19 Aug 2012

ഇന്ത്യയില്‍ ഇനി ഐഫോണ്‍ 3 ജിഎസ് വെറും 9,999 രൂപക്ക്!

ജാസിർ ജവാസ്
ഇന്ത്യയിലെ മറ്റു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളെ ഞെട്ടിച്ചു കൊണ്ട് ആപ്പിള്‍ ഐഫോണ്‍ 3 ജിഎസ്‌ വെറും 9,999 രൂപക്ക്‌. വിപണിയിലെത്തുന്നു. എയര്‍സെല്‍ ആണ് ഈ സുന്ദര ഓഫറുമായി എത്തുന്നത്. ആപ്പിള്‍ 4എസ് ഇപ്പോഴത്തെ ലേറ്റസ്റ്റ് മോഡല്‍ എങ്കിലും ഇന്ത്യയില്‍ പലരും ഇപ്പോഴും 3 ജിഎസ്‌ തന്നെ ധാരാളം എന്ന് കരുതുന്നവര്‍ ആണ്. അത്തരക്കാരെ ഉദ്ദേശിച്ചാണ് ഈ വരവ്. കൂടാതെ എയര്‍സെല്ലിന് ആണെങ്കില്‍ തങ്ങളുടെ എതിരാളി ആയ എയര്‍ടെലിന് ഒരു പണി കൊടുത്തെക്കാം എന്ന ഉദ്ദേശവും ഇല്ലാതില്ല. കാരണം നിലവില്‍ എയര്‍സെല്ലിനെ കൂടാതെ ഇന്ത്യയില്‍ ഐഫോണുമായി കരാര്‍ ഉള്ളത് എയര്‍ടെല്ലിനു ആണ്. അവരാകട്ടെ 20,908 രൂപക്കാണ് കൊടുക്കുന്നതും.
സാധനം പര്‍ചേസ് ചെയ്യുന്നതിന് മുന്നേ 3,000 രൂപ കൂടി അടച്ചാല്‍ കൂടുതല്‍ മധുരം തയ്യാര്‍ ആണെന്നും എയര്‍സെല്‍ അറിയിക്കുന്നു. ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് 3ജി ഡാറ്റയാണ് നല്‍കുന്നത്. എന്നാല്‍ വാങ്ങുന്നവര്‍ എയര്‍സെല്‍ 3ജി ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ആണെങ്കില്‍ അവര്‍ക്കായി 1000 മിനുട്ട് ലോക്കല്‍, നാഷണല്‍ കോളുകള്‍, 2500 ലോക്കല്‍, നാഷണല്‍ എസ്.എം.എസ് എന്നിവയും എയര്‍സെല്‍ തങ്ങളുടെ കസ്റ്റമേഴ്‌സിന് ഒരുക്കുന്നുണ്ട്.
എയര്‍സെല്ലിന്‍റെ പോസ്റ്റ്‌ പൈഡ് കണക്ഷന്‍റെ കൂടെയാണ് ഈ ഓഫറുകള്‍ നല്‍കുന്നത്. മറ്റുള്ളവരെ പോലെ തന്നെ പ്രീപെയ്ടുകാരെ കണ്ട മട്ടില്ല. രൂപ പതിനായിരം കയ്യിലുവര്‍ക്ക് നാളെ മുതല്‍ സ്റ്റാര്‍ ആകാമെന്ന് ചുരുക്കം. കാരണം ആന്‍ഡ്രോയിഡ് മൊബൈലുകള്‍ ഇപ്പോള്‍ ഒരു സാധാരണ കാഴ്ചയാണല്ലോ. ഐഫോണ്‍ ആണെങ്കില്‍ സാധാരണക്കാര്‍ക്ക് കിട്ടാക്കനിയും. ആ ചരിത്രം ആണിനി മാറാന്‍ പോകുന്നത്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...