സുരേഷ് വർമ്മ മുംബൈ
എന്നെ രക്ഷിക്കണേ..
ഞാനാകെ ധര്‍മ സങ്കടത്തിലാണ്.
സത്യം സത്യമായി പറയാം.
കുറച്ചു നാളായി, എന്റെ പ്രഭാത കൃത്യങ്ങളില്‍ പോലും
അധിനിവേശം ശക്തമാകുന്നു.
എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നറിയില്ല .
ഉറക്കത്തിനും സ്വകാര്യതയ്ക്കും വിഘ്നം .
ഉപദേശിച്ചാല്‍ നന്നാകുന്ന മട്ടീല്ല..
നിയമത്തിന്റെ വഴിയെ പോകാനും വയ്യ..
ഈയിടെയായി ഒറ്റക്കായിപ്പോയ ചില നാളുകളില്‍,
ഇവര്‍ എന്നെ ശരിക്കും നക്ഷത്രം എണ്ണിച്ചു .
ഞാന്‍ കുളിക്കുകയായിരുന്നു ..
പൊടുന്നനെ ജന്നല്‍വലയിലൂടെ ഇരച്ചു വരുന്ന
അവരുടെ ധാര്‍ഷ്ട്യം തുളുമ്പുന്ന ശബ്ദം..
നീ ഒരു മണ്ടനാണ്.. നിനക്ക് എന്തറിയാം..?
നിനക്ക് എഴുതാനറിയുമോ...?
പാടാന്‍ അറിയുമോ ...? ആടാന്‍ അറിയുമോ...?
ചിത്രം വരക്കാനറിയുമോ..?
പ്രകൃതിയുടെ ഹൃദയത്തുടിപ്പുകള്‍ അറിയുമോ..?
എന്തിനു.. നന്നായൊന്നു ചിരിക്കാന്‍ അറിയുമോ..?
പാടെ അവഗണിച്ചു ഈറന്‍ ചുറ്റി പെട്ടെന്ന് പുറത്തു വന്നു.
'ദേവീ മാഹാത്മ്യം' കയ്യിലെടുത്തു. ഓം നമശ്ച്ച്ചണ്ടികയെ ..
ആദ്യ ശ്രീ മഹാ കാളി മഹാ ലക്ഷ്മി .. മഹാ സരസ്വതി...
വീണ്ടും അവര്‍ ശബ്ദം ഉയര്‍ത്തുന്നു.
'ദൈവം മണ്ടന്‍മാരുടെ വക്കീലല്ല.'.
ഞാന്‍ ആകെ ദുര്‍ബലന്‍ ആകുകയാണ്
കേട്ടിട്ടുണ്ട്. നെഹ്‌റു പ്രസംഗ വേദിയില്‍ ..
മുന്നില്‍ പട്ടേലും ഗാന്ധിജിയും കൃഷ്ണ മേനോനും മറ്റും..
നെഹ്രുവിനു സ്വന്തം പരിമിതികള്‍ നന്നായറിയാം.
ഒരു നിമിഷം കണ്ണടച്ച് നിന്ന് സങ്കല്പിച്ചു..
ഞാന്‍.. ഞാന്‍ തന്നെയാണ് ഇവിടെ ഏറ്റവും ബുദ്ധിമാന്‍..
എനിക്കും എന്നെക്കാള്‍ മിടുക്കന്മാരോടാണ്
കൂടുതലും സംവദിക്കേണ്ടി വരിക.
അവിടെ ഞാന്‍ മണ്ടനെന്നു സ്വയം കരുതിയാല്‍
ഒരു വാക്ക് മിണ്ടാനാവില്ല ..
തല ഉയര്‍ത്തി നില്‍ക്കാന്‍ പോലും ആകില്ല.
അപ്പോള്‍ ഞാനും ഇത് തന്നെയാണ് ചെയ്യുക...
ചില നിമിഷങ്ങളില്‍ അല്പം ഞാന്‍ എന്നാ ഭാവം..
ഉടന്‍ തന്നെ ഞാന്‍ എന്റെ പരിമിതികളിലേക്ക്
വിനയപൂര്‍വ്വം പറന്നു ഇറങ്ങുകയും ചെയ്യും..
ഇങ്ങനെ കൃത്രിമമായി സൃഷ്ടിക്കുന്ന ആത്മബലത്തെയാണ്
അവര്‍ ആക്രമിച്ചു രസിക്കുന്നത്..?
വെറും തമാശയിലായിരുന്നു തുടക്കം..
മിശ്ര ചാപ് താളത്തില്‍ ചില വായ്ത്താരികള്‍.
'ഹി ഹി ഹി നീല ജീന്‍സും മഞ്ഞ ഷര്‍ട്ടും ...ഐയ്യേ!!!'
ഞാനും പുഞ്ചിരിയോടെ പ്രതികരിച്ചു
'പോടാ.. കൊണ്ട്രാസ്ടാ ഫാഷന്‍..'
