചു പോയി , ഉള്ള ലീവൊക്കെ തീവണ്ടിയില്‍ തീര്‍ ന്നൂന്ന് പറഞ്ഞു , ഇങ്ങനെയായാല്‍ പഠിക്കാനും ജോലികിട്ടാനൊക്കെ പാടാകുമെന്ന് പറഞ്ഞപ്പോ കാണണമെന്ന് അച്ഛന്‍ എഴുതാറില്ല ,അമ്മായി തന്ന പൈസ കൊണ്ടാണു അച്ഛന്റെ ചികിത്സ നടത്തിയിരുന്നത്, ജോലി കിട്ടിയിട്ട് അവരുടെ കടം കുറേശ്ശേ വീട്ടിയിട്ട് ബാക്കി ഉള്ളത് അയച്ചു തരും , അച്ഛന്‍ വടി കുത്തി നടന്നു തുടങ്ങിയപ്പോ കാണാന്‍ വന്നു ,അന്ന് അമ്മായിയും അവളുടെ കൂടെ ഇവിടെ വന്ന് രണ്ട് ദിവസം താമസിച്ചു , വടിയില്ലാതെ കൈ പിടിച്ച് അച്ഛനെ കുറച്ച് ദൂരം നടത്തി , രണ്ട് ദിവസം വര്‍ ത്തമാനം പറഞ് അച്ഛനു മതിയായിരുന്നില്ല , പോകുന്നതിന്റെ തലേന്ന് രാത്രി പുലര്ച്ച വരെ രണ്ടാളും ഉറങ്ങാതെ ഉമ്മറത്തിരുന്നുന്ന് അമ്മ പറഞ്ഞു, പോകുന്നതിന്റെ അന്ന് അച്ഛന്‍ ഒന്നും മിണ്ടാതിരുന്നു , കരഞ്ഞിട്ട് ചേച്ചി യാത്ര പറഞ്ഞപ്പോഴും ..കാലത്ത് അവര്‍ പോയപ്പോള്‍ അമ്മ പണിയ്ക്ക് പോയി , ഞാന്‍ ബസ്സ് കയറ്റിവിടാന്‍ മണിച്ചിറ വരെ കൂടെ പോയി , തിരിച്ചു കടയിലെയ്ക്ക് പോയി , അമ്മ പണി കഴിഞ്ഞ് വന്നപ്പോ അച്ഛന്‍ മരിച്ചു കിടക്കുന്നു , വിഷം കഴിച്ചതായിരുന്നു , ട്രെയിന്‍ പോയതോണ്ട് അവളെ അറിയിക്കാന്‍ പറ്റീല്ല ..മൂന്ന് ദിവസം കഴിയില്ലെ ബോം ബൈയ്ക്ക് , പിന്നെ എഴുത്തെഴുതി അറിയിച്ചു , അതിനു ശേഷം അവള്‍ വന്നിട്ടില്ല …എല്ലാ മാസവും കത്തും പൈസയും വരും ..”
” അച്ഛന്‍ മരിച്ചിട്ട് ഇപ്പൊ എത്ര കൊല്ലായി ”
” മൂന്ന് കൊല്ലം ”
” അവിടെ ഫോണ്‍ ഇല്ലെ , വിളിച്ചു നോക്കാലോ നമുക്ക് , ”
” ആപ്പീസിലേയ്ക്ക് വിളിക്കാന്‍ പാടില്ലാത്രെ , പിന്നെ അമ്മായിടെ വീട്ടില്‍ ഫോണ്‍ ഇല്ല..”
ഉണ്ണി വിശ്വാസം വരാതെ അച്ച്യുന്റെ മുഖത്തേയ്ക്ക് നോക്കി
” അവളുടെ എഴുത്തിലുള്ളതാ…” അവന്‍ അയാളുടെ നോട്ടത്തില്‍ പകച്ചു കൊണ്ട് മറു പടി പറഞ്ഞു
” എന്താ നിന്റെ ചേച്ചിയുടെ പേര്‍ …? ”
” മാലതി , മണി ക്കുട്ടിന്നാ എല്ലാവരും വിളിക്കാ ..”
ടൌണില്‍ പോയി വന്നപ്പോള്‍ ഉണ്ണി അച്ചുവിനെ വിളിച്ചു , പണിക്കാരുടെ അടുത്ത് അവനെ ആക്കി പോയതായിരുന്നു അയാള്‍ …
മുകളിലെ അയാളുടെ റൂമില്‍ ഇരിക്കാന്‍ പറഞ്ഞ് , വിസിആറില്‍ ഒരു കാസെറ്റ് ഇട്ടു ,
” ശരിക്കു കണ്ടോ , ഈ കാര്യത്തില്‍ ഒരു സം ശയം വേണ്ടാ , ”
വാതില്‍ അടച്ച് പുറത്തേയ്ക്കിറങ്ങി നടക്കുന്നതിനിടയില്‍ അയാള്‍ വിളിച്ചു പറഞ്ഞു
അന്തം വിട്ടാണു കണ്ടത്, സായിപ്പന്മാരും മദാമ്മകളും , കുറച്ചു കണ്ടപ്പോള്‍ തന്നെ ഒന്നും ചെയ്യാതെ കാര്യം സാധിച്ചതു പോലെയായി ,
അയാള്‍ മുന്പ് പറഞ്ഞു കൊടുത്തിരുന്നതു പോലെ അത് നിര്‍ ത്തി വെച്ചു ..
