എന്തിനീ ക്രൂരത

 അഷ്റഫ്നു സാനു

ചേതനയറ്റ പതിയുടെ
ജടത്തിനുമേല്‍ വീണ എന്‍ കണ്ണുനീരിന്നു
ചുടു ചോര നിറം മാത്രം ….
നരാധമനന്മാര്‍ വികൃതമാക്കിയ ആ വദനത്തില്‍
നിന്നും ഞാന്‍ എണ്ണിയത് ആയിരം നിണം
തുടിക്കുന്ന മുറിവുകള്‍ മാത്രം….
എന്‍ താലി ചേദിച്ച സമൂഹത്തോടു എനിക്കിന്നു
വെറുപ്പല്ല,
കേവലം ഒരവജ്ഞ മാത്രം ….

കാപാലികരെ …….
ഈ ചുടു കണ്ണുനീരിന്റെ
ഒരംശം മാത്രമേ വേണ്ടതുള്ളൂ
നീചരാം നിങ്ങളെ ചുട്ടെരിക്കാന്‍……
എന്തിനീ ക്രൂരത സോദരാ ….
നിന്‍ ആശയങ്ങളെ
എന്‍പ്രിയതമന്‍ സ്വീകരിക്കാഞ്ഞതിനോ ???

പേടിച്ചരണ്ട മുഖവുമായി എന്‍ മകന്‍
അച്ഛന്നു നല്‍കിയ ആ അന്ത്യ ചുംബനം
ഇന്നുമെന്‍ ഇടനെഞ്ചില്‍ തങ്ങി നില്പൂ …
എന്‍ ഓമന മകനു നീ നല്‍കിയ
സമ്മാനമോ നിണം വറ്റിയ ഈ ജഡം ???

രക്തഗന്ധം പുരളാത്ത കൈകളെന്നെ
ദൂരെയെവിടെയോ മാടിവിളിക്കുന്നെന്ന്
എന്തിനോ ഞാന്‍ വൃഥാ നിനച്ചു നില്‍പൂ
മാപ്പേകാം സോദരാ നിനക്കു ഞാന്‍ ,
ഇനിയുമാ കരങ്ങളില്‍,
നിണം പുരളില്ല എന്നെനിക്കു വാക്കു തന്നാല്…….

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?