വന്നു വന്നു അവഹേളിക്കുക മാത്രമാണ് ലക്‌ഷ്യം.
ഞാന്‍ ചോദിച്ചു.
എന്നെ വെറുതെ വിട്ടുകൂടെ..?
ഞാന്‍ നിങ്ങള്ക്ക് നന്മകള്‍ മാത്രമല്ലേ വിളംബിയിട്ടുള്ളൂ..??
ബസുമതി തന്നെ വേണം ... പിന്നെ ശബ്ദം കേട്ടില്ല.
* * *
എന്റെ കിടക്ക മുറിയിലെ പഴയ എയര്‍ കണ്ടിഷ നറില്‍ വസിക്കുന്ന ഒരു സംഘം
ചിട്ടിക്കുരുവികളും രണ്ടു ഇണ പ്രാവുകളും ആണ്
ഈ വിധം എന്‍റെ സ്വാസ്ഥ്യം കീറി മുറിക്കുന്നത് .
കുരുവികള്‍ക്ക് ആണെങ്കില്‍ തലമുറ തലമുറയായി
ഇവിടെ വസിക്കുന്നവര്‍ എന്ന അഹങ്കാരവും..അധികാര ഭാവവും .
നാലഞ്ചു കൊല്ലം മുന്‍പ് എ സി സര്‍വ്വീസ്സിംഗിനു വന്ന പയ്യനാണ് ആദ്യം കണ്ടത്.
'സാബ്.. ഇതിനുള്ളില്‍ രണ്ടു മൂന്നു മുട്ടകള്‍..
ഭാര്യ ആദ്യം കണ്ടത് അടുത്ത പൂമരത്തിലിരുന്നു പിടഞ്ഞു ചിലക്കുന്ന അമ്മക്കിളിയെ ആണ്.
അവള്‍ പറഞ്ഞു 'ഒരാഴ്ച കഴിയട്ടെ.' 'അപ്പോഴേക്കും മുട്ട വിരിയും'.
എന്നിട്ട് സര്‍വീസ് ചെയ്യാം'. പയ്യന്‍ ഓര്‍മിപ്പിച്ചു .
' അപ്പോഴേക്കും വാറണ്ടി പീരീഡ് കഴിയും. ' സാരോല്യ.. നിനക്ക് പണം
തന്നാല്‍ മതിയല്ലോ. അവള്‍ തീര്‍പ്പ് കല്പിച്ചു.
കിടപ്പ് മുറിയില്‍ കളകൂജനം കേട്ട് ഉണരാന്‍ ഈ ഗ്രാമ മനസ്സിന് സര്‍വേശ്വരന്‍
തന്ന സമ്മാനമായി ഞാനും അവയെ സ്നേഹിക്കാന്‍ തുടഞ്ഞി.
എന്‍റെ പോന്നു മകളെ തൊട്ടിലില്‍ താരാട് പാടി ഉറക്കിയിരുന്ന കാലത്തെ
നിര്‍വൃതിയിലായിരുന്നു ഞാന്‍.
ആയിടക്കു തന്നെ എന്‍റെ അടുക്കളയുടെ കിഴക്കേ ജനല്‍ ചില്ലയില്‍ രണ്ടു
ഇണപ്രാവുകള്‍ പ്രത്യക്ഷപ്പെട്ടു തുട ങ്ങി യിരുന്നു.
പ്രാവ് കയറിയ വീട് സൌഭാഗ്യമാണത്രേ.. അവള്‍ അവയ്ക്ക്
അരിയും ഗോതമ്പ് മണികളും വിതറി. പിന്നീടു അവയ്ക്ക് വേണ്ടി
ഗോതമ്പും തിനയും നാച്ച്നിയും ബജ്രയും പ്രത്യേകം വാങ്ങി തുടങ്ങി
( അവള്‍ ചിലപ്പോഴൊക്കെ അവയോടു
നേര്‍ത്ത സ്വരത്തില്‍ സംസാരിക്കുന്നതുന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്) .
ജലപാനത്തിനു മുമ്പേ ശ്രീമതി പറവകള്‍ക്ക് ധാന്യം വിതറും .
പ്രാവുകാളാകട്ടെ കുറച്ചു നേരം അതിരാവിലെ കുരുവികള്‍ക്ക്
അവസരം നല്‍കും. അവ കലപില കൂട്ടി ധാന്യമണികള്‍ കൊറിക്കുന്നതു
അച്ഛനമ്മമാരെ പോലെ നോക്കി നില്കും.
ഒരിക്കല്‍ ധാന്യമിശ്രിതം തീര്നപ്പോള്‍ അവള്‍ അവര്‍ക്ക് ബസുമതി അരി
കൊടുത്തു. തൊട്ടടുത്ത ദിവസം വീണ്ടും നാച്ച്നിയും ബജ്രയും നല്‍കുമ്പോള്‍ തൊട്ടില്ല.