ഏകലവ്യൻ

കെ.ആർ.നാരായണൻ


ഏകലവ്യൻ
മലയാള നോവല്‍ സാഹിത്യതിന്നു മുപ്പതോളം കൃതികള്‍ സംഭാവന ചെയ്ത ഏകലവ്യൻ മേയ് 6 ആം തിയതി തൃശ്ശൂരിലെ അമല ഹോസ്പിറ്റലില്‍ നിര്യാതനായി. പാറപ്പുറത്ത് , കോവിലന്‍, നന്ദനാര്‍, വീ.എന്‍.പീ.  നമ്പൂതിരി തുടങ്ങിയവരെ പോലെ മലയാളത്തിന്റെ പട്ടാള കഥകള്‍ക്ക് മുതല്‍കൂട്ടായ നാല്‍പ്പതോളം പുസ്തകങ്ങള്‍ സംഭാവന ചെയ്ത ഒരു എഴുത്തുകാരന്‍ ആയിരുന്നു ഏകലവ്യന്‍. 1968ൽ "മാതൃഭൂമി ആഴ്ച്ച പതിപ്പിലാണ് ഏകലവ്യന്‍ തന്റെ  ആദ്യത്തെ കൃതിയായ "രണ്ടു ലോകവും ഒരു ജീവിതവും"  പ്രസിദ്ധീകരിച്ചത്. അതിന്നു ശേഷം തുടര്‍ച്ചയായി മുപ്പത്തി മൂന്നു നോവലുകളും, മൂന്നു ചെറുകഥാ സമാഹാരങ്ങളും, ഒരു യാത്രാ വിവരണവും ഒരു ടീവീ സീരിയലിന്റെ സ്ക്രീന്‍ പ്ലേയും എഴുതിയിട്ടുണ്ട് ഏകലവ്യന്‍. ഇദ്ദേഹത്തിന്റെ അയനം, കാഞ്ചനം, മനസ്സാ വാചാ കര്‍മ്മണാ, പാപത്തിന്റെ ശമ്പളം, ഒരിറ്റു സ്നേഹത്തിന്നായി തുടങ്ങിയവ മലയാളത്തിലെ സിനിമകളായി വന്നിട്ടുണ്ട്.

1934ൽ തൃശ്ശൂരിനു അടുത്തുള്ള കുന്നം കുളത്തില്‍ കൊലാന്നൂര്‍ വീട്ടില്‍ ആണ് കെ. എം. മാത്യു എന്ന ഏകലവ്യൻ ജനിച്ചത്‌. തന്റെ പത്തൊമ്പതാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന ഇദ്ദേഹം 32 കൊല്ല സേവനതിന്നു ശേഷം സുബെധാര്‍ മേജര്‍ ആയി റിട്ടയര്‍ ചെയ്തു. കോവിലൻ, നന്ദനാര്‍, പാറപ്പുറത്ത് എന്നിവരെപോലെ തന്നെ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച് ശരിയായ പേരില്‍ അല്ല -  "ഏകലവ്യന്‍" എന്ന തൂലികാ നാമത്തില്‍ ആണ്- അദ്ദേഹം എഴുതി കൊണ്ടിരുന്നത്.     

"ഏകലവ്യന്റെ മരണത്തില്‍ മലയാളത്തിനു പഴയ തലമുറയിലെ  നല്ലൊരു പട്ടാള കഥാകാരന്‍ നഷ്ട്ടപെട്ടു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