ഞാറുപൂത്ത വയലിൽ

സോണി ദിത്ത്

കടലാസ്സില്‍ അരിച്ചു നടന്ന
ചോണനുറുമ്പുകള്‍
ചിറകു കിളിര്‍ത്ത് പറക്കുവാന്‍ പഠിക്കുന്നു
എന്റെ ചിന്തയില്‍ നിന്നിറങ്ങിയോടിയ
വാക്കുകള്‍ അര്‍ഥതലങ്ങള്‍ തിരയുകയായിരുന്നു.
വേനല്‍ക്കിനാക്കള്‍ വസന്തജാലകം
പാതിതുറന്നെത്തി നോക്കുന്ന സുഖം
ശലഭ ചിറകിലേക്കുള്ള പരിണാമത്തില്‍
അക്ഷരങ്ങള്‍ പരാഗപുഷ്പങ്ങള്‍ ലക്ഷ്യമാക്കി
രൂപം മാറുവാന്‍ മിടുക്കരായിരുന്നു അവ
നീര്‍പക്ഷിയായും
പുല്‍ച്ചാടിയുമായുമൊക്കെ
മുങ്ങാംകുഴിയിട്ടും തെന്നിച്ചാടിയും
സ്വപ്നാടനം നടത്തി വിഹരിച്ചവര്‍
ഗര്‍ഭം പേറിയ കതിരുകള്‍ക്കിത്തി രി വിശ്രമം
വിശറിവീശി പേറെടുക്കാന്‍
കാത്തു വയല്ക്കിളികളും
മിഴിചിമ്മാതെ താരകപ്പെണ്ണ്‍ങ്ങളും
നിലാവ് കോരിക്കൊടുത്തു ചന്ദ്രികയും
വയല്‍പ്പെറുന്ന ഉണ്ണിമണികള്‍ തിരഞ്ഞു
എന്‍റെ ചോണനുറുമ്പുകള്‍
വരിയൊത്തു
വരുന്നുണ്ട് ഞാറു പൂത്ത ഈ വയലിലേക്ക് …….

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