19 Aug 2012

ആഭിജാത്യം -4

 ശ്രീദേവിനായർ

തെറ്റാണെന്ന്  പറഞ്ഞ്മനസ്സ് വിലക്കിയിട്ടും ഉള്ളില്‍
ശരികളുടെ പ്രവാഹം.താന്‍ ചെയ്യുന്നതെല്ലാം ശരിതന്നെ
യാണെന്ന് ഉറപ്പിക്കാന്‍ ,മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍  ,
ശ്രമിച്ചുകൊണ്ടേയിരുന്നു.പുറത്

തേയ്ക്കുള്ള  ഗേറ്റ് തുറന്ന് അകലെ
ത്തന്നെ നോക്കിനിന്നു.ആരെങ്കിലും  ഈ വഴിയേ വന്നിരുന്നെങ്കിലെന്ന്
ആ‍ാത്മാര്‍ത്ഥമായിആഗ്രഹിച്ചു.
ഉള്ളില്‍ ചിരിതോന്നി.
താന്‍ ആരെയാണ് കാത്തു നില്‍ക്കുന്നത്?

ഇവിടെനിന്നും രക്ഷപ്പെടാന്‍  ഏതെങ്കിലുമൊരു ആദിവാസിയെ
എങ്കിലും  കിട്ടിയിരുന്നെങ്കിലെന്ന് മനസ്സ് മോഹിച്ചുപോയി
അവന്റെ കൂടെ  വനാന്തരങ്ങളില്‍ പോയി അഭയം പ്രാപിക്കാം.
കാട്ടുകിഴങ്ങുകള്‍ മാത്രം ഭക്ഷിക്കാം.കൈപിടിച്ച് അവനൊപ്പം കാട്ടില്‍
അലഞ്ഞു തിരിയാം.മനുഷ്യവാസമില്ലാത്ത  വനങ്ങളില്‍വഴിയറിയാത്ത
സ്ഥലങ്ങളില്‍ ഇനിയുള്ള  കാലം ജീവിച്ചുതീര്‍ക്കാം.എന്റെ പ്രണയം
ഞാന്‍ കാട്ടുമൃഗങ്ങള്‍ക്കുവേണ്ടിമാത്
രം നീക്കിവയ്ക്കാം.കൊന്നോട്ടെ
തിന്നോട്ടെ,എങ്കിലും ഇനിയുമൊരു പുനര്‍ജന്മം തനിയ്ക്കു വിധിക്ക
പ്പെട്ടിട്ടുണ്ടെങ്കില്‍അതും ഞാന്‍ പൂര്‍ത്തിയാക്കാംഎങ്കിലും
ഈ  ജീവിതത്തെക്കാളും  അവയെല്ലാം മെച്ചമാണെന്നുതന്നെ ആരോ
മന്ത്രിച്ചുകൊണ്ടേയിരുന്നു.

അസ്വസ്ഥമായ മനസ്സിന്റെ  ചാപല്യങ്ങള്‍ മനസ്സിനെ അലോസരപ്പെടുത്തി
ക്കൊണ്ടേയിരുന്നു.കാത്തുനിന്നു.
....തുറന്ന വാതിലുമായി.....
അപൂര്‍വ്വം ചിലരൊഴികേ  മറ്റാരും  അതിലേ  കടന്നു പോയില്ലാ.
പോയവരാരും കടന്നു വരാന്‍ ധൈര്യപ്പെട്ടുമില്ല.

ആരോ ,ഗന്ധര്‍വനോഎന്നസംശയത്തില്‍ തണുത്ത  സ്പര്‍ശനമേറ്റ്
പിന്‍ തിരിയുമ്പോള്‍ ഒന്നു ഞെട്ടി.തന്റെ ചുമലില്‍ കൈവച്ച് രവിയേട്ടന്‍ .
ആകെ പരിഭ്രമം ..ആയിരം ചോദ്യങ്ങള്‍ പ്രതീക്ഷിച്ചുഎന്നാല്‍ അവിടെയും
തനിയ്ക്കു തെറ്റി. ഒന്നും മിണ്ടാതെതന്റെ  കൈപിടിച്ച് എന്തൊക്കെയോ സംസാരിച്ച്
അദ്ദേഹം നടന്നു.കുറേനേരം ഒന്നും താന്‍ ശ്രദ്ധിച്ചതേയില്ല.എന്നാല്‍
ഒന്നു വ്യക്തമായി എവിടെയോ ഒരു യാത്രയ്ക്കുള്ളതയ്യാറെടുപ്പുകള്
‍അദ്ദേഹം
ഒരുക്കിക്കഴിഞ്ഞു.അവിടെയും താന്‍ തോല്‍ക്കുകയാണോ?

