20 Apr 2012

നിള


ആർ നായർ[ഹരി]


പറയും കഥകള്‍ മണല്‍തിട്ടപോലുമീ
കഥനത്തിന്‍ നിഴല്‍ വീണ കഴിഞ്ഞകാലം
ഒഴുകുന്നു നിളയിന്നും തെളിവാര്‍ന്ന ജലത്തിന്റെ
അടിത്തട്ടിലൊളിക്കുന്ന നിണമകറ്റാന്‍
ഒരു നാളില്‍ ഒരുപിടി മനുജാതിയിത്തീരെ
പിടയുന്ന ഉടല്‍ വിടാന്‍ കിണഞ്ഞതോര്‍ത്ത്
ഒഴുകുന്നു പുഴയിന്നും കരള്‍ വിങ്ങി വേദനയാല്‍
കനലാകും ഓര്‍മ്മയെ കടലിലാക്കാന്‍
പുതുമനയിലമ്മതന്‍ ഇടനെഞ്ചുപൊട്ടുന്നു
കണ്‍തടം ഇന്നും നിളയെനിറക്കുന്നു
നിണം വീഴ്ത്തി ആരുടെയൊ നിഴലായ ജന്മള്‍
നിലനില്‍പ്പിനൊരു തുണ തേടാന്‍ കഴിയാത്തോര്‍
അമ്മിഞ്ഞ നല്‍കിയ അമ്മ തന്മകനായി
അവസാന അന്നം പകുത്തുനല്‍കി
വിറയാര്‍ന്ന കരമന്നു ശിരസ്സില്‍ പതിച്ചപ്പോള്‍
നിറയുമാമിഴിയിലും ഒരുനിളയൊഴുകി
തുടരുന്നു മാമാങ്കം ഇന്നും തിളക്കുന്ന
നിണമുള്ള യൌവ്വനം പേറുന്ന പുതുമനയില്‍
ഒരുനാളില്‍ ഉയരുമാകാറ്റില്‍ നിലംപറ്റും
തകരും അരുതാത്ത കറതീര്‍ക്കും ആചാരം
മനസ്സിന്റെ മച്ചകത്തൊരുതേങ്ങലുയരുന്നു
വിരഹത്തിന്‍ തേങ്ങലുകള്‍ നിളയില്‍ ഓളങ്ങള്‍ തീര്‍ക്കുന്നു
മര്‍ത്യരക്തം കുടിച്ചാര്‍ത്തവര്‍ ഓര്‍ത്തുവോ
മേല്‌ക്കോയ്മതകര്‍ത്തൊരീ ജീവിതങ്ങള്‍
മരണത്തിന്‍ നിഴല്‍ പറ്റി മറ്റൊരു മാമാങ്കം
ഇരുള്‍ വീണ മനസ്സിന്റെ മനകളില്‍ തുടരുന്നു
ഇണയറ്റ നൊമ്പരം പേറുന്ന വൈധവ്യം
ഇടിമിന്നല്‍ പോലോരോ തലമുറയും പേറുന്നു
പറയും കഥകള്‍ മണല്‍തിട്ടപോലുമീ
കഥനത്തിന്‍ നിഴല്‍ വീണ കഴിഞ്ഞകാലം
ഒഴുകുന്നു നിളയിന്നും തെളിവാര്‍ന്ന ജലത്തിന്റെ
അടിത്തട്ടിലൊളിക്കുന്ന നിണമകറ്റാന്‌

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...