20 May 2012

ആൻഡ്രോയിഡ് ഫോണുകൾ

 ജാസിർ ജവാസ്

നമ്മളില്‍ പലരും ആന്‍ഡ്രോയിഡ് ഫോണുകളുടെ ആരാധകരാണ്. എന്നാല്‍ നമ്മളില്‍ പലര്‍ക്കും അത്തരം ഫോണുകള്‍ മറ്റു പലരിലും ഉള്ളത് കണ്ടിരിക്കാനല്ലാതെ അത് വാങ്ങി സ്വന്തമാക്കാന്‍ അതിന്റെ വില നിലവാരം സമ്മതിക്കാറില്ല. കാരണം മിക്ക ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും പതിനായിരത്തിനു മേലെയാണ് വില. ഈ വില ഇന്ത്യയിലെ സാധാരണ പൌരന് താങ്ങാവുന്നതിലും അധികവുമാണ്.
എന്നാല്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തെ ഏറെ ഇഷ്ടപ്പെടുന്നവരും അതേ സമയം അധികം പണം ചെലവാക്കാനില്ലാത്തവര്‍ക്കുമിണങ്ങുന്ന 10 ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളെയാണ് നമ്മള്‍ ഇവിടെ പരിചയപ്പെടുത്തുന്നത്. 6000 രൂപയാണ് ഈ ഫോണുകളില്‍ ഏറ്റവും കൂടിയ വില. ടച്ച്‌സ്‌ക്രീന്‍, മികച്ച ക്യാമറ ഉള്‍പ്പടെ അവശ്യം വേണ്ട സൗകര്യങ്ങളെല്ലാം ഈ ഫോണുകളിലുണ്ട്. 6000 മുതല്‍ താഴോട്ട് വില കുറഞ്ഞു വരുന്ന വിധത്തില്‍ നമുക്കീ ഈ പട്ടിക തുടങ്ങാം.
ലാവ എസ്സ് 12 – വില: 5,999 രൂപ
പ്രത്യേകതകള്‍
  1. ആന്‍ഡ്രോയിഡ് 2.2 ഫ്രോയോ OS
  2. 5MP ക്യാമറ
  3. 3.2 ഇഞ്ച്‌ കപ്പാസിറ്റീവ് ടച്ച്‌ സ്ക്രീന്‍
  4. 3ജി, എഡ്ജ്, വൈഫൈ, ബ്ലൂടൂത്ത്‌
  5. 32ജിബി വരെ മൈക്രോഎസ്സ്ഡി കാര്‍ഡ്‌ സപ്പോര്‍ട്ട്

ഐഡിയ ഐഡി-280 – വില : 5,800 രൂപ
പ്രത്യേകതകള്‍
  1. ആന്‍ഡ്രോയിഡ് 2.2 ഫ്രോയോ OS
  2. 3.2MP ക്യാമറ
  3. 2.8 ഇഞ്ച്‌ കപ്പാസിറ്റീവ് ടച്ച്‌ സ്ക്രീന്‍
  4. 3ജി, വൈഫൈ, ബ്ലൂടൂത്ത്‌, ജി.പി.എസ്സ്
  5. എഫ്.എം റേഡിയോ
  6. 32ജിബി വരെ മൈക്രോഎസ്സ്ഡി കാര്‍ഡ്‌ സപ്പോര്‍ട്ട്
അല്‍ക്കാടെല്‍ ഒ.ട്ടി-890ഡി – വില : 5,616 രൂപ
പ്രത്യേകതകള്‍
  1. ആന്‍ഡ്രോയിഡ് 2.2 ഫ്രോയോ OS
  2. 2MP ക്യാമറ
  3. 2.8 ഇഞ്ച്‌ കപ്പാസിറ്റീവ് ടച്ച്‌ സ്ക്രീന്‍
  4. 3ജി, വൈഫൈ, ബ്ലൂടൂത്ത്‌, ജി.പി.എസ്സ്
  5. എഫ്.എം റേഡിയോ
  6. 16ജിബി വരെ മൈക്രോഎസ്സ്ഡി കാര്‍ഡ്‌ സപ്പോര്‍ട്ട്
എല്‍.ജി ഒപ്റ്റിമസ് പ്രൊ സി 660 – വില : 5,599 രൂപ
പ്രത്യേകതകള്‍
  1. ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബേര്‍ഡ് OS
  2. 3MP ക്യാമറ
  3. 2.8 ഇഞ്ച്‌ കപ്പാസിറ്റീവ് ടച്ച്‌ സ്ക്രീന്‍
  4. വൈഫൈ, ബ്ലൂടൂത്ത്‌, ജി.പി.എസ്സ്
  5. ഫുള്‍ ക്വര്‍ട്ടി കീപാഡ്
  6. 32ജിബി വരെ മൈക്രോഎസ്സ്ഡി കാര്‍ഡ്‌ സപ്പോര്‍ട്ട്
മൈക്രോമാക്സ് എ 50 നിഞ്ഞ – വില : 5,000 രൂപ
പ്രത്യേകതകള്‍
  1. ആന്‍ഡ്രോയിഡ് 2.3.6 ജിഞ്ചര്‍ബേര്‍ഡ് OS
  2. 2MP ക്യാമറ
  3. 3.1 ഇഞ്ച്‌ കപ്പാസിറ്റീവ് ടച്ച്‌ സ്ക്രീന്‍
  4. വൈഫൈ, ബ്ലൂടൂത്ത്‌, ജി.പി.എസ്സ് (എ ജി.പി.എസ്സ്)
  5. ഐഷ സ്പീച് അസിസ്റ്റന്റ് (സിരിയെ പോലെ)
  6. 32ജിബി വരെ മൈക്രോഎസ്സ്ഡി കാര്‍ഡ്‌ സപ്പോര്‍ട്ട്

