ബിജു ജി നാഥ്
ഇരുണ്ട സമവാക്യങ്ങളില്‍ കൂടി കടന്നു നമുക്ക്
ഇരുണ്ട സമവാക്യങ്ങളില്‍ കൂടി കടന്നു നമുക്ക്
ചുവന്ന സമുദ്രത്തിലേക്ക് മുങ്ങാംകുഴിയിടാം .
കറുപ്പും വെളുപ്പും വെറും നിറങ്ങളല്ലന്നും
നീലയുടെ തിളക്കം മനസ്സിലെന്നും കുറിച്ചിടാം.
വിളറിയ ചിന്താസരണികളില്‍
കൊത്താം കല്ല് പറക്കിയെറിഞ്ഞും,
ശമനത്തിന്റെ രതിലയങ്ങളില്‍
രുദ്രവീണയുടെ ഉടുക്ക് കൊട്ടിയും ,
ആദി താളം കടുംതുടിപ്പാട്ടായ് നിറയ്ക്കാം...!
അതിവിദൂരങ്ങളില്‍ നാം രണ്ടു ബിന്ദുക്കള്‍..!
ഇടയിലൂഴുകിയിറങ്ങിയ പ്രണയ നദിയില്‍
പരല്‍ മീനുകളും,പാഴിലകളും , പിന്നെ
വെള്ളാരം കല്ലുകളും കഥപറഞ്ഞകന്നുപോയി .
കാലം കൊരുത്തു വച്ച ചിപ്പിമാലയില്‍
ഗൂഡമുറങ്ങിക്കിടന്ന പവിഴമുത്തായ് ,
ഒഴുകിയടിഞ്ഞ സമുദ്രത്തിന്റെ ആഴങ്ങളില്‍
കിനാവിന്റെ വലംപിരി ശംഖായ് നീ ...!
എത്ര നിര്‍വ്വചിച്ചിട്ടും ഇനിയുമഴിയാത്ത-
മൌന സമസ്യയുടെ അവസാന പദമായ് ,
ഉരുക്കഴിക്കാന്‍ മറന്ന വേദമന്ത്രത്തിന്റെ
അവസാന വാക്യമായ് ,നമുക്കിടയിലെവിടെയോ
ഉറങ്ങി കിടക്കുകയാവാം , പ്രണയമെന്ന
നിഗൂഡവും അമൂല്യവുമായ നാഗമാണിക്യം ..!
-------------------ബി ജി എന്‍ --------------
കറുപ്പും വെളുപ്പും വെറും നിറങ്ങളല്ലന്നും
നീലയുടെ തിളക്കം മനസ്സിലെന്നും കുറിച്ചിടാം.
വിളറിയ ചിന്താസരണികളില്‍
കൊത്താം കല്ല് പറക്കിയെറിഞ്ഞും,
ശമനത്തിന്റെ രതിലയങ്ങളില്‍
രുദ്രവീണയുടെ ഉടുക്ക് കൊട്ടിയും ,
ആദി താളം കടുംതുടിപ്പാട്ടായ് നിറയ്ക്കാം...!
അതിവിദൂരങ്ങളില്‍ നാം രണ്ടു ബിന്ദുക്കള്‍..!
ഇടയിലൂഴുകിയിറങ്ങിയ പ്രണയ നദിയില്‍
പരല്‍ മീനുകളും,പാഴിലകളും , പിന്നെ
വെള്ളാരം കല്ലുകളും കഥപറഞ്ഞകന്നുപോയി .
കാലം കൊരുത്തു വച്ച ചിപ്പിമാലയില്‍
ഗൂഡമുറങ്ങിക്കിടന്ന പവിഴമുത്തായ് ,
ഒഴുകിയടിഞ്ഞ സമുദ്രത്തിന്റെ ആഴങ്ങളില്‍
കിനാവിന്റെ വലംപിരി ശംഖായ് നീ ...!
എത്ര നിര്‍വ്വചിച്ചിട്ടും ഇനിയുമഴിയാത്ത-
മൌന സമസ്യയുടെ അവസാന പദമായ് ,
ഉരുക്കഴിക്കാന്‍ മറന്ന വേദമന്ത്രത്തിന്റെ
അവസാന വാക്യമായ് ,നമുക്കിടയിലെവിടെയോ
ഉറങ്ങി കിടക്കുകയാവാം , പ്രണയമെന്ന
നിഗൂഡവും അമൂല്യവുമായ നാഗമാണിക്യം ..!
-------------------ബി ജി എന്‍ --------------