കുറച്ച് കഴിഞ്ഞ് പിന്നേയും കണ്ടു അങ്ങിനെ മൂന്ന് നാലു തവണ , ഉണ്ണി തിരിച്ചു വന്ന് വിളിച്ചപ്പോഴാണു പിന്നെ അവന്‍ അത് നിര്‍ ത്തിയത് ..
” ഇതാണപ്പോ അല്ലെ ഉണ്ണിയേട്ടാ , മുഖത്ത് ഒരല്പം നാണത്തോടെ അവന്‍ ചോദിച്ചു
” ആ മുഴുവനൊന്നുമല്ല , കുറെ തട്ടിപ്പാ..”
അത്ഭുതം അതു കൊണ്ടും തീര്‍ ന്നില്ല , ഉണ്ണി പറഞ്ഞതു കേട്ട് അവന്‍ വീണ്ടും ഞെട്ടി
” നാളെ ഞാനും അമ്മയും മുത്തശ്ശിയും കൂടി , ടൌണില്‍ പോകും , മുത്തശ്ശിയെ ഡോകടറെ കാണിക്കാന്‍ , രുഗ്മണി , ഇവിടെ അടിച്ചു വ്യത്തിയാക്കാന്‍ വരും , നീ കൂടെ വന്നോ ,ഞാന്‍ പറഞ്ഞിട്ടുണ്ട്..”
അത്ഭുതം , സന്തോഷം , അവന്‍ ഉണ്ണിയെ കെട്ടിപ്പിടിച്ചു , എന്നിട്ട് താഴേയ്ക്ക് ഓറ്റി പോയി , രാത്രി ഉറങ്ങാനെ കഴിഞ്ഞില്ല , രുഗ്മിണി ചേച്ചി , 2 കുട്ടികളുണ്ടെങ്കിലും അവരറിയാതെ എത്ര തവണ നോക്കി നിന്നിരിക്കുന്നു , അവരെ ഓര്‍ ത്ത് എത്ര തവണ …അവര്‍ പക്ഷെ ലീലേച്ചിയുടെ പോലെ ആരും പറഞ്ഞു കേട്ടിട്ടില്ല , ഉണ്ണീയേട്ടന്‍ പറഞ്ഞ ത് കൊണ്ടാകും , …
അച്ചൂന്റെ ഹ്യദയ മിടിപ്പ് രുഗമിണി അകത്ത് കടക്കുമ്പോഴേ കേട്ടു , അത്രയ്ക്ക് ഉച്ചത്തിലായിരിക്കുന്നു
അടുത്ത് ചെന്നിരുന്ന അവളുടെ മുഖത്തേയ്ക്ക് തന്നെ നോക്കാന്‍ അവനു കഴിഞ്ഞില്ല , പേടി , നാണം …അവള്‍ തൊട്ടപ്പോഴാണു മനസ്സിലായത് , അവന്‍ വിറയ്ക്കുന്നു,
” നീ പേടിക്കേണ്ടാ , ഞാന്‍ ആരോടും പറയില്ല , ആണ്കുട്ടികളായാല്‍ ഇങ്ങനെ യാണോ വേണ്ടത് ” , അവള്‍ മുണ്ട് പിടിച്ചഴിച്ചപ്പോള്‍ അവന്‍ തടഞ്ഞില്ല , ഷര്‍ ട്ടും അവള്‍ തന്നെയാണു അഴിച്ചെടുത്തത് , ബാക്കി ഉള്ളതു കൂടി അഴിച്ച് ആകെ നോക്കിയിട്ടവള്‍ പറഞ്ഞപ്പോള്‍ അവനു കുറച്ച് ആത്മ വിശ്വാസം തോന്നി
” ചെക്കന്‍ ആളു മോശമില്ലല്ലോ …ഇവിടെ പണി കുറെ ഉള്ളതാ എണീറ്റ് നടക്കാതെ ആക്കരുത് “
അവള്‍ സ്വയമാണു വസ്ത്രങ്ങള്‍ അഴിച്ചത് , ജാക്കെറ്റ് അഴിച്ചപ്പോള്‍ നൂറു രൂപയുടെ ഒരു നോട്ട് താഴേയ്ക്ക് ചാടി ,
അവള്‍ അതെടുത്ത് മേശപ്പുറത്ത് വെച്ചു ,
” നിനക്കെന്തായാലും നല്ല കാലാ, വന്ന് പറയണത് കേട്ടപ്പോ , ഉണ്ണിക്കുട്ടിയ്ക്കാണെന്ന് കരുതീട്ടാ സമ്മതിച്ചത് , നിനക്കാണു എന്റെ സ്വന്തം ആളനു , എന്നൊക്കെ വരെ പറഞ്ഞു , ഇത്ര കാലം , ഞാന്‍ കുമാരേട്ടനെ അല്ലാതെ മറ്റൊരാളെ , കുടിച്ച് കുടിച്ച് കുറച്ച് കാലായിട്ട് ഒന്നിനും വയ്യെങ്കിലും …എന്തെങ്കിലും തരും ന്ന് കരുതീപ്പോ നൂറുറുപ്പ്യ…” അവള്‍ ബാക്കി ഉള്ളതു അഴിക്കാന്‍ തുടങ്ങിയപ്പോല്‍ അച്ചു തടഞ്ഞു
