19 Aug 2012

ചായചരിത്രം

കെ.മുരളി

2013 ഏപ്രില്‍ പതിനേഴാം തിയതി ചായ ഭാരതത്തിന്റെ ദേശീയ പാനീയമായി പ്രഖ്യാപിക്കാന്‍ ദേശീയ ആസൂത്രണ കമ്മിഷന്‍ തീരുമാനിച്ചിരിക്കുകയാണ് . രാജ്യം ആസാമിലെ ആദ്യകാല തേയില വ്യവസായിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മണിറാം ദെവാന്റെ 212 മത് ജന്മദിനം ആഘോഷിക്കുന്ന വേളയിലാണിത്. ഈ അവസരത്തില്‍ ചായയുടെ ചരിത്രം ചര്‍ച്ച ചെയ്യുകയാണ് ഈ ലേഖനം.
മനുഷ്യന് ദൈനംദിന ജീവിതത്തില്‍ ഒഴിവാക്കുവാന്‍ കഴിയാത്ത പാനീയമാണ് ചായ. കുടിവെളളം കഴിഞ്ഞാല്‍, ലോകത്ത് മനുഷ്യര്‍ എറ്റവും അധികം ഉപയൊഗിക്കുന്ന പാനീയമാണ് ചായ. പാശ്ചാത്യ രാജ്യങ്ങളില്‍ 4500 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ചായ പാനീയമായി ഉപയോഗിച്ചിരുന്നു. തേയില ചെടിയുടെ ഇലകള്‍ വെളളമുപയൊഗിച്ച് തിളപ്പിചാണ് ചായ തയ്യാറാക്കുന്നത്. ചൈനയിലാണ് ചായ ഒരു പാനീയമായി ഉപയൊഗിക്കാം എന്ന് കണ്ടുപിടിക്കപ്പെട്ടത്. ബി.സി 2737 ല്‍ ചൈന ഭരിച്ചിരുന്ന ഷെന്‍ നൊങ്ങ് എന്ന ചക്രവര്‍ത്തി തികചും യാദൃശ്ചികമായാണ് ഈ പാനീയം കണ്ടെത്തിയതെന്ന് ചരിത്രം പറയുന്നു.ഇദ്ദേഹം നാട്ടു വൈദ്യത്തില്‍ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു.കുടിക്കുന്ന വെളളം തിളപ്പിച്ചാറ്റി മാത്രമെ ഉപയൊഗിക്കാവു എന്ന് അദേഹത്തിന് വളരെ നിര്‍ബന്ധമായിരുന്നു. ഒരു ദീര്‍ഘയാത്രക്കിടെ അദേഹവും പരിചാരകന്‍മാരും ഒരുപാടു ചെടികളും തണല്‍ മരങ്ങളുമുളള ഒരു സ്തലത്ത് വിശ്രമിക്കുകയായിരുന്നു.ആ സമയം പരിചാരകന്‍മാരോട് കുടിക്കുവാനുളള വെളളം ചൂടാക്കുവാന്‍ അദേഹം ആവശ്യപ്പെട്ടു.വെളളം തിളച്ചു കൊണ്ടിരുന്നപ്പോള്‍ , അടുത്തുണ്ടായിരുന്നു ചെടിയില്‍ നിന്നും ഇലകള്‍ കാറ്റില്‍ പറന്നു വന്ന് വെളളത്തില്‍ വിഴ്ന്നു.വെള്ളത്തിന്റെ നിറം മാറുന്നതു കണ്ട് പരിഭ്രാന്തരായ പരിചാരകര്‍ ഉടന്‍ തന്നെ ചക്രവര്‍ത്തിയെ കാര്യം ധരിപ്പിച്ചു. വെളളം രുചിച്ചു നോക്കിയ അദേഹം അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് മനസ്സിലാക്കി.ആ പാനിയം കുടിച്ചാല്‍ ഉന്‍മേഷം ലഭിക്കുമെന്ന് അദേഹം കണ്ടെത്തി.
ചൈനീസ്സുകാര്‍ ഈ പാനീയത്തെ ‘കിയാ’ എന്നാണ് വിളിച്ചിരുന്നത്.കാലക്രമേണ ചാ എന്നും ചായയെന്നും ഈ പാനീയം അറിയപ്പെട്ട് തുടങ്ങി.ഇന്നും പല രാജ്യങ്ങളിലും ചായ് എന്നാണ് ഈ പാനീയം അറിയപ്പെടുന്നത്(ഉചാരണ ശൈലിയില്‍ വ്യത്യാസങ്ങള്‍ കണ്ടേക്കാം) . പടിഞ്ഞാറന്‍ നാടുകളിലെത്തിയപ്പോള്‍ ഈ പാനീയത്തിന് ‘റ്റീ’ എന്ന് പേര് ലഭിച്ചു.ബ്രിട്ടിഷ്‌കാര്‍ പടിഞ്ഞാറന്‍ നാടുകളില്‍ കൊളനികള്‍ സ്താപിച്ചതോടെ ‘റ്റീ’ എന്ന വാക്കിന് ലോക വ്യാപകമായ പ്രചാരം ലഭിച്ചു.
