എന്റെ ജീവിതത്തിലെ ആദ്യ ശത്രുസഹീർ

ഞാന്‍ പണ്ടെ കണക്കില്‍ പിന്നില്‍ ആയിരിന്നു, നാലാം ക്ലാസ്സ്‌വരെ യുള്ള കണക്ക് എല്ലാം ഞാന്‍ എങ്ങനെയോ ജയിച്ചു. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സലിം എന്ന നല്ല കൂട്ടുകാരനെ എനിക്ക് കിട്ടുന്നത്. ആ സമയത്ത് കണക്ക് ടിച്ചര്‍ ചെല്ലമ എന്ന് പേരുള്ള നല്ല ഒരു ടിച്ചര്‍ ആയിരിന്നു. ടിച്ചര്‍ കണക്ക് തന്നാല്‍ ഞാന്‍ എപ്പോയും അവന്റെ കോപ്പി അടിച്ചു പെട്ടെന്നു കൈ ഉയര്‍ത്തി കാണിക്കും (ക്ലാസില്‍ ആദ്യം ആര് ചെയ്ത് കഴിഞ്ഞാലും കൈ ഉയര്‍ത്തി കാണിക്കുക എന്ന ഒരു system ഉണ്ടായിരുന്നു) അങ്ങനെ ടിച്ചര്‍ അത് നോക്കി ചുകപ്പ് മഷി കൊണ്ട് ശരി (tick) എന്നും Good അല്ലെങ്കില്‍ V.Good എന്നും എഴുതും. ആദ്യം കൈ ഉയര്‍ത്തി കാണിക്കുന്ന ഒന്നൊ രണ്ടോ പേര്‍ക്ക് മാത്രമെ അത് കിട്ടുമായിരുന്നുള്ളൂ. ഇപ്പോയ്യതെ ഫേസ്ബുക്കിലെ ലെ like നെക്കാള്‍ വലുതായിരുന്നു അക്കാലത്ത് അത്. അങ്ങനെ ഞാന്‍ കുറെ കാലം അഹങ്കരിച്ചു നടന്നു.
അങ്ങനെയിരികെയാണ് ചെല്ലമ ടീച്ചര്‍ക്ക് (എന്തോ കാരണത്താല്‍ ടീച്ചര്‍ ട്രാന്‍സ്ഫര്‍ ആയി) പകരമായി എന്റെ ജീവിതത്തിലെ ആദ്യ ശത്രുവായ രാധ ടീച്ചര്‍ കണക്ക് എടുക്കാന്‍ വരുന്നത്. സാദാരണ പോലെ മുന്നു ദിവസം കഴിഞ്ഞു. അപ്പോഴേക്കും ടീച്ചര്‍ക്ക് സംശയം വന്നു തുടങ്ങിയിരുന്നു. ഒരു നാള്‍ ഒരു കണക്ക് ചെയ്യാന്‍തന്നു. ടീച്ചര്‍ എന്റെ മുന്പില്‍ തന്നെ നിന്നു, ഞാന്‍ ആകെ വിറച്ചു. അവര്‍ എന്റെ കള്ളത്തരം കയ്യോടെ പിടികൂടി. മുള വടി കൊണ്ട് എന്റെ കൈ വിരലിലും ചന്തിക്കും പട പട എന്നു എനിക്ക് കിട്ടി. പിന്നെ ഒരിക്കലും കണക്കില്‍ ഞാന്‍ അഹങ്കരിച്ചിട്ടില്ല.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