ദിനങ്ങളിങ്ങനെ


ജയചന്ദ്രന്‍ പൂക്കരത്തറ 
 9744283321


കുളമങ്ങനെ വറ്റുന്നു
കുളമങ്ങനെ വറ്റുന്നു
കുളവക്കില്‍ കാവലിരിയ്ക്കാന്‍
പലരുണ്ടല്ലോ.


ഇറവെള്ളം നിറയുന്നേരം
നിറവെള്ളം ഒഴുകുന്നേരം
കുളവക്കില്‍ കാവലിരിയ്ക്കാന്‍
തുണയില്ലാതാളുകളെവിടെ ?


ചളിവെള്ളപ്പരുമഴമൂലം
തെളിനീരാലലകള്‍ തീര്‍ത്ത്
വെളുവെളെയായ്ത്തീര്‍ന്നൊരു മീനിന്‍
കുളിരാര്‍ന്നൊരു കണ്ണും നോക്കി
അടരാടാന്‍ കഴിയാത്തവരും
ചൂണ്ടയിടാനറിയാത്തവരും
കുഴലൂതാനറിയാത്തവരും
വലവീശാനറിയാത്തവരും
കുളവക്കിന്‍ ചുറ്റുമിരുന്ന്
സിഗരറ്റിന്‍ തുമ്പു കരിച്ച്
വെടി പറയാന്‍ തെള്ളുകയായി.


കരതന്നിലിരിയ്ക്കും പലരുടെ
കുരയും ചില വാക്കും കേട്ട്
മരണത്തിന്‍ നേര്‍വഴിയോര്‍ത്ത്
ചളിതന്നില്‍ മുഖവും പൂഴ്ത്തി
വെള്ളത്തില്‍ തെളിയാതങ്ങനെ
ദിനരാത്രം തീര്‍ക്കുകയായി.


കര തന്നിലിരുന്നോരെല്ലാം
വിറ വന്നു മരിയ്ക്കുകയായി
ഒരു ചെറുമീന്‍ മേനി കൊതിച്ച്
പല നാളും പോക്കുകയായി.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