രണ്ടു കവിതകൾFaisalbava

 ഫൈസൽ ബാവ


 1)   ആദാമിന്റെ വാരിയെല്ല്
വേട്ടക്കാരാ
ഇര കാത്തിരിക്കുന്നു,
അമ്പിന്റെ
ദിശ നോക്കി
നിന്ന് തരും
ഇര പിടിക്കലിന്റെ
അദ്ധ്വനമില്ലാതെ
ഭക്ഷിക്കാം.
ബാക്കിയായ
എല്ലുകള്‍
നീ
വലിച്ച്ചെറിയരുത്
നിന്റെ
വാരിയെല്ലുന്ടതില്‍

2)   ഉപദേശം
മഞ്ഞപ്പിത്തത്തിന്
കീഴാര്‍നെല്ലിയാണ്
ഉത്തമം
അരച്ച്
കുഴമ്പാക്കി
ഒരാഴ്ചയെങ്കിലും
സേവിക്കണം.
കണ്ണില്‍
മഞ്ഞ പടരാതെ
നോക്കണം
പഥ്യം
നിര്‍ബന്ധം
അരവൈദ്യനെ
അടുപ്പിക്കരുത്
അഷ്ടാംഗ ഹൃദയ ഹീനന്‍
ചികിത്സിക്കും ചികില്‍സയില്‍
മഞ്ഞളെല്ലാം
വയമ്പാകും
കര്‍പ്പൂരം
കൊടുവേലിയാകും

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?