19 Aug 2012

മാനിയ (mania)

ബോബൻ ജോസഫ് കെ

നമുക്ക് എന്ത് ചെയ്യാനും സംസാരിക്കാനും നല്ല മൂഡ്‌ ഉണ്ടായിരിക്കണം എന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ്. മാനിയ എന്നത് മൂഡ്‌ ഡിസോര്‍ഡര്‍(mood disorder) എന്ന ഒരു മാനസിക സ്ഥിതിയുടെ ഭാഗമാണ്. സാധാരണ എന്തിനും ഒരു കുറഞ്ഞ അതിര്‍ത്തി, കൂടിയ അതിര്‍ത്തി, ഇതിനു രണ്ടും മദ്ധ്യേ ഉള്ള ഭാഗം, ഇങ്ങിനെ മൂന്നു ഭാഗങ്ങള്‍ ഉണ്ടായിരിക്കും. മാനസികവും ശാരീരികവും ആയ സുസ്ഥിതി നാം ഈ മദ്ധ്യേ ഉള്ള ഭാഗത്തായിരിക്കുമ്പോള്‍ മാത്രം കിട്ടുന്ന ഒന്നാണ്. കുറഞ്ഞാലും കൂടിയാലും പ്രശ്നങ്ങള്‍ ആണെന്ന് ഇന്ന് പലര്‍ക്കും അറിയാം. പല പല ഉദാഹരണങ്ങള്‍ നമുക്ക് പുറം ലോകത്തില്‍ പോലും കാണാം. ഉദാഹരത്തിനു, കരണ്ടു കൂടിയാല്‍ ഫ്യൂസ് പൊട്ടുന്നു. കുറഞ്ഞാല്‍ ലൈറ്റ് കത്തില്ല. സൂര്യന്റെ ചൂട് കൂടിക്കഴിഞ്ഞാലും വളരെ കുറഞ്ഞാലും ജീവന് പ്രശ്നമാകുന്നു, പിന്നെ നമ്മുടെ ശരീരത്തിനുള്ളില്‍ തന്നെ എന്തെല്ലാം പ്രശ്നങ്ങള്‍, പഞ്ചസാര കുറഞ്ഞാല്‍ ഹൈപ്പോഗ്ലൈസീമിയ, കൂടിയാല്‍ ഹൈപ്പെര്‍‍ഗ്ലൈസീമിയ, പ്രെഷര്‍ കൂടിയാല്‍ കൂടിയാല്‍ ഹൈപ്പെര്‍ടെന്‍ഷന്‍, കുറഞ്ഞാല്‍ ഹൈപ്പോടെന്‍ഷന്‍, ജലാംശം കൂടിയാലും കുറഞ്ഞാലും പ്രശ്നങ്ങള്‍ എന്നിങ്ങിനെ പല പല കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഇവിടെ മൂഡിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. കൂടിയാലും കുറഞ്ഞാലും മാനിയയുടെ ലക്ഷണങ്ങള്‍ കാണിക്കും.
ഞാന്‍ നേരില്‍ കണ്ട ഒരു സംഭവം,
എന്റെ ഓഫീസില്‍ ഇരുപത്തഞ്ചു വയസ്സുള്ള ഒരാള്‍ ജോയിന്‍ ചെയ്തു. അഡ്മിന്‍ ആയിരുന്നത് കൊണ്ട് എന്റെ കാബിനില്‍ തന്നെ ആയിരിന്നു കക്ഷി. ഇയാളുടെ ആദ്യ പെരുമാറ്റം കണ്ടപ്പോഴേ എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നി. ഇയാള്‍ ഭയങ്കര വായാടിയാണ്, ഇയാള്‍ ഒരിടത്ത് അടങ്ങിയിരിക്കില്ലായിരിന്നു. അറിയാന്‍ മേലാത്തത് ഒന്നുമില്ല. ഭയങ്കരം തിടുക്കമാണ്, ഭയങ്കര ഫോണ്‍ വിളി, അയാള്‍ക്ക് അറിയാന്‍ മേലാത്ത ആള്‍ക്കാരില്ല എന്ന ഭാവം, പ്രോജെക്ടുകള്‍, പ്ലാനുകള്‍ എന്നു വേണ്ട എല്ലാം അതിശയോക്തി നിറഞ്ഞതായിരിന്നു (കക്ഷി ഇപ്പോളില്ല).
