തെറി

 സെൻബുദ്ധ സാജ്

രണയത്തിന്‍റെയും സൌഹൃദത്തിന്‍റെയും
വിരഹത്തിന്‍റെയും
വെറുപ്പിന്‍റെയും
മാപിനികള്‍ ആണ് തെറികള്‍
എന്ന് പുതിയ കാലപ്രമാണം.
ഓടികൊണ്ടിരുന്ന എന്‍റെ
ബൈക്കിന്‍റെ ചക്രത്തിലേക്ക്
പറന്നു വന്ന
ചിത്രശലഭത്തിനെ വിളിച്ച
തെറിക്കൊപ്പം എയ്തു
വിട്ടത് സഹതാപമോ
ദേഷ്യമോ വേലിയില്‍
കിടക്കുന്ന പാമ്പിനെ
കുറിച്ചുള്ള ഓര്‍മ്മയുടെ
മിന്നലോ ?
എറണാകുളം സൌത്തിലെ
സന്ധ്യയില്‍ കണ്ട വേശ്യ
(ക്ഷമിക്കണം…
ഇത് എഴുതി
കഴിഞ്ഞാണ്
ലൈംഗീക തൊഴിലാളി
എന്ന പേര്
ഓര്‍മ്മ വന്നത്.)
യുടെ ക്ഷണം
സ്വീകരിക്കാത്തതിനു
കിട്ടിയ തെറിയാണ്
മറക്കാനാവാത്തത്.
ആളൊഴിഞ്ഞ ഒരു സന്ധ്യയില്‍
ഒരു കുപ്പി കിങ്ങ്ഫിഷറിന്‍റെ
നേരിയ പെരുപ്പില്‍
ശോഭാ ഗുര്‍ത്തുവിന്‍റെ
സ്വരമാധുരിയില്‍
ലയിച്ചിരിക്കുമ്പോള്‍
ഞാന്‍ അവള്‍ക്ക്
ഒരു എസ് എം എസ്
അയച്ചു.
എന്നെ എന്തെങ്കിലും ഒരു തെറി
വിളിക്കുമോ ?
അറ്റ്‌ ലീസ്റ്റ് “പോടാ പട്ടീ”
എന്നെങ്കിലും….

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?