പുലര്‍ക്കാലയാത്ര തീരെ അപരിചിതമായിരുന്നെങ്കിലും ഭര്‍ത്താവിന്റെ
അഭിപ്രായത്തിനു സമ്മതം മൂളാതിരിക്കാനായില്ല.അതൊരു മധുവിധു
യാത്ര അല്ലെന്ന് നന്നായറിയാം എന്നാലും,അദ്ദേഹത്തിന്റെ ഒപ്പം
ഇരിക്കുമ്പോഴും മനസ്സ് അകലങ്ങളില്‍ ത്തന്നെയായിരുന്നു.
അറിയപ്പെടാത്ത  സ്ഥലങ്ങള്‍  ....വിജനതതോന്നുന്ന അന്തരീക്ഷം....
പക്ഷേ,എത്ര മനോഹരമായി  അദ്ദേഹം ആ സ്ഥലങ്ങളില്‍ കൂടെ
കാര്‍  ഓടിക്കുന്നു.ഈ സ്ഥലങ്ങളൊക്കെ അദ്ദേഹത്തിനു അടുത്തറിയുന്ന
വ ആണെന്ന് മനസ്സിലായി.സ്റ്റിയറിംഗില്‍ മാന്ത്രിക വേട്ട നടത്തുന്ന ആ
രോമാവൃതമായ കൈകളില്‍ ത്തന്നെ നോക്കിയിരുന്നു.

ഒരിക്കലും മാനസ്സികമായി അടുക്കാത്ത എന്നാല്‍ താന്‍ വളരെയധികം
ബഹുമാനിക്കുന്ന ആ വ്യക്തിത്വംഎത്രനാള്‍  കഴിഞ്ഞാല്‍ തനിയ്ക്കു
വ്യക്തമാകും?തന്റെ ചിന്തകള്‍  ഒരുനിമിഷം പോലുമെടുക്കാതെ
മനസ്സിലാക്കിയെടുക്കാനുള്ള  കഴിവ് അദ്ദേഹത്തിനുണ്ടെന്ന്
താന്‍ സംശയിച്ചിരുന്നത്  വീണ്ടും തനിയ്ക്ക് അദ്ദേഹം വ്യക്തമാക്കി
ത്തന്നതുപോലെ.....ഊം...?എന്താ ഒരു ചിന്ത?എന്നോടൊപ്പം വരാന്‍
തനിയ്ക്ക് പേടിതോന്നുന്നുണ്ടോ?
ഗാംഭീര്യമുള്ള  ആ ശബ്ദം  കേട്ട്ഞെട്ടി.ഉമിനീര്‍  തൊണ്ടയില്‍ തങ്ങി.
ശ്വാസം തടഞ്ഞതുപോലെ....
ങാ....എന്തോ  പറയാതെ പറഞ്ഞ് താന്‍ വിങ്ങീ....