ആവശ്യമില്ലാതെ മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടുക, ആവശ്വമില്ലത്ത കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുക, അങ്ങിനെ പല പ്രശ്നങ്ങള്‍. ഞങ്ങള്‍ക്ക് അയാളില്‍ നിന്ന് ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ചെറിയ ചെറിയ കാര്യങ്ങള്‍ പോലും കക്ഷിക്ക് അസ്വസ്ഥ ഉണ്ടാക്കിയിരിന്നു. പലര്‍ക്കും അയാള്‍ ഒരു ശല്യമായിരുന്നു. (ഞാന്‍ കക്ഷിക്ക് നേരിട്ട് മനസ്സിന് വിഷമം ഉണ്ടാകാതിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് “തനിക്കു ചെറിയ പിരി ആണെടോ” എന്ന് തമാശ രീതിയില്‍ പറയുമായിരുന്നു, കാരണം സീരിയസ് ആയിപ്പറഞാല്‍ ഇങ്ങിനെയുള്ളവര്‍ ഒരിക്കലും അന്ഗീകരിക്കുകയുമില്ല). തികച്ചും മാനിയ ഉള്ള ഒരു മനുഷ്യന്‍ ആയിരുന്നു. കക്ഷി ഇവിടെ ജോയിന്‍ ചെയ്ത അന്ന് മുതല്‍ തന്നെ വേറെ കമ്പനികളില്‍ ഇന്റര്‍വ്യൂവിനു പോയിത്തുടങ്ങിയിരുന്നു, ആഴ്ചയില്‍ ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂ എന്ന കണക്കിന്. പക്ഷെ ഒരുവര്‍ഷത്തിനു ശേഷം അയാളെ കമ്പനിയില്‍ നിന്ന് പിരിച്ചുവിടുന്നത് വരെ ഒരിക്കലും ഇന്റര്‍വ്യൂ പാസ്സായിരുന്നില്ല.
ശാരീരിക രോഗങ്ങള്‍ ചെറുതായാലും നാം ഡോക്ടറെ കാണുകയോ, മരുന്ന് കഴിക്കുകയോ എന്തെങ്കിലും ചെയ്യും. എന്നാല്‍ മാനസിക രോഗങ്ങളുടെ കാര്യത്തില്‍ (മുകളില്‍ പറഞ്ഞ പോലെ), ഇങ്ങിനെ തിരിച്ചറിയാതെ പോകുന്ന, അല്ലെങ്കില്‍ കാര്യമാക്കാത്ത ഒരുപാട് കേസുകള്‍ ഉണ്ട്. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ പല പരാജയങ്ങളും, മനുഷ്യരുടെ വെറുപ്പും മറ്റും സമ്പാദിക്കേണ്ടി വരുന്നു.
എന്താണ് മാനിയ?
എല്ലാ കാര്യങ്ങളെയും യാഥാര്ധ്യബോധത്തോട് കാണുകയും അവയ്ക്കനുസരിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് എല്ലാവര്ക്കും മൂഡ് ആവശ്വമാണ്. ഇതിന്റെ അളവ് കൂടിയാല്‍ ചിന്ത, ധാരണ മുതലയാവ  വേണ്ട വിധത്തില്‍ നടക്കാതെ ഒരു തരം വിശ്ലധാവസ്ഥയില്‍ അല്ലെങ്കില്‍ ഉന്മാദാവസ്ഥയില്‍ മനസ്സ് എത്തുന്നു. ഇതിനെ മാനിയ എന്ന് പറയുന്നു. മൂഡ് തീരെ കുറയാനും പാടില്ല.
