വിരല്‍പ്പൂക്കള്‍


സ്നേഹിതൻ അഭി
ആത്മാക്കള്‍ പൂക്കളായ്
ശ്മശാനത്തിന്‍ നെറുകില്‍
കിളിര്‍ത്ത കൊന്നയില്‍
നിന്നുള്‍ക്കാറ്റിന്‍ തീക്ഷ്ണ
ഗന്ധമണിയുവാന്‍

ബന്ധങ്ങള്‍ നീട്ടിയ കനിവില്‍ ‍
അവജ്ഞതന്‍ ക്ഷതംനീറ്റും ചൂളകള്‍ , 
നിന്‍ ഹൃദയത്തുടിപ്പുകള്‍
മൌനത്തിന്‍ നാഭിയില്‍
തളംകെട്ടി നില്‍ക്കും 
കണ്ണുനീര്‍ സാക്ഷിയായ്
അസ്വസ്ഥമായ്
അറിവിന്‍ അളവുകോല്‍ 
ചതിച്ച മുറിവുകള്‍ തുന്നും
ചിന്തകള്‍ തിരയായ്‌
തകര്‍ന്ന സ്വപ്നങ്ങള്‍
അടിഞ്ഞ തീരം
അവിടെ അലയുവാന്‍
നീയെന്ന നിമിഷത്തിന്‍
കാലടികള്‍ മാത്രം
ജീവിത വര്‍ണ്ണത്തിന്‍
വിരഹങ്ങള്‍ തീര്‍ത്ത 
മരുവില്‍ ഉതിരും
ഉറവയില്‍ നിറയ്ക്കുവാന്‍
നിന്‍ അവസാന തുള്ളി
രക്തം മാത്രം
അറിയാത്ത യാത്രയില്‍
വിരിയാതെ കൊഴിഞ്ഞ
മൊട്ടുകള്‍ പെറുക്കുവാന്‍
വീണ്ടും തളിര്‍ക്കാത്ത
ശാഖയുമായ്‌ അലയുന്നു
ജെന്മങ്ങള്‍
എങ്കിലും
ഇച്ഛാശക്തിതന്‍ തേരില്‍
കപട ചക്രവ്യുഹങ്ങള്‍
തകര്‍ക്കുവാന്‍
ഗാണ്ഡീവ യുദ്ധ്മമായ്
ഉഷസിന്‍ നെറുകില്‍
തെളിയട്ടെ നിന്നുള്‍പ്പൂവിന്‍
തുടിപ്പുകള്‍


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?