തന്റെ തോളില്‍ കൈവച്ച് അദ്ദേഹം പറഞ്ഞു.കുട്ടീ....പേടിക്കേണ്ടാ
ഞാന്‍ കൊന്നുതിന്നില്ല.ഇപ്പോള്‍  നമുക്ക് നമ്മുടെ  ബംഗ്ലാവില്‍
എത്താം  ഒരു  മണിക്കൂര്‍ കണ്ണടച്ച് ഇരുന്നോളു. അദ്ദേഹം
മിന്നുന്നവേഗത്തില്‍ കാര്‍  ഓടിച്ചു.പേടിച്ച് വിറച്ച്സകലദൈവങ്ങളെയും
 പ്രാര്‍ത്ഥിച്ച് അദ്ദേഹത്തോട്ചേര്‍ന്ന്താന്‍ കണ്ണടച്ചിരുന്നു.
ആവലിയ  കാര്‍  ശബ്ദമില്ലാതെ  പറന്നുപൊയ്ക്കൊണ്ടേയിരുന്നു.
എസ്റ്റേറ്റ്  ബംഗ്ലാവില്‍  എത്തിയപ്പോള്‍  നേരം ഇരുണ്ടുതുടങ്ങിരുന്നു.
നല്ല അന്തരീക്ഷം .മനസ്സ് അലപ്ം സമാധാനമായതുപോലെ.
ഇതാണോ രവിയേട്ടന്റെ  സ്വന്തം വീട്?അതോ  എസ്റ്റേറ്റ്  ബംഗ്ലാവോ?
ആയിരം ഉത്തരം കിട്ടാത്ത  ചോദ്യങ്ങള്‍ തന്നൊപ്പം കൂടിയിട്ട് കുറെ  നാളുകളായി.
പക്ഷേ  ഉത്തരം ഒരിക്കലും അറിയില്ലെന്ന  ഉറപ്പില്‍ താന്‍  വീണ്ടുംവീണ്ടും
ചോദ്യങ്ങളെമനസ്സില്‍ അക്കമിട്ട്  സൂക്ഷിക്കുന്നു.ഇനിയുമിനിയും 
മനസ്സില്‍ ഇടമുള്ളിടത്തോളം.......!
ബംഗ്ലാവിലെ  അടുക്കളക്കാരന്‍ പാവമാണെന്ന് തോന്നി.
തന്നെനോക്കി വെളുക്കെച്ചിരിക്കുന്ന അയാള്‍ അദ്ദേഹത്തിന്റെ  ജോലിക്കാരനാണെന്ന്
വിശ്വസിക്കാന്‍ കഴിഞ്ഞില്ല.നല്ല തറവാടിത്തമുള്ള അദ്ദേഹം ഭക്ഷണസാധനങ്ങള്‍
നല്ല അടുക്കും ചിട്ടയോടെയും മേശപ്പുറത്ത് നിരത്തി കാത്തുനിന്നു.
ആഹാരം കഴിച്ച്  രവിയേട്ടന്‍ സ്വന്തം മുറിയില്‍ പോയി .തിരിച്ചുവന്ന അദ്ദേഹം
വളരെ സന്തോഷത്തിലായിരുന്നു.വാചാലനായ  രവിയേട്ടനെ അന്നാണ്
താന്‍ ആദ്യമായും കാണുന്നത്.

സോഫയില്‍ ചരിഞ്ഞുകിടന്നു തന്നെ അരികില്‍ ഇരുത്തി അദ്ദേഹം
സംസാരിച്ചുതുടങ്ങീ.കഥകേള്‍ക്കു
ന്ന ലാഘവത്തോടെ ഞാന്‍ കണ്ണില്‍
നോക്കിയിരുന്നു.ചുണ്ടില്‍ കടിച്ചുപിടിച്ച് സിഗററ്റ്....പുകമുകളിലേയ്ക്ക്
കറങ്ങിപൊയ്ക്കൊണ്ടേയിരുന്നു.   താന്‍ ആകാഴ്ചകള്‍ കണ്ട്
മിഴിച്ച് ഇരുന്നു.എന്ത് മാറ്റം?എന്തുപറ്റി അദ്ദേഹത്തിന്?


ഉറക്കം തൂങ്ങിയ കണ്ണുകളോടെ തന്നെയും ചേര്‍ത്ത്പിടിച്ച് അദ്ദേഹം
ബെഡ് റൂമില്‍ പോയി നല്ലമനോഹരമായ ഒരുമുറി.കൊച്ച്കുട്ടിയെ
പ്പോലെ തന്നെ എടുത്ത് കിടത്തി അദ്ദേഹം അണച്ച്പിടിച്ച്
കിടന്നു.പാതിരാവിന്റെ  നിശബ്ദതയില്‍ അഭയസ്ഥാനം കണ്ടെത്താന്‍
ശ്രമിക്കുന്ന ഒരുകുട്ടിയെപ്പോലെ താന്‍ പേടിച്ച് വിറച്ച് മെത്തയില്‍
കണ്ണടച്ച് കിടന്നു.അദ്ദേഹം തന്നെകൊന്നുതിന്നുമോ?കടിച്ച് കീറുമോ?
കരച്ചില്‍ തൊണ്ടയില്‍ വന്നുനിന്നു.അച്ഛന്റെ വാക്കുകള്‍  ചെവിയില്‍
അലയടിച്ചു....സ്വയം നിയന്ത്രിക്കുക......!

