പ്രതീക്ഷനല്‍കുന്ന അധ്യാപകരുടെ ബ്ലോഗുകള്‍

ചിത്രകാരൻ

ഒരു കാലത്ത് നമ്മുടെ പത്രങ്ങളും,പിന്നീട് സ്കൂള്‍ അധ്യാപകരുമായിരുന്നു നമ്മുടെ സമൂഹത്തിന്റെ മാര്‍ഗ്ഗ ദര്‍ശികള്‍. ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും മറ്റു പുരോഗമന ചിന്തകളുടേയും പ്രചോദന കേന്ദ്രം അധ്യാപകര്‍തന്നെ. പിന്നീട് എവിടെവച്ചാണ് ഇവരെ കാണാതായത് എന്നോര്‍മ്മയില്ല.പത്രങ്ങള്‍ എവിടെയോ ചീഞ്ഞളിഞ്ഞ് നശിച്ച് , പട്ടണങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ഇരയെ കാത്തിരിക്കുന്ന വേശ്യയുടെ കള്ളനോട്ടത്തിലെക്ക് ചുരുങ്ങിപ്പോയി. അധ്യാപകര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളുടെ ശക്തിപ്രകടനത്തിന്റെ വേലിയേറ്റവും വേലിയിറക്കവുമായി വെറും മുദ്രാവാക്യങ്ങളായി തെരുവില്‍ അലഞ്ഞു നടന്നിരുന്നു ! പിന്നെ, വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണ സുനാമിക്കിടയില്‍ ഈ ജന്തു വിഭാഗത്തെ ഏതാണ്ട് മറന്നെന്നു പറയാം. കുട്ടികളെ പകല്‍‌സമയം തടവിലിടാനുള്ള ഒരു സര്‍ക്കാരോഫീസ് !!!
അതിനുശേഷം ഇന്നാണ് ചിത്രകാരന്‍ അധ്യാപകരെ കാണുന്നത്. നമ്മുടെ സ്വന്തം ബൂലൊകത്ത് !!! സത്യത്തില്‍ സന്തോഷം തോന്നി.

അധ്യാപകര്‍ കുറ്റിയറ്റുപോയിട്ടില്ല എന്നു ബോധ്യമായി. അറിവു പകര്‍ന്നു നല്‍കണം എന്ന ഇച്ഛാശക്തിയുമായി ഒരു കൂട്ടം അധ്യാപകര്‍ ഗ്രൂപ്പ് ബ്ലോഗുകള്‍ തുടങ്ങുകയും അതിലൂടെ ലോകത്തെംബാടുമുള്ള മലയാളികളുമായി ആശയവിനിമയം നടത്തുകയും, തങ്ങളുടെ അറിവിന്റെ ചക്രവാളം വികസിപ്പിക്കാന്‍ സ്വമേധയ മുന്നോട്ടുവരികയും ചെയ്യുന്നു എന്നത് നമ്മുടെ നാടിന്റെ സാംസ്ക്കാരികമായ വളര്‍ച്ചയുടെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നല്ലോ എന്നൊരു വെളിപാട് ചിത്രകാരന്റെ മനസ്സിലൂടെ മിന്നിമറയുന്നു.

വെറും സ്കൂള്‍ പാഠങ്ങള്‍ മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ ചിന്താധാരകളെല്ലാം നവീകരിക്കാന്‍ കെല്‍പ്പുള്ള സംഘടിത ശേഷികൂടിയുള്ള ശക്തരായ സാന്നിദ്ധ്യമായാണ് അധ്യാപകരെ ചിത്രകാരന്‍ കാണുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ അധ്യാപകര്‍ ബൂലോകത്തേക്ക് കടന്നു വരണമെന്നും സ്കൂള്‍ കാര്യങ്ങളും,ശാസ്ത്ര സാമൂഹ്യ കാര്യങ്ങളും നിര്‍ഭയം ബൂലോകത്ത് പങ്കുവക്കണമെന്നും ചിത്രകാരന്‍ ആഗ്രഹിക്കുന്നു. ചിത്രകാരന്‍ ഇന്ന് വായിച്ച മാത്തമറ്റിക്സ് അധ്യാപകരുടെ കൂട്ടായ്മ ബ്ലോഗും, ഫിസിക്സ് അധ്യാപകരുടെ കൂട്ടായ്മാ ബ്ലോഗും,ജി.എച്ച്.എസ്.മാഞ്ഞൂര്‍ സ്കൂള്‍ ബ്ലോഗും കണ്ടിട്ടില്ലാത്തവര്‍ ലിങ്കുകളിലൂടെ അവിടെ എത്തിപ്പെടുക.ജാലകംബൂലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും അധ്യാപകരുടെ ബ്ലോഗിനു ലഭിക്കാനായി ജാലകം അഗ്രഗേറ്റര്‍ ബാനര്‍(ജാലകത്തെക്കുറിച്ചുള്ള ബ്ലോഗ് അക്കാദമി പോസ്റ്റിലേക്കുള്ള ലിങ്ക്) ബ്ലോഗുകളില്‍ സ്ഥാപിക്കണമെന്ന് ചിത്രകാരന്‍ അധ്യാപക ബ്ലോഗ് കൂട്ടായ്മകളോട് അഭ്യര്‍ത്ഥിക്കുന്നു. പുതുതായി ബ്ലോഗ് തുടങ്ങുന്നവരുടെ സൌകര്യത്തിനായി കേരള ബ്ലോഗ് അക്കാദമിയുടെ ബാനറും ഉപയോഗിക്കാം. ബ്ലോഗിനെ ഒരു അറിവിന്റെ വിസ്ഫോടനമായി ഉപയോഗപ്പെടുത്തി സാമൂഹ്യമാറ്റങ്ങള്‍ക്ക് കാരണഭൂതരാകാന്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ ബ്ലോഗ് അതിനുള്ള മാധ്യമം തന്നെയാണേന്ന് തീര്‍ച്ചയായും ഉറപ്പിക്കാം.
അധ്യാപക ബ്ലോഗര്‍മാര്‍ക്ക് ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ അഭിവാദ്യങ്ങള്‍ !!!

വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള അധ്യാപകരുടെ മറ്റു ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ താഴെ:
1)സുജനിക
2)സ്കൂള്‍ വിക്കി
3)അദ്ധ്യാപന തന്ത്രങ്ങള്‍
4)മിനിലോകം
5)സ്കൂള്‍ വാര്‍ത്തകള്‍
6)അക്ഷര പരിചയം
7)ഹിസ്റ്ററി വാര്‍ത്തകള്‍
8)ഫിസിക്സ് വിദ്യാലയം
9)Quiz
10)സയന്‍സ് ലോകം
11)കുറുഞ്ഞി ഓണ്‍ലൈന്‍ അധ്യാപകന്റെ ബ്ലോഗല്ലെങ്കിലും അത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടമാകും.
12)മനുഷ്യചരിതങ്ങള്‍‍ അധ്യാപകര്‍ വായിച്ച് മനസ്സിലാക്കേണ്ടതായ സി.കെ.ബാബുവിന്റെ ബ്ലോഗ്

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