” അപ്പോ പൈസയ്ക്കാണൊ നിങ്ങള്‍ …” അവള്‍ ഒന്ന് ചിരിച്ചു
സുശീല ചേച്ചിയുടെ കരയുന്ന മുഖം , രാവുണ്ണീയേട്ടന്‍ , രുഗ്മിണിയുടെ കുട്ടികള്‍ , ഭര്‍ ത്താവ് ഷണ്മുഖേട്ടന്‍ …ഒരു നിമിഷം കൊണ്ട് അവന്‍ വസ്ത്രങ്ങള്‍ എടുത്തിട്ടു , അമ്പരന്നു നിന്ന അവളെ തള്ളി മാറ്റി കൊണ്ട് താഴേയ്ക്ക് ഓടി പോയി ,
ഉണ്ണിയോടവന്‍ കരഞ്ഞു പറഞ്ഞു
” എനിക്ക് ഇഷ്ടമല്ല ഉണ്ണിയേട്ടാ , പൈസയ്ക്ക് ഇങ്ങനെ ചെയ്യണോരെ ..എനിക്ക് ദേഷ്യാ..”
” എല്ലാവരും നീ കരുതുന്നത് പോലെ ലീലേച്ചിയെ പോലെ തടിയങ്ങാതെ തിന്നാനല്ല , നീ ചോദിച്ചില്ലെ ഡെല്ഹിയിലും ബോം ബൈയിലും ഒക്കെ ഇതു പോലെ ഉള്ള ആളുകള്‍ ഉണ്ടൊ ന്ന് , ഭര്‍ ത്താവിന്റെ ചികിത്സയ്ക്ക് , മക്കളെ വള ര്‍ ത്താന്‍ , കുടും ബം നോക്കാന്‍ , ഒട്ടും ഇഷ്ടമല്ലാതിരുന്നിട്ടും പോകുന്നവരാ കൂടുതല്‍ … “
അമ്പരപ്പോടെ കേട്ടിരുന്നാലും ഒടുവില്‍ അവന്‍ തല കുനിച്ചു പിടിച്ചു നിഷേധാര്‍ ത്ഥത്തില്‍ തലയാട്ടി
” അതിലും ഭേദം എന്റെ അച്ഛന്‍ ചെയ്തതു പോലെ ചെയ്യാ , അങ്ങനത്തെ പൈസ കൊണ്ട് ജീവിച്ചിട്ടെന്തിനാ “
ഉണ്ണിയ്ക്ക് അവനോട് ഒരു പാട് വാത്സല്ല്യം തോന്നി
” നിന്റെ ആകാം ക്ഷ കണ്ടപ്പോള്‍ ചെയ്തതല്ലേടാ , ഞാനും ഈ പ്രായം കഴിഞ്ഞു വന്നതല്ലേ , നീ ചെയ്തതും പറഞ്ഞതും തന്നെയാണു ശരി ”
അയാള്‍ അവന്റെ കവിളില്‍ പതിയെ തട്ടി , അയാളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു
പോസ്റ്റ്മാന്‍ വരുന്നത് നോക്കിയിരുന്നാല്‍ കത്ത് കിട്ടാന്‍ താമസമാകും , അച്ചു കാലത്തെ ഉണ്ണിയെ വിളിച്ച് മോട്ടോര്‍ സൈക്കിളില്‍ പോസ്റ്റ് ഓഫിസില്‍ പോയി
വിചാരിച്ചതു പോലെ തന്നെ അവന്റെ ചേച്ചിയുടെ കത്ത് , പൊട്ടിച്ചു വായിക്കുമ്പോള്‍ അവന്റെ മുഖം മങ്ങുന്നു
” ചേച്ചി അവിടെ ഉള്ള ഒരാളെ കല്യാണം കഴിക്കാണെന്ന് ..ജോലി കളഞ്ഞിട്ട് ഇവിടെ വന്നിട്ട് എന്ത് ചെയ്യും , ഇവിടെ വന്ന് നിന്ന് കല്യാണം ആലോചിക്കാനൊന്നും ലീവ് കിട്ടില്ല , ഇത് മലയാളി അല്ലാത്രെ , അയാള്‍ ഇവിടെയ്ക്കൊന്നും വരില്ലാന്നും ”
അവന്റെ കണ്ണു നിറഞ്ഞ് വരുന്നു
ഉണ്ണി അവനെ വണ്ടിയില്‍ കയറ്റി , വീടിന്റെ പഠിപ്പുരയില്‍ വന്നിരുന്നു
” അമ്മ പ്രാര്‍ ത്ഥിച്ചിട്ടുണ്ട് , തടസ്സം ഇല്ലാതെ നല്ലയിടത്തു നി ന്ന് കല്യാണം വരാന്‍ , കുന്നിലെ തേവരുടെ അവിടെ താലി കെട്ട് നടത്താന്ന് , അവള്‍ ബോം ബൈയ്ക്ക് പോകുമ്പഴേ ചെയ്തതാത്രെ..അമ്മയ്ക്ക് എത്ര സങ്കടാവും ന്നറിയോ ..?”