പാതിയുറക്കത്തില്‍ സ്വപ്നമെന്നപൊലെ എന്തൊക്കെയോ തന്നില്‍
സംഭവിക്കുന്നത് അറിയാതെ അറിഞ്ഞു താന്‍ ഉറങ്ങീ.
രാവിലെ ചേര്‍ന്ന് കിടക്കുന്നരവിയേട്ടന്റെ അടുക്കല്‍ താന്‍
കേടുപാടുകള്‍ ഇല്ലാതെ  കണ്ണുതുറന്നപ്പോള്‍ മനസ്സിലായി
ഇതാണ്  ദാമ്പത്യം!കണ്ണടച്ച് കിടന്നു.കണ്ണുതുറന്ന
കിടന്ന അദ്ദേഹം സ്നേഹത്തോടെ തന്നെ അണച്ച്പിടിച്ച്
 ഭര്‍ത്താവിന്റെ സ്വാതന്ത്ര്യങ്ങള്‍ വീണ്ടും പറഞ്ഞു
തരാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

പതിവിലും താമസിച്ചാണ് രാവിലെ എണീറ്റത്. ഒരു ഭാര്യയെന്ന
നിലയില്‍ തന്നിയ്ക്ക് വല്ല മാറ്റവും?ആശ്വസിച്ചു.ഇല്ല ഇല്ലേയില്ല!
പിറ്റേന്നു തന്നെ കോവിലകത്ത് എത്തണമെന്ന വാക്കിലാണ്
അമ്മ യാത്രയാക്കിയത് .എത്തിയില്ലെങ്കില്‍ അമ്മ കോപിക്കും
അദ്ദേഹം സമ്മതിക്കുമോ?അറിയില്ല!
ആരുടെയും ശല്യമില്ലതെ  സമാധാനമായിക്കഴിയാന്‍
ഒരിടം ,തനിയ്ക്ക് അത്രയേ  വേണ്ടു. അത്  എവിടെയായാലും.
എന്നാല്‍ കോവിലകത്ത് കണ്ട  രവിയേട്ടനല്ല, ഇവിടെ കണ്ടയാള്‍
വലിയമാറ്റം.അതെന്താണെന്ന് മനസ്സിലായില്ല.അദ്ദേഹം
ഇവിടെ സന്തോഷവാനാണ്.കാരണമറിയാതെ മനസ്സ് കലങ്ങീ.

മടക്കയാത്രയില്‍ മുഖത്തുനോക്കാന്‍ ലജ്ജതോന്നിയെങ്കിലും
കുറെഅടുപ്പമുള്ളതുപോലെ.....പറയു
ന്നതെല്ലാം അനുസരണയുള്ള
ഭാര്യയെപ്പോലെ കേട്ടിരുന്നു.താനും ഈ സ്ഥലം ഇഷ്ടപ്പെട്ടു തുടങ്ങിയ
തുപോലെ. ഒരുമാറ്റം അനിവാര്യമായതുപോലെ......


