Skip to main content

സ്പിരിറ്റ്

 ഫിറോസ് കണ്ണൂർ
മലയാളത്തില്‍ ഞാനേറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ് രഞ്ജിത്ത് എന്ന മുന്‍വിധിയോട് കൂടെ തന്നെ റിവ്യൂ തുടങ്ങുന്നു..
കുറേകാലമായി വ്യതസ്തതയുടെ പിറകിലൂടെ സഞ്ചരിക്കുന്ന അപൂര്‍വ്വം ചില സംവിധായകരില്‍ ഒരാളാണ് രഞ്ജിത്ത്.. ആ രണ്ജിതില്‍ നിന്നും വീണ്ടും ഒരു വ്യത്യസ്തമായ സിനിമ, അതാണ് സ്പിരിറ്റ്. ഈ സിനിമയെ പ്രഞ്ചിയെട്ടനായോ തിരക്കഥയുമായോ ഒരിക്കലും താരതമ്യം ചെയ്യരുത്, കാരണം ഇത് രണ്ജിത്തില്‍ പിറന്ന തികച്ചും വേറിട്ടൊരു സിനിമയാണ്.
രഞ്ജിത്ത്‌മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മുന്നിലേക്ക് വരുന്ന മുഖങ്ങള്‍ ഇന്ദുചൂഡനും ജഗന്നാഥനും ഒക്കെയാണ്. ആ ഗണത്തിലേക്ക് ഒരു കഥാപാത്രത്തെ രഞ്ജിത്ത് ഇവിടെ സംഭാവന ചെയ്യുന്നില്ല. പകരം പ്രാഞ്ചിയെട്ടനിലും തിരക്കഥയിലും രഞ്ജിത്ത് കാണിച്ച വ്യതസ്തത എന്ന തന്റേടം മോഹന്‍ലാല്‍ എന്ന വിസ്മയ നടനിലും കൊണ്ടു വന്നിരിക്കുന്നു.
ഒരുപക്ഷെ ഈ സിനിമയില്‍ നമുക്ക് ലാലേട്ടനെ കാണാന്‍ പറ്റില്ല, കണ്ടത് മുഴുവന്‍ രഘുനന്ദനെയാണ്, ഒരു മുഴുക്കുടിയനെ. കേരളത്തിന്റെ പല കോണുകളിലും നാം കാണുന്ന മുഴുക്കുടിയന്മാരില്‍ ഒരാള്‍, രഘുനന്ദന്‍. അയാളുടെ ജീവിതമാണ് ഈ കഥ.. അത് മാത്രം..(വേറൊരു കഥ ഇല്ല എന്ന് ചുരുക്കം..)
ആദ്യ പകുതി : മനോഹരം എന്ന് ഒറ്റവാക്കില്‍ പറയാം ആദ്യപകുതി. ലാലിസം തുളുമ്പുന്ന രഞ്ജിത്തിയന്‍ തമാശകളും, കിടിലന്‍, അല്ല കിക്കിടിലന്‍ ഡയലോഗ്കളും കൊണ്ട് സമ്പന്നം. ഡയലോഗുകള്‍ കൊണ്ടു എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള രഞ്ജിത്ത് ഈ സിനിമയിലും പതിവ് തെറ്റിച്ചില്ല.
രഞ്ജിത്ത്‌ലാല്‍ കൂട്ടുകെട്ടില്‍ പണ്ടുണ്ടായിരുന്ന ‘അടി’ ഈ സിനിമയിലും ഉണ്ട്, പക്ഷെ ഇത്തവണ വെള്ളമടിയാണെന്ന് മാത്രം. വെള്ളമടിക്കുന്ന സീന്‍ വരുമ്പോള്‍ സ്‌ക്രീനിന്റെ താഴെ സൈഡില്‍ ആയി ‘മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം’ എന്നെഴുതി കാണിക്കുന്നുണ്ട്. സിനിമയുടെ 90 ശതമാനവും ഈ ഡയലോഗ് മായാതെ മറയാതെ അവിടെ തന്നെ നില്‍പ്പുണ്ട് എന്ന് പറഞ്ഞാല്‍ തന്നെ ഈ സിനിമയില്‍ വെള്ളമടി എത്രമാത്രം ഉണ്ട് എന്ന് ഊഹിക്കാം.. :)
മദ്യത്തിനു അടിമയായ രഘുനന്ദന്‍ എന്നയാളുടെ ജീവിതമാണ് ഈ സിനിമ. മദ്യം മാന്യനായ ഒരാളെ പോലും എത്രമാത്രം നീചനാക്കുന്നു എന്ന് ആദ്യ പകുതിയില്‍ മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു..