” അവള്‍ പറയുന്നതില്‍ കാര്യമുണ്ടെടാ , കല്യാണം അവിടെ നടന്നാലെന്താ , നിങ്ങള്‍ പോയാല്‍ പോരെ , പിന്നെ കഴിഞ്ഞ് വരുമ്പോല്‍ തേവര്‍ ക്ക് പ്രായശ്ചിത്തം ചെയ്താല്‍ മതി, വഴിപാട് .
.അമ്മയോട് ഞാന്‍ പറഞ്ഞു മനസ്സിലാക്ക്കാം , ഇത്ര നാള്‍ അവിടെ ജീവിച്ച് , അത് കളഞ്ഞ് വന്ന് ,പാടത്തോ പറമ്പിലോ പണിയ്ക്ക് പോകാന്‍ പറ്റോ , എങ്ങനത്തെ ആളാണു കിട്ടുക എന്നറിയോ , അതിനൊന്നും പോകേണ്ടി വരാതിരിക്കണമെങ്കില്‍ അത്ര വലിയ വീട്ടിലെയ്ക്ക് അയക്കണം , അത് സാധിക്കില്ലല്ലോ ? അവിടെ ഉള്ള ആളാണെങ്കില്‍ , രണ്ട് പേര്‍ ക്കും ജോലിയുമുണ്ടെങ്കില്‍ അത് തന്നെയാടാ നല്ലത് …”
ഉണ്ണിയേട്ടന്‍ പറയുന്നതൊക്കെ ശരിയാണു സത്യവുമാണു , അവന്‍ തലയാട്ടി
” അമ്മായി യ്ക്ക് ഒന്നെഴുതി നോക്കണോ..അവളോട് സം സാരിക്കാന്‍ പറഞ്ഞ് ..”
ഉണ്ണിയുടെ ചോദ്യത്തിനു അവന്‍ വേണ്ടെന്ന് തലയാട്ടി
” അവള്‍ അമ്മായിയുടെ അടുത്തല്ല , കടം വീട്ടികഴിഞ്ഞപ്പോള്‍ , കുറച്ച് കൂടി ശമ്പളം കിട്ടുന്ന ഒരു ജോലിയിലേയ്ക്ക് മാറി , ദൂരെ ആണത്രെ , കമ്പനിയിലെ ജോലിക്കാര്‍ താമസിക്കുന്നിടത്താണു അവളും , അമ്മായിക്ക് അത് ഇഷ്ടായില്ല , ഇപ്പൊ അവര്‍ ഇത് കാരണം മിണ്ടാറോ അന്വേഷിക്കാറോ ഇല്ലെന്ന് കഴിഞ്ഞ മാസം വന്ന കത്തില്‍ എഴുതിയിരുന്നു ”
” എന്ന് മാറി അവിടേന്ന് …ഇവിടേന്ന് കത്തയക്കുന്ന അഡ്രസ്സ് മാറിയോ അപ്പോള്‍ ..? “
ഉണ്ണിയുടെ ചോദ്യം കേട്ട് അച്ചു കൈ മലര്‍ ത്തി
”മാറിയിട്ട് കുറച്ച് നാളായി എന്നെഴുതിയിരുന്നു , എത്ര എന്നറിയില്ല , ഞങ്ങളോട് പറഞ്ഞില്ല , അഡ്രസ്സ് മാറിയിട്ടില്ല , അത് അവളുടെ പേരില്‍ അല്ല അയക്കാറു , ആദ്യം അമ്മായിയുടെ പേരില്‍ ആയിരുന്നു , കിട്ടാന്‍ താമസാണത്രെ , പിന്നെ അവിടെഉള്ള ഒരു കൂട്ടുകാരിയുടെ അച്ഛന്റെ പേരില്‍ അയക്കാറാ പതിവ്, പോസ്റ്റ് ഓഫിസില്‍ ജോലി ചെയ്യുന്നുന്ന്തോണ്ട് പെട്ടെന്ന് കിട്ടും എന്ന്..പിന്നിലെ അഡ്രസ്സ് നോക്കി , അവര്‍ പൊട്ടിച്ച് വായിക്കാതെ കൊടുക്കും , ഇപ്പോഴും അതിലയക്കുമ്പോള്‍ മറുപടി പെട്ടെന്ന് വരും ..