അന്ന് കോവിലകത്ത് എല്ലാപേരും നല്ല സന്തോഷത്തിലായിരുന്നു.
ഏതോ ഉത്സവപ്രതീതി.അടുക്കളയില്‍ സദ്യക്കുള്ള ഒരുക്കങ്ങള്‍ ,ആരോ
വരുന്നുണ്ട്....തീര്‍ച്ച.അമ്മ വീതിക്കസവ് സെറ്റ് മുണ്ടുടുത്ത് ഒരുങ്ങിപ്രതാപ
ത്തിനനുസരിച്ച് നില്‍ക്കുന്നു.എന്തിനാണെന്ന് അറിയില്ല,ആരും ഒന്നും
സംസാരിക്കുന്നുമില്ല.കാപ്പികുടി
കഴിഞ്ഞ് താന്‍ തന്റെ പുസ്തകങ്ങളുമായി
മുറിയുടെ ഒരു കോണില്‍ സ്ഥാനം ഉറപ്പിച്ചു.ഒരുപാട്  വായിക്കാനുണ്ട്.
ആരെയും ശല്യപ്പെടുത്താതെ ഒന്നുമറിയാതെ ഇരിക്കുന്നത് ഇപ്പോള്‍
നല്ല പോലെ  ശീലമായിരിക്കുന്നു.കിലുക്കാം പെട്ടി എന്ന തന്റെ
ഓമന പ്പേര്   ഇപ്പോള്‍ തനിയ്ക്ക് ഒട്ടും ചേരില്ലാ എന്ന് സ്വയം
ആശ്വസിച്ചു.എന്തെല്ലാം മാറ്റങ്ങള്‍ തന്നിലുണ്ടായി എന്ന് തനിയ്ക്ക്
പോലുംനിശ്ചയം ഇല്ലാ.അദ്ദേഹം വരാന്‍ എന്തായാലും രാത്രിയാകും
പിന്നെ കൂടുതല്‍ താന്‍ അറിയേണ്ടകാര്യങ്ങള്‍ ഒന്നുമില്ലല്ലോ എന്ന്
ആശ്വസിച്ചു.എന്നാല്‍   ......

ഉച്ചയൂണിനു  മുന്‍പായി  മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു.അതില്‍ നിന്നും
രവിയേട്ടന്‍  ഇറങ്ങീ.ഒപ്പം ചാടിയിറങ്ങിയ  രണ്ടു കുട്ടികള്‍
പരിചിതഭാവത്തില്‍ വീട്ടിലേയ്ക്ക് ഓടിവരുന്നത് കണ്ടു പരിഭ്രമിച്ചു.
കാര്യസ്ഥന്റെ  മകള്‍  മാലതി  വെപ്രാളത്തില്‍ ഓടിവന്ന്
തന്നോട് എന്തോ ആംഗ്യഭാഷയില്‍ പറഞ്ഞതിന്റെ അര്‍ത്ഥം
മനസ്സിലാകാതെ താന്‍ നോക്കിനിന്നു.പെട്ടിയും കിടക്കയും  എടുത്ത്
വയ്ക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി  അവര്‍  ഏതോ  ഹോസ്റ്റലില്‍
നിന്നും വരുന്നവരാണെന്ന്.നല്ല വെളുത്ത സുന്ദരക്കുട്ടന്മാര്‍ .
കയറിയപാടെ  അവര്‍  ഓടി തന്റെ മുന്നില്‍ വന്നു നിന്നു.
മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അവരെ താന്‍
നോക്കിനിന്നു.പുറകേ  വന്ന രവിയേട്ടന്‍  അവരോട്  ചോദിച്ചു
അപ്പൂ.അച്ചു. ഇതാരെന്ന് പറയാമോ?രവിയേട്ടനെക്കണ്ട്
മിണ്ടാതെനിന്ന കുട്ടികളില്‍  ചെറിയവന്‍മെല്ലെ അടുക്കല്‍ വന്ന്
നിന്നു  തന്റെ മുഖത്തു നോക്കി പതിയെപ്പറഞ്ഞു.”അമ്മ”
മൂത്തയാള്‍  അത് തിരുത്തി..അല്ല അപ്പു  ഇത് “ ചേച്ചിയമ്മയാ.“
അവന്‍ രവിയേട്ടന്റെ  മുഖത്ത് നോക്കി സ്നേഹത്തോടെ ചോദിച്ചു
അല്ലേ അച്ഛാ...?
ഭൂമി കറങ്ങുന്നതുപോലെ തോന്നി.
അച്ഛനോ?
താന്‍ അമ്മയോ?
അപ്പോള്‍  ഈ കുട്ടികള്‍ ആരാ?
പത്തു വയസ്സെങ്കിലും മൂത്തകുട്ടിയ്ക്ക് പ്രായം വരും ഇളയവന് ആറും
താന്‍ ഇവരുടെ  അമ്മയോ?ഇവര്‍  ആരാ?എന്തിനു വന്നു?