ചിലര്‍ പറയും ഒരു മൂഡ് ഇല്ല, അല്ലെങ്കില്‍ മൂഡ് ഔട്ട് ആണ്. ഇങ്ങിനെ വെറുതെ പറയുന്നത്  രോഗമൊന്നുമല്ല. എന്നാല്‍ ഉന്മേഷമില്ലായ്മ, ചിലപ്പോള്‍ കൂടുതല്‍ ഉന്മേഷം തോന്നുക, കൂടുതല്‍ ചിന്തിക്കുക, ചിന്തയേ ഇല്ലാതിരിക്കുക, കൂടുതല്‍ വ്യാകുലമാകുക  ഇങ്ങിനെ പല പല  മൂഡ് വ്യതിയാനങ്ങള്‍ മാനിയയുടെ ഭാഗമാണ്. ഇതൊരു പാരമ്പര്യ രോഗമാണെങ്കിലും, പാരമ്പര്യം ഇല്ലതെയുമുണ്ടാകാം. മാനിയ ഡിപ്രഷന്‍ വഴിയുമുണ്ടാകാറുണ്ട്. ഡിപ്രഷന്‍ ഇല്ലാതെയുമുന്ടാകം. ചിലപ്പോള്‍ മാനിയയും ഡിപ്രഷനും ഒന്നിച്ചുണ്ടാകം, അങ്ങിനെ ഒരു മനോരോഗത്തിന്റെ രീതിയും കാണിക്കാം. ഇതിനെ മാനിക് ഡിപ്രസീവ്  സൈക്കൊസിസ് (manic depressive psychosis) എന്ന് പറയുന്നു.
മാനിയ കൊണ്ട് ഡിപ്രഷനും ഉണ്ടാകാം. ഇതിനെ ബൈപോളാര്‍ ഡിപ്രഷന്‍ (bipolar depression) എന്നും മാനിയ ഇല്ലാത്ത ഡിപ്രഷനു യുനിപോളാര്‍ ഡിപ്രഷന്‍ (unipolar depression) എന്നും പറയുന്നു.
ലക്ഷണങ്ങള്‍
  1. രോഗിയില്‍ ആശയങ്ങളുടെ പ്രവാഹം
  2. ഫോണ്‍ വിളികള്‍
  3. യാഥാര്ധ്യ ബോധം ഇല്ലാത്ത പെരുമാറ്റങ്ങള്‍
  4. പ്രൊജെക്ടുകള്‍
  5. TV യുടെയും AC യുടെയും മറ്റും VOLUME കൂട്ടല്‍
  6. സാധനങ്ങള്‍ വാങ്ങികൂട്ടുക – പൊതുവേ ചിലവ് കൂടുതല്‍
  7. ഇപ്പോഴും കര്മനിരതന്‍. എന്നാല്‍ ഒന്നിനും സമയം ഇല്ല.
  8. തിരക്ക് കൂട്ടല്‍
  9. ഉറക്കമില്ലായ്മ
  10. എത്ര ഉറക്കമില്ലെങ്കിലും ക്ഷീണവുമില്ല
മാനിയ മാത്രം ഉള്ളവരിലാണീ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍. മാനിക് ഡിപ്രസീവ് സൈക്കൊസിസ് എന്ന അവസ്ഥയില്‍ ഡിപ്രഷന്റെയും മാനിയായുടെയും ലക്ഷണങ്ങള്‍ കാണിക്കും. ഏതെങ്കിലും ഒന്നിന്റെ ലക്ഷണം മാത്രമായും കാണിക്കാം.
ഇങ്ങിനെ മൂഡ്‌ ഇല്ലായ്മകള്‍ ആരിലെങ്കിലും കണ്ടാല്‍, ഡോക്ടറെയോ ബന്ടപ്പെട്ടവരെയോ അറിയിച്ചു വേണ്ട ചികിത്സ ചെയ്‌താല്‍, വ്യക്തിത്വം നല്ല രീതിയില്‍ കൊണ്ടുപോകാനും ജീവിതത്തില്‍ വിജയിക്കുവാനും സാധിക്കും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...