ദേവകിയേടത്തിയെ പറഞ്ഞു മനസ്സിലാക്കാന്‍ ഉണ്ണി പാട് പെട്ടു , അവര്‍ കുറെ കരഞ്ഞു ,
” എന്റെ കുട്ടി , അച്ചൂനെ കൂട്ടി അവളുടെ അടുത്ത് വരെ ഒന്ന് പോയി വരോ..?”
ഉണ്ണി തലയാട്ടി
പെട്ടെന്ന് അത് സാധിക്കുന്ന ഒന്നല്ലെന്ന് അച്ചൂനെ അയാള്‍ ബോധിപ്പിച്ചു , എഴുത്ത് അയക്കുന്ന അഡ്രസ്സില്‍ പോയി നോക്കി , കണ്ട് പിടിച്ചു വരാന്‍ സമയമെടുക്കും ..അച്ചു അത് പറഞ്ഞു അവരോട് ,
രാത്രി അച്ചു വന്ന് വിളിച്ചിട്ട് ഉണ്ണി പോകുമ്പോള്‍ അവന്റെ അമ്മ വിളിച്ചാല്‍ മിണ്ടുന്നില്ല , കാറില്‍ ടൌണിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞു , ബ്ലഡ്പ്രഷര്‍ അധികമായി , തലയിലെ ധമനി പൊട്ടിയിരിക്കുന്നു , ചിലപ്പോള്‍ ഏതാനും മണിക്കൂറുകള്‍ , ചിലപ്പോള്‍ ഏതാനും ദിവസങ്ങള്, എന്തായാലും ഓര്‍ മ്മ തിരിച്ചു കിട്ടാന്‍ സാധ്യത ഇല്ല ..
കരയുന്ന അച്ചുവിനെ ചേ ര്‍ ത്ത് പിടിച്ച് ആശ്വസിപ്പിച്ചു , ഏങ്ങലടികള്‍ ക്കിടയില്‍ അവന്‍ പറഞ്ഞു
” ചേച്ചിയെ വിവരമറിയിക്കണം ”
” ആ അഡ്രസ്സില്‍ ടെലെഗ്രാം ചെയ്യാം ..”
പിറ്റേന്ന് കാലത്ത് അവര്‍ രണ്ട് പേരും കൂടി പോയാണു ടെലെഗ്രാം ചെയ്തത് ,
അമ്മയ്ക്ക് സുഖമില്ലെന്ന് എഴുതിയില്ല , പെട്ടെന്ന് വരണം എന്നെ എഴുതിയുള്ളൂ
ഉച്ചയോടെ ഒന്ന് കൂടി ചെയ്തു
അമ്മയ്ക്ക് സുഖമില്ലെന്ന് , അപ്പോള്‍ അവര്‍ മരിച്ചിരുന്നു …
അച്ചു പറഞ്ഞിട്ട് ഒടുവില്‍ മരിച്ചെന്ന് പറഞ്ഞിട്ട് ഒന്നു കൂടി , അല്ലെങ്കില്‍ അവള്‍ നാട്ടില്‍ വരാനായി നുണ പറയുകയാവും എന്ന് കരുതുമെന്നവന്‍ പറഞ്ഞപ്പോള്‍ ഉണ്ണി എതിര്‍ ത്തില്ല
വന്ന മറുപടി അച്ചുവിനെ ശരിക്കും തള ര്‍ ത്തി
വരുന്നില്ല , കാത്തു വെയ്ക്കെണ്ടാ ..
അച്ചുതന്‍ കുട്ടിയ്ക്ക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തു , കൂട്ടിനു ആളുകളെ പോലും , പുല കുളിയും അടിയന്തിരവ്വും കഴിഞ്ഞാല്‍ ആ വീട് അടച്ച് , മേയ്ക്കടമ്പിലേയ്ക്ക് താമസം മാറ്റാന്‍ പറഞ്ഞപ്പോള്‍ അവന്‍ കരഞ്ഞു
” എനിക്കാരൂല്ല്യ , എന്റെ ചേച്ചി വരാണെകില്‍ ഞാന്‍ പോയ്ക്കോട്ടെ കൂടെ ..?”
” അതിനെന്താടാ, ഞാന്‍ ഇല്ലെ നിനക്ക് ..ചേച്ചി വന്ന് വിളിക്കാണെങ്കില്‍ പൊയ്ക്കോ , അവള്‍ വരട്ടേ , അല്ലെങ്കില്‍ എഴുത്ത്, ഇനീപ്പോ നിന്നെ കൊണ്ടു പോയി ആക്കാണമെങ്കില്‍ അതും ചെയ്യാം , അവളുടെ അഭിപ്രായം അറിയട്ടെ ”
എല്ലാം കഴിഞ്ഞ് കുളിച്ച് , ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് , മുകളിലെ കിടപ്പ് മുറിയില്‍ വെച്ചിരുന്ന വിസ്കി കുപ്പിയില്‍ നിന്നും മൂന്ന് പെഗ്ഗ് കഴിച്ചു , മുത്തച്ഛന്റെ പഴയ തുണി കസേരയില്‍ ചാരി കിടന്നു , എത്ര ശ്രമിച്ചിട്ടും കരയാതിരിക്കാന്‍ കഴിഞ്ഞില്ല .
