20 May 2012

ഒരു കത്ത് വന്നിട്ടുണ്ട്

ഷഫീഖ്

പഴയ കാലങ്ങളില്‍ പ്രവാസികള്‍ വിവരങ്ങള്‍ അറിഞ്ഞിരുന്നത് കത്തുകളില്‍ കൂടെ ആയിരുന്നല്ലോ അവരുടെ ഓരോ കത്തുകള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാകും അവരുടെ സന്തോഷങ്ങളും വ്യാകുലതകളും നാട്ടിലേക്കും, നാട്ടിലെ വിവരങ്ങള്‍ ഇങ്ങോട്ടും അറിയിക്കാന്‍ അവര്‍ കണ്ട ഏക മാര്‍ഗം ഇതായിരുന്നു. ഇപ്പോള്‍ ഒറ്റ ബട്ടന്‍ അമര്‍ത്തിയാല്‍ തന്നെ കാര്യങ്ങള്‍ അറിയാം എന്നായി, ആ കത്തെഴുത്തിന്റെ ഗൃഹാതുരത ഒന്ന് വേറെ തന്നെ ആയിരുന്നു എന്ന് അനുഭവസ്ഥര്‍ ധാരാളം സാക്ഷ്യം വഹിക്കുന്നുണ്ട്.
അപ്പോള്‍ ഈ കത്തുകളുടെ സുവര്‍ണ കാലഘട്ടം അവസാനിക്കാറായ സമയം ഗള്‍ഫിലോക്കെ അങ്ങിങ്ങായി ഫോണുകള്‍ വന്നു തുടങ്ങി നാട്ടിലും വളരെ പ്രധാന നാട്ടു പ്രമാണിമാരുടെ വീട്ടിലും ഫോണുകള്‍ ആയി തുടങ്ങുന്നു. ഇക്കാലത്ത് എന്റെ സുഹൃത്ത് ജഹാന്ഗിര്‍ ഇക്കക്ക് ഉണ്ടായ ഒരു അനുഭവം ഇന്നലെ എന്നോട് പറഞ്ഞു ഞാന്‍ അത് നിങ്ങലോടെല്ലാവരോടും പങ്കുവെക്കുമെന്ന് അധെഹത്തോട് സമ്മതവും വാങ്ങി .
19971998 കാലഘട്ടം;ഉമ്രക്കാരുടെ അവസാന ബാച്ചുകാര്‍ ഇവിടെ വിലസുന്ന കാലം എല്ലാവരും വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും ഷറഫിയ്യയില്‍ പോകും നാട്ടുകാര്‍ കൂട്ടുകാര്‍ തുടങ്ങി എല്ലാവരെയും അവിടെ നിന്നും കാണും മാത്രമല്ല നാട്ടില്‍ നിന്നും കത്ത് വല്ലതും വന്നിട്ടുണ്ടെങ്കില്‍ അന്നാണ് പോസ്റ്റ് ബോക്‌സ് തുറന്ന് കത്ത് എടുക്കുക. കാരണംഅവിടെയുള്ള ഏതെങ്കിലും കടയുടെ പോസ്റ്റ് ബോക്‌സ് നമ്പരില്‍ ആയിരിക്കും എല്ലാവര്ക്കും കത്ത് വരിക ആ കടക്കാരന് മാസത്തില്‍ ചില്ലറ എന്തെങ്കിലും കൊടുത്ത് തങ്ങള്‍ക്കുള്ള കത്ത് സ്ഥിരമായി വരാന്‍ ഉണ്ടായിരുന്ന ഏക സംവിധാനം അവര്‍ ഉപയോഗപ്പെടുത്തും(ഉമ്രക്കരായ മിക്ക മലയാളികള്‍ക്കും പോസ്റ്റ് ബോക്‌സ് സൗകര്യം ഉണ്ടായിരുന്നില്ല) .

