കമലാസണ്ണന്‍
! കമലാസനന്‍ അണ്ണന്‍ എന്ന് മുഴുവന്‍ വിളിക്കാന്‍ കഴിയാത്തതിന് ഞങ്ങള്‍
കുട്ടികള്‍ വിളിച്ചു വിളിച്ചു അങ്ങിനെ ആക്കിയതാണ് .പാരമ്പര്യമായി
കല്‍പ്പണി തൊഴിലാക്കിയ ആളൊന്നുമല്ല കമലാസണ്ണന്‍ , ഉപജീവനമാര്‍ഗം
കല്‍പ്പണി പഠിച്ചു ആ രംഗത്തിരങ്ങിയതാണ്. ആദ്യം വെട്ടു കല്ല് ചെത്താന്‍
പോവുമായിരുന്നു , പിന്നെ വെട്ടു കല്ല് വെച്ച് തറ കെട്ടാനും ഭിത്തി
പണിയാനും ഭിത്തി തേക്കാനും ഒക്കെ പഠിച്ചു . അരീക്കരയിലെ പ്രസിദ്ധരായ
കിട്ടപ്പണിക്കനോടോ വാസു പണിക്കനോടോ ഒന്നും മത്സരിക്കാന്‍ കമലാസണ്ണന്‍
ആളല്ലായിരുന്നു, അതിനാല്‍ അവരെ കിട്ടാതെ വരുമ്പോള്‍ ആണ് കമലാസണ്ണനെ
പണിക്കു വിളിക്കുന്നത് . കോഴിക്കൂട് പണിയാനോ കുമ്മായം അടര്‍ന്നു പോയടം
തേക്കാനോ ഒക്കെ കമലാസണ്ണനെ വിളിക്കും . കമലാസണ്ണന്‍ ആദ്യമായി വീട്ടില്‍
പണിക്കു വന്നത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു , വന്ന പാടെ അമ്മയോട് "
ഞാന്‍ മുളക്കുഴ പഠിച്ചതാ സാറേ , സാര്‍ എന്നെ എട്ടിലും ഒന്‍പതിലും
പഠിപ്പിച്ചതാ " എന്ന് പറഞ്ഞു പൊട്ടി ചിരിച്ച കമലാസണ്ണനെ എനിക്ക്
നന്നായി പിടിച്ചു . അദ്ദേഹം അങ്ങിനെയാണ് , ഒന്ന് പറഞ്ഞു രണ്ടാമതെതിനു
ഉറക്കെ ഒരു ചിരിയാണ് , സദാ സന്തോഷമുള്ള ഒരു മുഖം , എനിക്ക് അദ്ദേഹത്തെ
ഇത്ര ഇഷ്ടപെടാന്‍ ഒരു കാരണം കൂടി ഉണ്ടായിരുന്നു , അദ്ദേഹത്തിന് ആയിടെ
സിനിമാ മാസികയില്‍ വന്ന ഗായകന്‍ ബ്രഹ്മാനന്ദന്റെ ഒരു ഫോട്ടോയുമായി
നല്ല സാമ്യമുണ്ടായിരുന്നു . , മധ്യഭാഗം അല്‍പ്പം ഉയര്‍ന്ന ചുരുണ്ട മുടി,
വീതിയുള്ള കൃതാവു , ചതുര വടിവുള്ള മീശ , എന്റെ ഈ കണ്ടു പിടുത്തം
അമ്മക്ക് തീരെ പിടിച്ചില്ല " പോ ചെറുക്ക , ഒരു കണ്ടുപിടുത്തം കൊണ്ട്
വന്നിരിക്കുന്നു , പണിക്കാരുടെ കീഴില്‍ നിന്നും മാറി വല്ലതും പോയിരുന്നു
പടിക്ക് ചെറുക്കാ .." ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...