Skip to main content

ആഫ്രിക്കൻ യാത്ര

 അക്ബർ ചാലിയാർ

തെല്ലൊരു ഭയത്തോടെയാണ് ഞാന്‍ സൌത്ത് ആഫ്രിക്കയിലെ പ്രെട്ടോറിയയില്‍ വിമാനമിറങ്ങിയത്. അത്ര സുരക്ഷിതമല്ല ഈ സ്ഥലം എന്ന് കേട്ടിട്ടുണ്ട്. എങ്കിലും ഓയില്‍ കമ്പനിയില്‍ രണ്ടര ലക്ഷംരൂപ മാസശമ്പളമുള്ള ജോലി എന്നു കേട്ടപ്പോള്‍ റിസ്കെടുക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ദീര്‍ഘകാലം സൌദിയിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്ത എക്സ്പീരിയന്‍സ് വെച്ച് അപേക്ഷിച്ചപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. വിമാനത്താവളത്തിനു പുറത്തുകടന്നു ഞാന്‍ കമ്പനിയിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഇന്ന് രാത്രി ഏതെങ്കിലും ലോഡ്ജില്‍ താമസിക്കാനായിരുന്നു നിര്‍ദേശം. രാവിലെ ആള്‍ വന്നു കൂട്ടി കൊണ്ട് പൊയ്ക്കോളും.
അത് പ്രകാരം ഞാന്‍ ടാക്സിയില്‍ കയറി. കറുത്തു തടിച്ച ഒരു ആഫ്രിക്കന്‍ വനിതയായിരുന്നു ഡ്രൈവര്‍. ഞാന്‍ കാര്യം പറഞ്ഞതും വണ്ടി നീങ്ങിത്തുടങ്ങി. സമ്പന്ന നഗരത്തിന്റെ സകല പ്രൌഡിയും വിളിച്ചോതുന്ന പടുകൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് നടുവിലൂടെ നീണ്ടു കിടക്കുന്ന തിരക്കേറിയ രാജപാതയില്‍ ഒരു അഭ്യാസിയെപ്പോലെ ഡ്രൈവര്‍ വണ്ടി ഓടിച്ചു കൊണ്ടിരുന്നു. ഏറെ താമസിയാതെ ഇടുങ്ങിയ സാമാന്യം തിരക്കൊഴിഞ്ഞ മറ്റൊരു പാതയിലേക്ക് വണ്ടി തിരിഞ്ഞു.
വൃത്തിഹീനമായ തെരുവിനിരുവശവും കച്ചവടക്കാര്‍ നിരന്നിരിക്കുന്നു. കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍. അല്പം കൂടി മുന്നോട്ടു പോയി ആളൊഴിഞ്ഞ ഒരു കോണില്‍ വണ്ടി നിന്നു. ഡിക്കില്‍ നിന്ന് എന്റെ ബാഗുമെടുത്തു കൂടെ വരാന്‍ ആംഗ്യം കാണിച്ചു ആ സ്ത്രീ കെട്ടിടത്തിനകത്തേക്ക് കയറി. പൊളിഞ്ഞു വീഴാറായ ആ പുരാതന കെട്ടിടത്തിന്റെ ഗോവണി കയറുമ്പോള്‍ എനിക്കെന്തോ പന്തികേട്‌ തോന്നി. തീര്‍ച്ചയായും ഇതൊരു ലോഡ്ജല്ല. എന്തിനാണ് ഇവള്‍ എന്‍റെ ബാഗു കൈക്കലാക്കിയത്. ഞാന്‍ അവരെ വിളിച്ചു.
hi sister. give me back my bag. let me look for better place to stay.
അവള്‍ കേട്ട ഭാവം നടിക്കാതെ വീണ്ടും ഗോവണി കയറിപ്പോയി. ആ കെട്ടിടം തീര്‍ത്തും വിജനമായിരുന്നു. നാലാമത്തെ നിലയില്‍ ഗോവണി അവസാനിക്കുന്നത് ടെറസിലേക്കാണു. ഞാന്‍ അകപ്പെട്ട അപകടത്തിന്‍റെ ഗൌരവം ഒരു ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി. ഞാന്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു. ആ ബാഗിലാണ് എന്‍റെ പണവും സര്‍ട്ടിഫിക്കറ്റുകളും പാസ് പോര്‍ട്ടുമെല്ലാം. അതെനിക്ക് കിട്ടിയേ കിട്ടിയേ തീരൂ