തന്നെ നോക്കി നില്‍ക്കുന്ന രവിയേട്ടന്റെയും കുട്ടികളുടെയും
മുഖത്തുനോക്കി എന്തൊക്കെയോ ചോദിക്കാന്‍ മനസ്സ് പറഞ്ഞു
 തന്റെ നാവ്  ദാഹിച്ചു,   എന്നാല്‍മൌനമായിരിക്കാന്‍ വിധി
ആജ്ഞാപിച്ചു.

മിണ്ടാതെ  കിടപ്പുമുറിയില്‍ പോയിക്കിടന്നു.
താന്‍ വഞ്ചിക്കപ്പെടുകയാണോ?അതോ  ഈ കുട്ടികള്‍
മറ്റുവല്ല ബന്ധക്കാരുടെയും?രവിയേട്ടന്‍ വരട്ടെ ചോദിക്കാം.
അമ്മ അപ്രതീക്ഷിതമായി  മുറിയില്‍ക്കയറിവന്നു.കട്ടിലില്
‍‍
അടുക്കലിരുന്നു.കുറേനേരം മുഖത്തുനോക്കിയിരുന്നതല്ലാതെ
ആരുമൊന്നും സംസാരിച്ചില്ല.കൈയ്യിലിരുന്ന  വലിയൊരു
ആഭരണപ്പെട്ടി കട്ടിലില്‍ വച്ച് അമ്മ എഴുനേറ്റുപോകുമ്പോള്‍
ഇത്രയും പറഞ്ഞു.ഇതൊക്കെ എന്റെസ്വന്തം ആഭരണങ്ങളാണ്
ഇനി ഇതൊക്കെ നിന്റെ കൈകളില്‍ ഇരിക്കട്ടെ .നിനക്ക്
അതു ഉപയോഗിക്കാം.എന്റെ  മരുമകള്‍ക്ക് ഞാന്‍ കരുതിവച്ചിരുന്ന
താണ്. കരയണോ ചിരിക്കണോ എന്ന് അറിയാന്‍ വയ്യാതെതാന്‍
മുഖം കുനിഞ്ഞിരുന്നു.അമ്മയെനോക്കാന്‍ പോലും പേടിതോന്നി.

തന്റെ  ജീവന്റെ  വിലയാണോ ഇത്?
അതോ  ആകുട്ടികളെ നോക്കാനുള്ള  കൈക്കൂലിയോ?
രവിയേട്ടനോട് ആദ്യമായി  വെറുപ്പു  തോന്നി.
രഹസ്യം എന്തൊക്കെയാണുള്ളതെന്നറിയാന്‍ ആകാംക്ഷയായി.
ഇനിയും എന്തൊക്കെ കാണണം?അറിയണം?

എത്രനേരം കിടന്നുവെന്നറിയില്ല.കണ്ണീര് തലയണയെ നല്ലപോലെ
നനച്ചുകഴിഞ്ഞിരുന്നു.
കാല്‍ വിരലില്‍ ആരോ മെല്ലെ തൊടുന്നത് പോലെ....!
കാല്‍ വിരലുകളില്‍ മെല്ലെ തലോടുന്ന കുഞ്ഞിക്കൈകളെ
താന്‍ തിരിച്ചറിഞ്ഞു.പെട്ടെന്ന് എഴുനേറ്റ് നോക്കി.ഇളയകുട്ടി
തന്റെ കട്ടിലിനരികില്‍ തന്നെ ചേര്‍ന്ന് നില്‍ക്കുന്നു.
മുഖത്ത് നോക്കിയ തന്നെ അവന്‍ മെല്ലെ വിളിച്ചു .”ചേച്ചിയമ്മേ..!“
ഓമനത്തമുള്ള ആമുഖത്തു നോക്കി ഒന്നും മിണ്ടാതെ  ഞാന്‍
ഇരുന്നു!
------------------------------
---------തുടരും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...