ഇന്റര്‍വെല്‍ : ഇന്റര്‍വെല്‍ സമയത്ത് പിറകില്‍ ഉണ്ടായിരുന്നു പിള്ളേര് സെറ്റ് പറയുന്നത് കേട്ടു, ‘അളിയാ.. കണ്ടിട്ട് കൊതിയാവുന്നു.. നമുക്ക് പോയി അടിച്ചാലോ’ എന്ന്..
രണ്ടാം പകുതി : കഥ മാറി തുടങ്ങുകയായിരുന്നു രണ്ടാം പകുതി മുതല്‍. സമൂഹത്തില്‍ നിന്നും രഘുനന്ദന്‍ മനസിലാക്കി തുടങ്ങുന്നു അയാള്‍ ഒരു ‘മദ്യപാനി’ ആണെന്ന്.. അതയാളില്‍ അസ്വസ്ഥത നിറക്കുന്നു. അയാള്‍ മാറി തുടങ്ങുകയാണ്..കഥയും.. ബാക്കി സ്‌ക്രീനില്‍ കാണുക..
അവസാനം : ഇന്റര്‍വെല്‍ സമയത്ത് വെള്ളമടിക്കാന്‍ പോകാം എന്ന് പറഞ്ഞു പിള്ളേര് സെറ്റ് പടം കഴിഞ്ഞപ്പോള്‍ പറയുന്നത് കേട്ടു,’വേണ്ടായിരുന്നു, ഈ പടത്തിനു വരേണ്ടായിരുന്നു’ എന്ന്. അല്ലാതെ ‘നന്നായി പടം,ഇനി വെള്ളമടിക്കില്ല’ എന്നല്ല. നമ്മള്‍ മലയാളികള്‍ അല്ലേലും അങ്ങനെയാണല്ലോ. തെറ്റുകള്‍ കാണുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ കണ്ണടച്ച് നടക്കും, അതോടെ എല്ലായിടത് ഇരുട്ട്. ഒന്നും കാണേണ്ട. ഈ സിനിമ ഇറങ്ങിയാല്‍ കേരളം അങ്ങ് കേറി നന്നാവും എന്ന് കരുതിയ രഞ്ജിത്ത് ആരായി?
മോഹന്‍ലാല്‍ എന്ന നടനെ ഈ സിനിമയില്‍ കാണാന്‍ പറ്റില്ല. നടപ്പിലും എടുപ്പിലും കുടിപ്പിലും രഘുനന്ദന്‍ മാത്രമാണ്. അത്രയ്ക്ക് മനോഹരം.. :)
പ്രത്യേകം എടുത്തു പറയേണ്ട വേറൊരു കാര്യം നന്ദുവിന്റെ വേഷമാണ്. ഇതുവരെ ചെയ്തതില്‍ ഏറ്റവും മനോഹരമായ വേഷം തന്നെയായിരുന്നു നന്ദുവിന് രഞ്ജിത്ത് കൊടുത്തത്. ശങ്കര്‍ രാമകൃഷ്ണനും മോശമാക്കിയില്ല എന്ന് പറയാം.
+Ves :
രഞ്ജിത്ത് എന്ന പ്രതിഭാസം
മോഹന്‍ലാല്‍ എന്ന വിസ്മയം
ഡയലോഗ്സ്
നന്ദു
ക്ലൈമാക്സ്‌ (സാദാ ക്ലൈമാക്സ്‌ ആണേല്‍ പോലും ഈ സിനമക്ക് ഇതിലും നല്ല വേറൊരു ക്ലൈമാക്സ്‌ അസാധ്യമായിരിക്കും..)
-Ves :
രണ്ടാം പകുതിയുടെ ആദ്യം അനുഭവപ്പെട്ട വലിവ്..
ശക്തമായ കഥയില്ലായ്മ..കുറെ സീനുകള്‍, ട്വിസ്റ്റുകള്‍ എന്തിനാണ് എന്ന് ഇപ്പോഴും വ്യക്തമല്ല..
പാട്ടുകള്‍ എല്ലാം ഒരേ ട്യൂണ്‍ , പക്ഷെ അര്‍ത്ഥവത്തായ വരികള്‍ ആയിരുന്നു..
തെറി കുറച്ചോവറായോ എന്നൊരു സംശയം..
കള്ളുകുടി ശീലം തീരെയില്ലാത്ത “പ്രബുദ്ധരായ മലയാളികള്‍ ” തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് സ്പിരിറ്റ്‌..
എക്സ്ട്രാ ബോഗി : “കേരളത്തില്‍ ഒരു ബുദ്ധി ജീവിയും ഒരു വാതിലും ഇതുവരെ ചവിട്ടി തുറന്നിട്ടില്ല.. എന്താ കാരണം??? ”
“ആരോഗ്യമില്ല… അത് തന്നെ… ” :)

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…