ഞാന്‍ ബാഗ് കൈക്കലാക്കാന്‍ ഒന്ന് ശ്രമിച്ചതെയുള്ളൂ അവള്‍ കഠാര കാണിച്ചു അനങ്ങിപ്പോകരുതെന്നു പറഞ്ഞു. എനിക്ക് ഉറക്കെ നിലവിളിക്കാനാണ് തോന്നിയത് പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല. അവള്‍ സേഫ്റ്റി മതില്‍ ഇല്ലാത്ത ആ ടെറസിന്‍റെ വക്കില്‍ നിന്നു ആര്‍ക്കോ ഫോണ്‍ ചെയ്യുന്നു. അവളുടെ കൂട്ടാളികള്‍ക്കാവും. തീര്‍ച്ച. എന്റെ മരണം ഉറപ്പാണ്. ഇനി ഒരവസരം കിട്ടില്ലെന്ന് ബോദ്ധ്യമായ ഞാന്‍ ഒറ്റക്കുതിപ്പിനു അവളുടെ അടുത്തെത്തി ചാടിയുയര്‍ന്നു അവളുടെ പുറത്തു ആഞ്ഞൊരു ചവിട്ടു കൊടുത്ത്. അവള്‍ നാലാം നിലയില്‍ നിന്ന് തെറിച്ചു താഴേക്കു പോയി. ആ വീഴ്ചയില്‍ അവളുടെ നിലവിളി ഞാന്‍ കേട്ടു
എന്‍റെ ഉമ്മച്ചീ !!!!!!!!!!!!!!!!!!!!!!!!!!!!!
ഞാന്‍ വീണ്ടും ഞെട്ടി. ഇതെന്താ അഫ്രിക്കക്കാരി മലയാളത്തില്‍ കരയുന്നോ. ഞാന്‍ താഴോട്ടു നോക്കി. അപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. അതാ കട്ടിലിനു താഴെ വീണു കിടക്കുന്നു എന്‍റെ ഭാര്യ. ഞാന്‍ സ്വപ്നത്തില്‍ ആഫ്രിക്കക്കാരിക്കിട്ടു കൊടുത്ത ചവിട്ടു ഇവള്‍ക്കാണ് കൊണ്ടത്‌.
ഓര്‍ക്കാപുറത്തു കിട്ടിയ ചവിട്ടായത് കൊണ്ടാവാം അവള്‍ നാല് പാടും നോക്കുന്നുണ്ട്. എനിക്ക് പാവം തോന്നിയെങ്കിലും ഞാന്‍ ഒന്നുമറിയാത്തപോലെ പുതപ്പിനുള്ളിലൊളിച്ചു. ഇപ്പൊ ആശ്വസിപ്പിക്കാന്‍ നിന്നാല്‍ ഞാന്‍ മനപ്പൂര്‍വം ചവിട്ടി താഴെയിട്ടതാണെന്നു കരുതി നാളെ അവള്‍ സ്ത്രീപീഡനത്തിനു കേസ്കൊടുക്കാന്‍ വനിതാ കമ്മീഷനില്‍ പോയാല്‍ എന്‍റെ ഇപ്പോഴുള്ള സൌദിയിലെ പണിയും പോയിക്കിട്ടും. അങ്ങിനെ ഞാന്‍ സൌത്താഫ്രിക്കയിലെ രണ്ടരലക്ഷം രൂപ മാസശമ്പളമുള്ള ജോലി നഷ്ടപ്പെട്ട വിഷമത്തോടെ ഉറങ്ങിപ്പോയി. അതിനിടയില്‍ ചവിട്ടു കൊണ്ട ആഫ്രിക്കക്കാരി എപ്പോഴാണ് കട്ടിലില്‍ കയറി കിടന്നതെന്നറിഞ്ഞില്ല.
രാവിലെ എന്നെ വിളിച്ചുണര്‍ത്തിയ അവളുടെ മുഖത്തെ വശ്യമായ പുഞ്ചിരി കണ്ടപ്പോള്‍
ആശ്വാസമായി. ഏതായാലും വനിതാ കമ്മീഷനില്‍ പോയിട്ടില്ല. അറിയാതെ പറ്റിപ്പോയ മാഹാ അപരാധത്തിനു സോറി പറഞ്ഞേക്കാമെന്നു കരുതിയപ്പോഴേക്കും അവള്‍ സംസാരിച്ചു തുടങ്ങി.അതേ… ഞാനിന്നലെ ഒരു സ്വപ്നം കണ്ടു പേടിച്ചു.നീയും സ്വപ്നം കണ്ടോ. എന്ത് സ്വപ്നം.ഞാനേതോ കിണറിനടുത്തു നിക്കായിരുന്നു. അപ്പൊ എന്നെ ആരോ പിന്നില്‍ നിന്നു ചവിട്ടി കിണറ്റിലിട്ടു. ഉണര്‍ന്നപ്പോ ഞാനുണ്ട് കട്ടിലിനു താഴെ.
 കിണറ്റില്‍ വീഴുമ്പോ “ഇന്‍റെ ഉമ്മച്ചീ”ന്നു പറഞ്ഞല്ലേ നീ നിലവിളിച്ചത്.
 ങേ.. അത് നിങ്ങളെങ്ങിനെ കേട്ടു ?.. വെറുതെ കളിയാക്കണ്ടാട്ടോ….
അവള്‍ അടുക്കളയിലേക്കു പോയപ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു. ഞങ്ങളുടെ രണ്ടു പേരുടെയും സ്വപ്നത്തിന്റെ ടൈംമിങ്ങിനെപ്പറ്റി. ഈ മനപ്പൊരുത്തമെന്നൊക്കെ പറയുന്നത് ഇതിനാണോ.
.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…