കടലാസ്സും പേനയും എടുത്ത് , കസേരയുടെ കൈകള്‍ ക്കിടയില്‍ പണ്ട് മുത്തച്ഛന്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന പലക എടുത്ത് വെച്ച് എഴുതി തുടങ്ങി.
പ്രിയപ്പെട്ട അച്ചൂ ,
ഒരു പാട് സങ്കടം ഉണ്ട് ചേച്ചിയ്ക്ക് , പക്ഷെ ഇനി വന്നിട്ടെന്തിനാ , അമ്മയുടെ ജീവനുള്ള മുഖം എപ്പോഴും മനസ്സിലുണ്ടാകാന്‍ , ചേച്ചി വന്നില്ല , നീയും നാട്ടുകാരും ദുഷ്ടത്തിയെന്ന് കരുതുമെന്നറിയാം , എന്നാലും എന്റെ കുട്ടി ചേച്ചിയെ മനസ്സിലാക്കും എന്ന് കരുതുന്നു ..
എവിടെ ഇരുന്നാലും കരയാനുള്ളത് കരഞ്ഞു തീര്‍ ക്കാമല്ലോ
അച്ഛനും അമ്മയും ഇല്ലാത്ത ആ നാട്ടിലേയ്ക്ക് , നി തനിച്ചാണെന്നും , ഞാന്‍ അല്ലാതെ ഇനി നിനക്ക് ആരുമില്ലെന്നും അറിയാമെങ്കിലും , എനിക്ക് വരാന്‍ വയ്യ , നീയും അമ്മയും സങ്കട പെട്ടാലോ എന്ന് കരുതി പറയാതിരുന്ന ഒരു കാര്യമുണ്ട് , ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ട് കുറച്ച് നാളായി , ഞാന്‍ അവിടെ വരികയാണെങ്കില്‍ നിന്നെ തനിച്ചാക്കി വരാന്‍ ആകില്ല , പക്ഷെ ഇവിടെ വന്ന് നിനക്ക് എന്ത് ജോലി ചെയ്യാനാകും , കഷ്ടപാടിലേയ്ക്ക് നീ പോകുന്നത് കാണാന്‍ വയ്യ , ഇപ്പൊ അവിടെ നമുക്ക് ഇത്തിരി സ്ഥലമുണ്ട് , പശുക്കളുണ്ട് , കുറച്ചു നാള്‍ കഴിഞ്ഞ് ഒരു വിവാഹം കഴിച്ച് നന്നായി ജീവിക്കണം , പിന്നെ നിന്റെ കത്തുകളിലെ ഉണ്ണിയേട്ടന്‍ ഉണ്ട്, നിന്നോട് ഒരു അനിയനോടുള്ളതിനേക്കാള്‍ സ്നേഹമാണെന്ന് തോന്നുന്നു , നി എഴുതിയത് വെച്ചു നോക്കുമ്പോള്‍ , തിരിച്ചും നന്നായി സ്നേഹിക്കുക, സ്വന്തം ഏട്ടനായി കണ്ട് അനുസരിക്കുക ..
ചേച്ചി ഇവിടെ നിന്നും പോകുകയാണു , ഭര്‍ ത്താവിന്റെ നാട്ടിലേയ്ക്ക് പറഞ്ഞാലും നിനക്ക് മനസ്സിലായി എന്ന് വരില്ല , അതു കൊണ്ട് മറുപടി എഴുതേണ്ടാ..
എപ്പോഴും ചേച്ചി നിന്നെ ഓര്‍ ക്കും , സ്നേഹിക്കും
നല്ല കുട്ടിയായി , ഉണ്ണിയേട്ടന്‍ പറയുന്നത് അനുസരിച്ച് , ജീവിക്കണം ..
സ്നേഹപൂര്‍ വം
സ്വന്തം ,
ചേച്ചി
മണിക്കുട്ടി .
സാധാരണ പോലെ ആദ്യത്തെ കവറിനു പുറത്ത് അച്ച്യുതന്‍ കുട്ടിയുടെ അഡ്രസ്സ് , അതിനുള്ളില്‍ കത്ത്, രണ്ടാമത്തെ കവറിനു പുറത്ത് ബോം ബൈയിലെ സുഹ്രുത്തിന്റെ , കിട്ടി കഴിഞ്ഞാല്‍ അവന്‍ ആദ്യത്തെ കവര്‍ കളഞ്ഞിട്ട് അവിടെ പോസ്റ്റ് ചെയ്യും …ഇവിടെ നിന്ന് അവിടെ കിട്ടുന്നതും അങ്ങിനെ തന്നെ മിക്കവാറും , ആദ്യം അവനത് മലയാളം അറിയുന്നവനെ കൊണ്ട് വായിപ്പിക്കും , സീരിയസ്സാണെങ്കില്‍ ഒരു ട്രങ്ക് കോള്‍ … അതിന്റെ മറുപടി അവനറിയാവുന്ന ഭാഷയില്‍ എഴുതിയെടുക്കും , എന്നിട്ട് മലയാളമറിയുന്നവനെ കൊണ്ട് എഴുതിച്ച് ഇങ്ങോട്ട് , കൈയക്ഷരമൊന്നും നോക്കാനുള്ള വിവരം അച്ചുവിനില്ലല്ലോ..?!