1600 റുകളിലാണ് ചായ യൂറോപ്പിയന്‍ നാടുകളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് .പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമാണ് ഇവിടെക്ക് ഈ പാനീയമെത്തിച്ചത്.1669ല്‍ ചായ ഇംഗ്ലണ്ടിലുമെത്തി. ആ കാലത്ത് സമ്പന്നരുടെ പാനീയമായാണ് ഇത് ഉപയോഗിച്ചിരുന്നത്. . ചായയുടെ ഗുണം തിരിച്ചറിഞ്ഞ ഇംഗ്ലണ്ടുകാര്‍ ചൈനയില്‍ നിന്നും തേയില ഇറക്കുമതി ചെയ്തു തുടങ്ങി.സുഗമമായ ഇറക്കുമതി ഉറപ്പു് വരുത്താനായി ഭാരതമുള്‍പ്പടെ പല രാജ്യങ്ങളും ബ്രിട്ടിഷ് കൊളനികളാക്കപ്പെട്ടു.കാലക്രമേണ ചായ സാധാരണകാരന്റെയും ഇഷ്ട്ട പാനീയമായി മാറി.ഇന്ന് 1500 റിലധികം വ്യത്യസ്ത രുചികളിലുളള ചായ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ലഭ്യമാണ് .125ല്‍ അധികം രാജ്യങ്ങള്‍ തേയില ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും ചൈന തന്നെയാണ് തേയില ഉല്‍പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ചായ ചൈനയുടെ ദേശീയ പാനീയമാണ്.
തേയില ഭാരതത്തില്‍
അതി പുരാതന കാലം മുതല്‍ക്ക് തന്നെ തേയില ഭാരതത്തില്‍ ഉപയോഗിച്ചിരുന്നതായി പൗരാണിക,ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. ഔഷധ സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് തേയില എറ്റവും അധികം ഉപയോഗിച്ചിരുന്നത്.ഹിന്ദു പുരാണ ഇതിഹാസമായ രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുളള മൃതസഞ്ജീവനിയിലെ സഞ്ജീവനി ഇല തേയിലയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.എന്നിരുന്നാലും ഭാരതത്തില്‍ ചായ ഒരു പാനീയമായി ഉപയൊഗിക്കാന്‍ തുടങ്ങിയതു ബ്രിട്ടിഷ്‌കാരുടെ വരവോടെയാണ്. ഇന്ന് തേയില ഉല്‍പാദനത്തില്‍ ലോക രാജ്യങ്ങളില്‍ ഭാരതത്തിന് മുഖ്യ സ്ഥാനമുണ്ട്. ഉല്‍പാദിപ്പിക്കുന്നതില്‍ 83 ശതമാനത്തോളം ആഭ്യന്തര വിപണിയില്‍ തന്നെ വിറ്റഴിക്കുപ്പെടുന്നു.ഭാരതത്തിലെ തേയില ഉല്‍പാദനം, കയറ്റുമതി എന്നിവ മേല്‍നോട്ടം വഹിക്കുന്നത് ‘റ്റീ ബോര്‍ഡ് ഓഫ് ഇന്ത്യ’ എന്ന സര്‍ക്കാര്‍ സ്ഥാപനമാണ്.
വടക്കന്‍ ബര്‍മ്മയിലും അരുണാചല്‍ പ്രദേശിലും കാണപ്പെടുന്ന ഗോത്ര വര്‍ഗ്ഗങ്ങല്‍ക്കിടയില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ തന്നെ ചായ ഒരു പാനീയമായി ഉപയൊഗിചിരുന്നതായി ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.1820തില്‍ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആസാമ്മില്‍ ഭാരതത്തില്‍ വന്‍ തോതില്‍ തേയില ഉല്‍പാദനം ആരംഭിച്ചു.1837 ല്‍ ആസാമ്മില്‍ ഇംഗ്ലീഷ് റ്റീ ഗാര്‍ഡന്‍ ആരംഭിച്ചു. ഇന്ന് തേയില വ്യവസായം ഭാരതത്തിലെ രണ്ടാമത്തെ ഏറ്റവുമധികം തൊഴിലവസരം നല്‍കുന്ന മേഖലയാണ്.സ്ത്രീകളാണ് ഈ മേഖലയില്‍ ഏറ്റവുമധികം ജോലി ചെയ്യുന്നത് എന്നത് ശ്രദ്ധേയമായ വിഷയമാണ്.ലോകത്ത് ഏറ്റവുമധികം ചായ കുടിക്കുന്ന ആളുകളുളളത് ഭാരതത്തിലാണ്.ലോകത്തുളള പല പ്രമുഖ തേയില കമ്പനികളെയും ഭാരതത്തിലെ തേയില കമ്പനികള്‍ ഏറ്റെടുതീട്ടുണ്ട്. ബ്രിട്ടിഷ് കമ്പനികളായ ടെറ്റ്‌ലെ , ടിഫൂ എന്നിവ ഇതില്‍ ചിലത് മാത്രമാണ്.
ചായ ഭാരതത്തിന്റെ ദേശീയ പാനീയമായി പ്രഖ്യാപിക്കുന്നതിനെതിരെ ശക്തമായ പ്രധിഷേധവുമായി അമുലും,കോഫി ബോര്‍ഡും രംഗത്തെത്തിയിരിക്കകയാണ്.പാലിനെ ഭാരതത്തിന്റെ ദേശീയ പാനീയമായി പ്രഖ്യാപ്പിക്കണമെന്ന ആവശ്യവുമായാണ് രാജ്യത്തിലെ മുന്‍നിര ക്ഷീരോല്‍പാദകരായ അമുല്‍ രംഗത്തെത്തിയിരിക്കുന്നത്. കാര്യമെന്തു തന്നെ ആയാലും ഒരോ ഭാരതീയനും ഒഴിച്ചുകൂടാനാവാത്ത പാനീയം തന്നെയാണ് ചായ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...