വലിച്ചെറിയപ്പെട്ട ഭ്രൂണം


 റഹിം
പരാഗണ ലഹരിയില്‍ ജനനത്തെയും
ജന്മത്തെയും മറന്നു പോയ പെണ്ണെ….
ജനിപ്പിച്ചു കൊല്ലും മുമ്പേ നിനക്കെന്നെ
മണ്ണിലലിയിച്ചു കളയാമായിരുന്നില്ലേ….?
ഇപ്പൊ ഞാനെന്റെ വേദന ആരോട് പറയും…
എന്റെ ജീവന്‍ പോകുമോഴുണ്ടായതിനേക്കാള്‍
നീറ്റല് തോന്നിയത്,
ആ ഉദരത്തിലെ ചൂടില്‍ നിന്നും വലിച്ചെറിയപ്പെട്ടപ്പോഴായിരുന്നു…..
അമ്മെ,
നീയെനിക്കൊരു ലോകം നിഷേധിച്ചു….
എന്റെ കാഴ്ചകള്‍ അപഹരിച്ചു….
വസന്തങ്ങളും വേനലുകളും എന്തിന്,
ഒരമ്മയെ കുറിച്ചോര്‍ത്തു വേദനിക്കാനുള്ള
സ്വാതന്ത്ര്യം പോലും നീയെനിക്കന്യമാക്കി…..
എനിക്ക് വേണ്ടിയെന്നുള്ളില്‍ മാത്രം
അമ്മയെന്ന് നാമധേയം ചെയ്യപ്പെട്ട
പെണ്ണേ,
നിന്നോട് പകരം ചോദിക്കാന്‍
മരണത്തിനപ്പുറത്തു നരകത്തെയും
അതിലെ കിന്കിരന്മാരെയും ഞാന്‍ കണ്ടില്ല….
എനിക്ക് കടന്നു പോകാനൊരു സ്വര്‍ഗ്ഗവും
ഈയനന്തനിദ്രയ്ക്കപ്പുറം ദ്രിശ്യമായില്ല….
കാരണം,
അതെല്ലാം നീയെനിക്കെന്നോ നഷ്ട്ടപ്പെടുത്തിത്തന്നിരുന്നു….
മന്നന്റെ സ്വര്‍ഗ്ഗവും നരകവും
പവിത്രമായൊരു മാതൃത്വം മാത്രമാണെന്ന്
പെണ്ണേ, നിനക്കിനിയാര് പറഞ്ഞു തരും….?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?