സ്പൈസ് എം ഐ -310 – വില : 5,000 രൂപ
പ്രത്യേകതകള്‍
  1. ആന്‍ഡ്രോയിഡ് 2.2 ഫ്രോയോ OS
  2. 2MP ക്യാമറ
  3. 3.15 ഇഞ്ച്‌ കപ്പാസിറ്റീവ് ടച്ച്‌ സ്ക്രീന്‍
  4. 3ജി, എഡ്ജ്, വൈഫൈ, ബ്ലൂടൂത്ത്‌, ജി.പി.എസ്സ് (എ ജി.പി.എസ്സ്)
  5. 16ജിബി വരെ മൈക്രോഎസ്സ്ഡി കാര്‍ഡ്‌ സപ്പോര്‍ട്ട്

മൈക്രോമാക്സ് ബ്ലിംഗ് എ55 – വില : 5,000 രൂപ
പ്രത്യേകതകള്‍
  1. ആന്‍ഡ്രോയിഡ് 2.2 ഫ്രോയോ OS
  2. 3MP ക്യാമറ
  3. 7.12cm കപ്പാസിറ്റീവ് ടച്ച്‌ സ്ക്രീന്‍
  4. 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്സ്‌
  5. 32ജിബി വരെ മൈക്രോഎസ്സ്ഡി കാര്‍ഡ്‌ സപ്പോര്‍ട്ട്
കാര്‍ബണ്‍ എ 1 – വില : 4,500 രൂപ
പ്രത്യേകതകള്‍
  1. ആന്‍ഡ്രോയിഡ് 2.2 ഫ്രോയോ OS
  2. 3.2MP ക്യാമറ
  3. 2.8 ഇഞ്ച്‌ കപ്പാസിറ്റീവ് ടച്ച്‌ സ്ക്രീന്‍
  4. 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്സ്‌
  5. 32ജിബി വരെ മൈക്രോഎസ്സ്ഡി കാര്‍ഡ്‌ സപ്പോര്‍ട്ട്
അല്‍ക്കാടെല്‍ ഒ.ട്ടി-990 – വില : 3,700 രൂപ
പ്രത്യേകതകള്‍
  1. ആന്‍ഡ്രോയിഡ് 2.2 ഫ്രോയോ OS
  2. 5MP ക്യാമറ
  3. 3.5 ഇഞ്ച്‌ കപ്പാസിറ്റീവ് ടച്ച്‌ സ്ക്രീന്‍
  4. 3ജി, എഡ്ജ്, വൈഫൈ, ബ്ലൂടൂത്ത്‌, ജി.പി.എസ്സ് (എ ജി.പി.എസ്സ്)
  5. 32ജിബി വരെ മൈക്രോഎസ്സ്ഡി കാര്‍ഡ്‌ സപ്പോര്‍ട്ട്
സ്പൈസ് എം ഐ -270 – വില : 3,500 രൂപ
പ്രത്യേകതകള്‍
  1. ആന്‍ഡ്രോയിഡ് 2.2 ഫ്രോയോ OS
  2. 2MP ക്യാമറ
  3. 2.8 ഇഞ്ച്‌ കപ്പാസിറ്റീവ് ടച്ച്‌ സ്ക്രീന്‍
  4. ഡ്യൂഅല്‍ സിം
  5. എഡ്ജ്, വൈഫൈ, ബ്ലൂടൂത്ത്‌, ജി.പി.എസ്സ് (എ ജി.പി.എസ്സ്)
  6. 32ജിബി വരെ മൈക്രോഎസ്സ്ഡി കാര്‍ഡ്‌ സപ്പോര്‍ട്ട്
ഇതൊക്കെ ആണ് 6000 രൂപയില്‍ ഒതുങ്ങുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍. വില കുറഞ്ഞ ഫോണുകള്‍ ഇനിയും ധാരാളം ഉണ്ട്. പ്രധാനപ്പെട്ടവ മാത്രമേ ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ. ഈ വിവരം നിങ്ങളുടെ ഫ്രെണ്ട്സിലേക്ക് എത്തിക്കുവാന്‍ ഈ ആര്‍ട്ടിക്കിള്‍ ഷെയര്‍ ചെയ്യുമല്ലോ?


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...