താഴ്വരയുടെ ഗാനം

 അഭിലാഷ് കൃഷ്ണൻ കെ.എസ്

അഗാധമായ പ്രണയ താഴ്‌വരയില്‍ ഒരു വസന്തത്തില്‍ സ്‌നേഹവും
തൃക്ഷ്ണയും കണ്ടുമുട്ടി. അവന്റെ മാറില്‍ സ്‌നേഹം ആശ്രയം കണ്ടെത്തി.
നിമിഷങ്ങള്‍ യുഗങ്ങള്‍ പോലെ പങ്കുവച്ചു, ആസ്വദിച്ചു.
ഋതുക്കളും കാലങ്ങളുംഅലങ്കാരസമേതംഘോഷയാത്രയായി അരികിലൂടെ കടന്നു പോകുന്നതും അവര്‍ അറിഞ്ഞിരുന്നില്ല.
എന്നാല്‍!
താഴ്‌വരയുടെ ശത്രുക്കള്‍ (നിയമങ്ങള്‍)ഇവരെ കണ്ടിരുന്നു.
നീതിപീഠങ്ങള്‍ അവര്‍ക്കിടയില്‍ സംശയത്തിന്‍ വിത്തുകള്‍ വാരി വിതറി.
അവര്‍ക്കിടയിലെ വിത്തുകള്‍ വന്മരങ്ങളായി മാറി.
അവര്‍ തമ്മില്‍ കാണാതെയായി.
ഒറ്റപ്പെട്ടുപോയ സ്‌നേഹത്തെ മതങ്ങള്‍ പാപബോധം ചുമത്തി തടവിലാക്കി.
മറുവശത്ത് സമൂഹം തൃക്ഷയെ നരകത്തിലേക്ക് ആട്ടിയോടിച്ചു .
അങ്ങനെ അങ്ങനെ കാല്‍പ്പനികതയുടെ ശത്രുക്കള്‍ ആ താഴ്‌വരയെ ഇല്ലാതെയാക്കി…

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