രണ്ടിടങ്ങളില്‍
നിന്നെങ്കിലും
ഒരേ വണ്ടിയിലാണ്
നാം
പറയാതെ മാത്രം
അറിയാന്‍
കഴിയുന്ന
ഒരു കാലത്തിലേക്ക്
സ്വപ്നങ്ങളുടെ
സമാന്തര പാതയിലൂടെ
ഒരേ വേഗത്തില്‍
സഞ്ചരിക്കുനവര്‍
നിനക്കെന്തോ
പറയാനുണ്ടെന്ന്
തോന്നിച്ചിരുന്നു
കണ്ണുകള്‍
മൌനത്തിന്റെ
മലയിടിച്ച്
ഇപ്പോള്‍
ചിതറുമെന്ന പോല്‍
വാക്കുകള്‍
ഒന്നനങ്ങിയത്
പോലുമില്ല
നിന്റെ ഹൃദയത്തിലേക്ക്
കൊരുത്തിട്ട
എന്റെ ചൂണ്ട
മുഖം കാണിച്ചില്ല
മുഷിഞ്ഞുപോയ
കനവുകള്‍
സമയത്തിന്റെ
നീളന്‍
ഗുഹകള്‍
ശൂന്യതയെ തുരന്ന്
പൊയ്ക്കൊണ്ടിരിക്കുന്ന
ആ നിമിഷത്തിലാണ്
ഒരു സ്ഫോടനമുണ്ടായത്
തെറിച്ചു വീണിടത്ത് നിന്നും
പരസ്പരം
കൈകോര്‍ത്തു
അവിടം മുതലാണ്
നമ്മള്‍
യാത്ര തുടങ്ങിയത്