ഹൃദയ ദ്വയാക്ഷരി

അഭവ് അഭി

ജപമണികള്‍ കോര്‍ത്ത സന്ധ്യാനാമത്തിന്‍
നന്മകള്‍ പാടും പൂംങ്കുയില്‍ നാദത്തിന്‍
കുളിരുപോല്‍്‍ നിറയുന്നു മഹസ്സേ നീയെന്നില്‍
വിയപ്പില്‍ കുതിര്‍ന്നൊര ചന്ദനം ചാര്‍ത്തിയ
വാത്സല്യത്തിന്‍ നെറ്റിയില്‍ സ്നേഹത്തിന്‍
കെടാവിളക്കുമായ് എരിയുന്നു നീയെന്നില്‍
സഹനത്തിന്‍ കോവിലില്‍ തീര്‍ത്തോരു
തുളസിമാലപോല്‍ വിളങ്ങുന്നു നിന്നുള്ളിന്‍
നന്മകള്‍ പുലരിതന്‍ പുണ്യവുമായ് നീയെന്നില്‍
നിന്‍ വിരലിന്‍ ചുളിവിലൊളിക്കും അലകള്‍
കരുണതന്‍ കര്‍പ്പുരക്കിണ്ണത്തില്‍ തുളുമ്പി
കനിവിന്‍ ചിപ്പിതന്‍ മുത്തേ നീയെന്നില്‍
അണയാത്ത ഇമകളില്‍ ആധിക്കടലുമായ്
കോടിവര്‍ഷം കഴിഞ്ഞാലൂമെന്‍ ജീവനില്‍
പുഞ്ചിരിപ്പുന്തേനുരുളയായ് നീയെന്നില്‍
നിന്‍ പുടവയില്‍ പൂത്ത വസന്തങ്ങള്‍ വാരി
വിതറിയ വാസനപ്പുവുകള്‍ ‍സ്നേഹത്തിന്‍
മാമഴയായ് പൊഴിക്കുന്നു നീയെന്നില്‍
നിന്‍ ‍പാദപത്മത്തിന്‍ മാറിലൊരുണ്ണിക്കായ്
തീര്‍ത്ത സ്നേഹപ്പുവനത്തിന്‍ നീര്‍ച്ചോലയില്‍
കുഞ്ഞരിപ്പല്ലിന്‍ കുട്ടിയുടുപ്പായ് നീയെന്നില്‍
അമൃതൂറും വാക്കിന്‍ രുചിയാല്‍ ഓരത്തിരുത്തി
വാത്സല്യക്കഞ്ഞിനുണയിച്ച മകരനിലാവിന്‍
നൈര്‍മല്ല്യമേ എന്നുയിര്‍പ്പു നിനക്കായ് മാത്രം

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