എന്‍റെ പ്രണയം

 ചിഞ്ചുറോസ
എന്റെ പ്രണയം;
ചാവുകടലിന്റെ ആഴങ്ങളിലെക്കൊഴുകുന്നു..
ചുവന്ന തടാകങ്ങള്‍ക്കുള്ളില്‍ മുത്തുകളും
പവിഴങ്ങളുമായി എന്നില്‍ നിന്നും സന്തോഷങ്ങളെ
ഒളിപ്പിച്ചു വെച്ചിരിക്കുന്നു.. ഇനിയും
അഗാധതയില്‍ പുകഞ്ഞു കത്തുന്ന അഗ്‌നി പര്‍വതകൂട്ടങ്ങളിലയിരിക്കാം
എന്റെ പ്രണയം കുടി കൊള്ളുന്നത് ..
അനന്തതയിലേക്കുള്ള കാത്തിരുപ്പ് ,നിത്യതയിലെക്കുള്ള
ഏകാന്ത പഥിക… പ്രണയ ചുഴിയില്‍ കലങ്ങി
ദിശ അറിയാതെ ദീര്‍ഖ വിഹായുസിലെക്ക് കണ്ണയക്കുന്നു ..
എന്റെ പ്രണയം;
സായം കാലത്തെ മാനം പോലെ ചുവന്ന ചായം എന്റെ
നെറുകയില്‍ അവശേഷിപ്പിക്കാന്‍ മറന്നു കൊണ്ട്
എവിടേയ്‌ക്കോ മറഞ്ഞു പോയ സൂര്യന്‍ പോലെ…

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