കല്ലുരുൾ

 എൽ.തോമസ്കുട്ടി

പരുപരുത്ത
മുഴയും മുനയുമുള്ള
ഉടലായിരുന്നു.
ഇരുണ്ട്
ഘനീഭവിച്ച
ഉള്ളായിരുന്നു.
ഏതോ
മലമുകളിൽനിന്നും
ഉരുണ്ട്
ഉലഞ്ഞ്
പതംവന്ന്
മൃദുവായി...
അരുവിയിൽ
തെളിനീരിനടിയിലൂടെ
സൂര്യക്കനെക്കണ്ട്
തണുത്ത്
കിടന്നു
കല്ല്...!
മൗന്നിൽ കുനിഞ്ഞ
ഗുരുത്വമേറ്റ്
വെളിച്ചം
നിറഞ്ഞ്
ശിലായുഗത്തെ
ശിലയലുടച്ച്.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?