ഉമ്രക്കാര്‍ എന്നാല്‍ നാട്ടില്‍ നിന്നും ഉമ്ര വിസയില്‍ വന്ന് ഇവിടെ അനധികൃതമായി താമസിക്കുന്നവര്‍ ആണ് ഈ ഉമ്രക്കാരുടെ ജീവിതം തന്നെ പാത്തും പതുങ്ങിയും ആണ് പോലീസുകാര്‍ കണ്ടാല്‍ അവരെ പിടിച്ച് നാട്ടിലേക്ക് കയറ്റിവിടും അത് കൊണ്ട് തന്നെ ഇത്തരം ഭീഷണികളെല്ലാം അതിജയിച്ച് വേണം ജോലി ചെയ്യാനും പുറത്ത് ഇറങ്ങാനും (ഇത്തരം ഭീഷണികളെയെല്ലാം അധിജീവിച്ച് ജീവിതം ഒരു കരക്കടുപ്പിച്ചവര്‍ ധാരാളം ഉണ്ട്).
ഷറഫിയ്യയില്‍ നിന്നും ഇരുപത്തിഅഞ്ചു കിലോമീറ്റര്‍ അകലെ ഉള്ള ബവാദി എന്ന സ്ഥലത്ത് ഒരു പാകിസ്ഥാനിയുടെ കടയില്‍ മൂസകുട്ടി എന്ന് പേരുള്ള ഒരു വണ്ടൂര്‍കാരന്‍ ജോലി ചെയ്യുന്നു . പാകിസ്ഥാനി വളരെ സൌമ്യനും ഇത്തരം ഉമ്രക്കാര്‍ക്ക് അല്ലറ സഹായങ്ങള്‍ ചെയ്യുന്നവനും ആണ് ,വല്ല ചെക്കിങ്ങും വന്നാല്‍ വിധഗ്തമായി ഉമ്രക്കാരെ മാറ്റി നിര്‍ത്തി ഇരു കൂടരുടെയും ജീവിതം സേഫ് ആക്കുന്ന ഒരു മനുഷ്യ സ്‌നേഹി (ഉമ്രക്കാരെ പിടിച്ചാല്‍ കടയുടമയില്‍ നിന്നും പിഴ ചുമത്തും )
ഈ മൂസ കുട്ടിയും വേറെ കുറച്ച് നാടുകാരും ഒരുമിച്ച് ഒരു റൂമില്‍ ആണ് താമസം അങ്ങനെ അല്ലലില്ലാതെ കഴിഞ്ഞ് പോരുമ്പോള്‍ മൂസകുട്ടിക്ക് ഞായറാഴ്ച രാത്രി ഒരു ആഗ്രഹം പറഞ്ഞു, അയാളുടെ കൂട്ടുകാര്‍ ആരോ നാട്ടില്‍ നിന്ന് വന്നിട്ടുണ്ട് അവരെ കാണണം അത് കൊണ്ട് നിങ്ങള്‍ എങ്ങിനെയെങ്കിലും നാളെ ഉച്ചക്ക് ശേഷം എനിക്ക് ഒരു ലീവ് സംഘടിപ്പിച്ചു തരണം എല്ലാവരും മുകത്തോട് മുഖം നോക്കി എങ്ങിനെ ലീവ് സങ്കടിപ്പിക്കും എന്നായി എല്ലാവരുടെയും ചിന്ദ അവസാനം മൂസക്കുട്ടി തന്നെ ഒരു പോം വഴി പറഞ്ഞു.