ഭദ്രമായി എടുത്ത് വെച്ച് , കുപ്പിയില്‍ നിന്ന് ഒരു പെഗ്ഗ് കൂടി കഴിച്ചു .
അലമാരയിലെ സ്യൂട്ട്കേസ് , താക്കോല്‍ എടുത്ത് തുറന്നു
അച്ചുതന്‍ കുട്ടിയുടെ അത്രയും നാളത്തെ എഴുത്തുകള്‍ ,
പിന്നെ അവള്‍ ക്ക് വാങ്ങിയ പട്ടു സാരി , മറ്റ് വസ്ത്രങ്ങള്‍ , മഞ്ഞ ചരടിലെ താലി ,
ബോം ബൈയിലെ ഒരു സായാഹ്ന പത്രത്തിന്റെ ഫോട്ടോ കട്ടിങ്ങ് ,
റെയില്‍ പാളത്തിനരികില്‍ ചിതറി കിടക്കുന്ന മനുഷ്യ ശരീരം , അതില്‍ മനു എന്ന് മലയാളത്തില്‍ പച്ച് കുത്തിയിരിക്കുന്ന കരി വളകള്‍ ഇട്ട ഒരു കൈ
ഒരു പാട് ഫോട്ടോകള്‍
നെഞ്ച്ചിലേയ്ക്ക് തല ചായ്ച്ച് കിടക്കുന്ന ,
കെട്ടിപ്പിടിച്ച് നില്ക്കുന്ന ,
മുഖത്തോട് മുഖം നോക്കിയിരിക്കുന്ന , ….. കൂട്ടുകാരനെ കൊണ്ട് എടുപ്പിച്ച കുറെ ഒരുമിച്ചുള്ളത് ,
പിന്നെ കുറെ അവള്‍ തനിച്ചുള്ളത് ,
എന്നും രാത്രി സം സാരിക്കാറുള്ള , അതില്‍ ഏറ്റവും ഇഷ്ടമുള്ളത് ഒന്നെടുത്തു മുന്നില്‍ വെച്ചു .
” അമ്മ അടുത്തെത്തി അല്ലെ ..? നിന്നെ കണ്ടപ്പോള്‍ കരഞ്ഞോ ? “
അതെയെന്നവള്‍ അവള്‍ തലയാട്ടി
” എന്നോട് ദേഷ്യം തോന്നിയോ , അച്ചൂനു അങ്ങിനെ എഴുതിയപ്പോള്‍ ”
ഇല്ലെന്നവള്‍ പിന്നേയും തലയാട്ടി
” വേറെ വഴിയില്ല , അവന്‍ നിന്നെ കാത്തിരിക്കാണു , വരും , കൊണ്ട് പോകും എന്നൊക്കെ ..”
അവള്‍ അയാളുടെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരുന്നു
” പിന്നെ അവന്‍ ഒരിക്കലും അറിയാതിരിക്കല്ലെ നല്ലത് , കാര്യങ്ങള്‍ ..? തീരെ ഇഷ്ടമല്ല , ഏതവസ്ത്ഥയിലാണെങ്കിലും അവനത് മനസ്സിലാകില്ല , നിന്നെ വെറുക്കും , പിന്നെ അങ്ങിനെ ജീവിക്കുന്നതിനേക്കാളും ആത്മഹത്യ ചെയ്യാണു നല്ലതെന്നാ പറഞ്ഞത് , അച്ഛന്റെ കാര്യം ഓര്‍ മ്മയില്ലെ , ഒരുപാട് നിര്‍ ബന്ധ്ധിച്ചപ്പോ പറഞ്ഞു പോയതുകൊണ്ട്..?
