കിലുക്കം

 ഉണ്ണിമായ

പാദസരത്തിന്റെ കിലുക്കം
കേട്ടപ്പോള്‍ അറിയാതെ എന്‍ മനം
കോരിത്തരിച്ചു പോയി…..
ആ കിലുക്കം എന്‍ അരികിലേക്ക്
അടുക്കുന്നു എന്ന്! അറിഞ്ഞപ്പോ
എന്തോ എന്‍ മനം ഒന്ന്
കിടുങ്ങി…..
പെട്ടെന്ന് അതിന്റെ ശബ്ദം
നിലച്ചപ്പോ എന്തേ എന്നറിയാന്‍
ഞാന്‍ തിരിഞ്ഞു നോക്കി…
എന്‍ കിനാവുകളില്‍ വെള്ളം
ഒഴിച്ചുകൊണ്ട് അതാ ഒരു
ആട്ടിന്‍ കുട്ടി അവിടെ
എന്നെയും നോക്കി നിക്കവേ
എങ്കിലും എന്‍ പ്രിയേ
ഒരു നിമിഷത്തേക്ക് ഞാന്‍
എന്തൊക്കൊയോ ആശിച്ചു പോയി…

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