എന്താണെന്ന് വെച്ചാല്‍ നിങ്ങളില്‍ ഒരാള്‍ നാളെ ഒരു രണ്ട് മണിക്ക് എന്റെ കടയിലേക്ക് വിളിക്കണം എന്നിട്ട് പറയണം എനിക്ക് ഒരു അര്‍ജന്റ് കത്ത് വന്നിട്ടുണ്ട് വന്ന് കൈപറ്റണം എന്ന് അങ്ങിനെ അതും തീരുമാനിച്ച് എല്ലാവരും ഉറങ്ങിയുണര്‍ന്നു രാവിലെ അവനവന്റെ ജോലി സ്ഥലങ്ങളിലേക്ക് പോയി കൃത്യം രണ്ടു മണിക്ക് മൂസകുട്ടിയുടെ കൂട്ടുകാരിലോരാല്‍ കടയിലേക്ക് വിളിച്ചു പാകിസ്ഥാനി ആണ് ഫോണ്‍ എടുത്തത് പാകിസ്ഥാനിയോട് കത്തിന്റെ കാര്യം പറഞ്ഞു എന്നിട്ട് ഇപ്പോള്‍ തന്നെ കൈപറ്റണം എന്നും പറഞ്ഞ് ഫോണ്‍ വച്ചു പാകിസ്ഥാനി എന്തോ അര്‍ജെന്റ്‌റ് ഉള്ള കാര്യം ആണെന്ന് മനസ്സിലാക്കി ഈ മൂസ കുട്ടിയെ വിളിച്ച് പറഞ്ഞു നീ ഇപ്പോള്‍ തന്നെ സഹ്രഫിയ്യയില്‍ പോവണം നിനക്ക് നാട്ടില്‍ നിന്നും ഒരു കത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞു ,
കേട്ട പാതി കേള്‍ക്കാത്ത പാതി മൂസകുട്ടി കടയില്‍ നിന്നും ഇറങ്ങി
രാത്രി എല്ലാവരും ജോലി കഴിഞ്ഞ് റൂമില്‍ എത്തി മൂസകുട്ടി മാത്രം എത്തിയിട്ടില്ല എല്ലാവരും ഭക്ഷണം കഴിക്കാന്‍ മൂസ കുട്ടിയേയും കാത്തിരിക്കുകയാണ് രാത്രി പന്ത്രണ്ടിനോടാടുത്ത സമയം ആകെ വിഷാദ ഭാവത്തോടെ മൂസ കുട്ടി റൂമിലേക്ക് വന്നു ഈ ഭാവം കണ്ട പാടെ എല്ലാവരും ഒറ്റ വായില്‍ ചോതിച്ചു എന്ത് പറ്റി ? മൂസ കുട്ടി പറഞ്ഞു കടയിലേക്ക് ഷറഫിയ്യയില്‍ നിന്നും ഒരു ഫോണ്‍ വന്നിരുന്നു ഒരു കത്ത് ഉണ്ടെന്നും പറഞ്ഞ് ഞാന്‍ ആ കത്ത് എവിടെ ആണ് വന്നത് എന്നറിയാതെ ശരഫിയ്യയിലുള്ള സകല മലയാളികളുടെ കടയിലും കയറി ഇറങ്ങി ആര്‍ക്കും ഒരു കത്തും വന്നിട്ടില്ല ..മൂസകുട്ടിയുടെ ട്ടിയുടെ മറുപടികേട്ട് അവര്‍ അല്ലാവരും ആര്‍ത്ത് ചിരിക്കാന്‍ തുടങ്ങി മൂസ കുട്ടിയോട് ഫോണ്‍ ചെയ്ത ആള്‍ ചോതിച്ചു നീ തന്നെയല്ലേ കത്തിന്റെ കാര്യം പറഞ്ഞ് വിളിക്കാന്‍ പറഞ്ഞത് എന്നിട്ട് എന്തിനാ നീ ഷറഫിയ്യയില്‍ പോയത് എന്ന് ചോതിച്ചു അപ്പോളാണ് മൂസകുട്ടി ഫോണ്‍ ചെയ്യാന്‍ ഏല്പിച്ച കാര്യം ഓര്‍ക്കുന്നത്.. അതിനു ശേഷം മൂസകുട്ടിക്ക് ഒരു പേര് വീണു ‘ശിപായി മൂസ’.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...