അവള്‍ മുഖം താഴ്ത്തി
“ ഇതൊഴികെ എന്തും ഞാന്‍ പറഞ്ഞാല്‍ അവന്‍ കേള്‍ ക്കും , അതു കൊണ്ട് ഇപ്പൊ അവനു നിന്നോടു ദേഷ്യമോ സങ്കടമോ തോന്നിയാലും ഞാന്‍ മാറ്റി കൊള്ളാം ..അവനു വേണ്ടിയാണു ഈ പണികള്‍ ഒക്കെ ഇവിടെ ചെയ്തിരിക്കുന്നത് , മനു പോകും ദൂര യാത്രയ്ക്ക് , നിന്നോട് പറഞ്ഞ വാക്ക് , വെറുതെ അല്ല , ആദ്യമായി തൊട്ടറിഞ്ഞ പെണ്കുട്ടി , ഒരു വേശ്യാലയത്തില്‍ വെച്ചായിരുന്നെങ്കിലും , കൊണ്ട് വന്ന ആളുടെ ദയ കൊണ്ട് ആദ്യത്തെ ആള്‍ , ചെറുപ്പകാരന്‍ , മലയാളി , അല്ലാതെ എന്നും വന്ന് പോകുന്ന വ്യത്തികെട്ടവരുടെ കൂടെ ആക്കാതിരുന്നതു കൊണ്ട്, ഞാനും നിന്റെ ജീവിതത്തിലെ ഒന്നാമനായി , പിന്നെ വന്ന മുഖങ്ങള്‍ ക്കെല്ലാം എന്റെ ഛായ ആയിരുന്നു എന്ന് നീ പറഞ്ഞിട്ടുണ്ട് , ആ ദയ തന്നെയാണു ,തുന്നല്‍ പണികള്‍ ചെയ്യുന്ന ആ ഫ്ലാറ്റിലേയ്ക്ക് ഫോണ്‍ ചെയ്യാനും , സം സാരിക്കാനും , ഇടയ്ക്ക് പുറത്ത് കൊണ്ട് വാനും സാധിച്ചത് , ഒടുവില്‍ സഹതാപല്ല , ശരിക്കും ഇഷ്ടം കൊണ്ടാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോള്‍ കൊണ്ട് പൊയ്ക്കോളാന്‍ സമ്മതിച്ചത് , എല്ലായിടവും വിട്ട് , ദൂരേ ഗ്രാമത്തിലെ ജീവിതം സ്വപ്നം കണ്ടത് , എന്റെ തെറ്റ് , മനുശങ്കര്‍ എന്ന ഞാന്‍ മേക്കടമ്പിലെ ഉണ്ണിയാണെന്ന് നേരത്തെ പറയാതിരുന്നത് , അല്ലെങ്കില്‍ തലേന്ന് രാത്രി പറഞ്ഞത് , അത്ര നാളും സൂക്ഷിച്ച ആ സസ്പെന്സ് അന്ന് പറഞ്ഞതിനു , തിരിച്ചു പോകുന്നത് മരണത്തിനേക്കാളും കഷ്ടവും ഞാനില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നതും , പിന്നെ എന്നെ നിന്റെ കൂടെയുള്ള ജീവിതത്തില്‍ നിന്നും രക്ഷിക്കാനും …ഇല്ല …എന്റെ ആദ്യത്തേയും അവസാനത്തേയും പെണ്കുട്ടി നീയാണു …, മരിക്കുന്നതിനു മുന്പേ പോസ്റ്റ് ചെയ്ത കത്തിലെ നീ പൈസ അയക്കാതെ ജീവിക്കാനാകാത്ത അച്ചൂനും അമ്മയ്ക്കും , ഒരിക്കലും ഒന്നിനും കുറവു വരുത്തിയിട്ടില്ല , അറിയാലോ എന്നും ഞാന്‍ പറയാറില്ലെ വിശേഷങ്ങള്‍ ..”
അവള്‍ അപ്പോഴും ഒന്നും മിണ്ടിയില്ല ,
” നിനക്ക് ബോറടിച്ചല്ലെ .., അതു കൊണ്ടല്ലെ ഇത്ര നേരം ഒന്നും മിണ്ടാതിരുന്നത് ”
” അല്ല , ഞാന്‍ കേള്‍ ക്കായിരുന്നു ..” അവള്‍ പറഞ്ഞതു കേട്ട് അയാള്‍ ചിരിച്ചു
” നുണ ”
” അല്ല സത്യം , ഇനി കേള്‍ ക്കാന്‍ കഴിയില്ലല്ലോ എന്ന് കരുതിയിട്ട് …‘”
” എന്തെ ..നീ വരില്ലെ ..? ”
” ഇല്ല , മനുവേട്ടന്‍ പറയുന്നത് കേള്‍ ക്കാന്‍ ഞാന്‍ വരില്ല , അമ്മയുണ്ട് കൂടെ , മണികുട്ടിയെ സ്നേഹിക്കുന്നൂ എന്നത് സത്യമാണൊ ..? ”
അതെ എന്നയാള്‍ തലയാട്ടി
” എന്നാല്‍ , ഈ സാധനങ്ങള്‍ എല്ലാം കത്തിച്ച് പുഴയില്‍ ഒഴുക്കണം , ഒരു കല്യാണം കഴിക്കണം , അമ്മയേയും മുത്തശ്ശിയേയും അച്ചൂനേയും നോക്കണം ..”
മറുപടി കേള്‍ ക്കാന്‍ നില്ക്കാതെ അവള്‍ പോയി .
ജനലിലൂടെ കടന്നു വന്ന കാറ്റ് കയ്യിലെ ഫോട്ടോ തെറിപ്പിച്ചു , ശക്തമായ ഒരു മിന്നല്‍ , കാതടിപ്പിക്കുന്ന ശബ്ദത്തോടൊപ്പം മഴ പെയ്തു തുടങ്ങി , കത്തിയെരിഞ്ഞ വേനല്‍ കാലം കഴിഞ്ഞിരിക്കുന്നു
സജയന്‍ എളനാട്

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...