കുഞ്ഞൂസ്
രോഗം പ്രകൃതിയുടെ നിയമമാണ് . പക്ഷേ , സ്‌നേഹം കൊണ്ട് ഈ പ്രകൃതി നിയമത്തെ മറികടക്കാനാവുമെന്നതാണ് മനുഷ്യന്റെ മഹത്വം. മാറ്റിവെക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് നിസ്സഹായരായി ഈ ഭൂമിയില്‍ നിന്നും പ്രിയപ്പെട്ടവരെ പിരിഞ്ഞു പോകുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കാന്‍ സേവനത്തിന്റെ, വിവേകത്തിന്റെ നല്ലൊരു മാര്‍ഗമാണ് അവയവദാനം. മനുഷ്യസേവ തന്നെയാണ് മാധവസേവ എന്നത് അവയവദാനത്തിലൂടെ സാര്‍ത്ഥകമാക്കാന്‍ കഴിയണം. പലപ്പോഴും നാം സ്വാര്‍ത്ഥരാണ് എന്നതില്‍ തര്‍ക്കമില്ല. എങ്കില്‍പ്പോലും തനിക്കും തന്റെ പ്രിയപ്പെട്ടവര്‍ക്കും രോഗങ്ങള്‍ വരാം എന്ന സാദ്ധ്യതയെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കിയാല്‍ , നമ്മുടെ മനസ്സുകള്‍ അവയവദാനത്തിന് തീര്‍ച്ചയായും സന്നദ്ധമാകും. ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അവയങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമെന്നത് , മറ്റൊരാള്‍ക്ക് ജീവനും ജീവിതവും കൊടുക്കുന്നതിനു തുല്യം തന്നെ…. രക്തം, വൃക്ക എന്നിവ ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യാമെങ്കില്‍ മരണശേഷം കണ്ണ് , കരള്‍ , ഹൃദയം ,ത്വക്ക് , മജ്ജ തുടങ്ങിയവ ദാനം ചെയ്തു മരണത്തിന്റെ കരാളവക്ത്രത്തില്‍ നിന്നും ആയിരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നമുക്ക് കഴിയും. അങ്ങിനെ ജന്മങ്ങളില്‍ നിന്നു ജന്മങ്ങളിലേക്കു അവനവനെ പകരാനും.
തന്റെ വൃക്കകളില്‍ ഒന്ന്, ഷംസുദ്ദീന്‍ എന്ന ചെറുപ്പക്കാരന് നല്‍കിക്കൊണ്ട് ശ്രീ. കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പ്രദര്‍ശിപ്പിച്ച മാനവസ്‌നേഹം ഇന്നൊരു തരംഗമായി പടരുകയാണ്. മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യാനും മസ്തിഷ്‌ക്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാനും ബന്ധുക്കള്‍ തയ്യാറാവുന്നതും എല്ലാം സേവനത്തിന്റെ , സ്‌നേഹത്തിന്റെ പുതിയ പാതയില്‍ തെളിയുന്ന പൊന്‍ കിരണങ്ങളായി മാറുന്നു. രോഗികള്‍ക്ക് പ്രതീക്ഷയുടെ പുത്തനുണര്‍വുകള്‍ നല്‍കുന്നു.
അവയവദാനം എന്ന മഹത്തായ ദൌത്യം ഏറ്റെടുക്കാന്‍ നമ്മുടെ മനസുകള്‍ സന്നദ്ധമാക്കാനും അവയവ ദാനത്തെക്കുറിച്ചുള്ള അവബോധം വ്യാപകമാക്കാനും മദര്‍വിഷന്റെ ബാനറില്‍ ജീസന്‍ ജോസ് നിര്‍മിച്ച്, ജോയ് . കെ. മാത്യു സംവിധാനം ചെയ്യുന്ന ഹൃസ്വസന്ദേശചിത്രമാണ് ‘മരണാനന്തരം’. മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മ, കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി, ലോക ടേബിള്‍ ടെന്നീസ് താരം മരിയ റോണി, അഡ്വ. എ.എം. ആരിഫ്, കാവാലം നാരായണപ്പണിക്കര്‍ , വയലാര്‍ ഗോപാലകൃഷ്ണന്‍ , അഗസ്റ്റിന്‍ കടമക്കുടി, ജോസ് തെറ്റയില്‍ തുടങ്ങിയവര്‍ ഈ ചിത്രത്തിലൂടെ അവയവദാനം എന്ന മഹത്തായ ആശയം പ്രേക്ഷകഹൃദയങ്ങളിലേക്ക് എത്തിക്കുന്നു. ചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം എറണാകുളം ഗസ്റ്റ് ഹൌസ് ഹാളില്‍ വെച്ച് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. പ്രശസ്ത സംവിധായകന്‍ ശ്രീ. സിബി മലയില്‍ പ്രകാശന കര്‍മം ചെയ്തു.
സമൂഹത്തിന്റെ പങ്കാളിത്തം ഏറെ ആവശ്യമുള്ള അവയവദാനം എന്ന സേവനത്തിലേക്ക് ജനശ്രദ്ധ ക്ഷണിക്കുന്ന ഈ ചിത്രം സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ച് തീയേറ്ററുകളിലൂടെയും ടെലിവിഷനിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും ഉടന്‍ പ്രദര്‍ശനത്തിനെത്തും.
അവയവദാനത്തിന് ഇന്ത്യയിലെ നടപടി ക്രമങ്ങള്‍ എന്തൊക്കെയാണ്, ദാതാവിന് പണച്ചിലവുണ്ടോ എന്നൊക്കെയുള്ള സംശയങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെയും ഗൂഗിള്‍ പ്ലസ്സിലൂടെയും നടത്തിയ അന്വേഷണത്തിന് ലഭിച്ച അനേകം മറുപടികളില്‍ നിന്നും പ്രസക്തമായ ഒന്ന് ഇതോടൊപ്പം ഇവിടെ ചേര്‍ക്കുന്നു.
Your Questions answered by: Dr. Ramesh Shenoy Consultant Radiologist & Exec. Member, IMA Cochin(നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത്:ഡോ. രമേഷ് ഷേണായ്, കണ്‍സല്‍ട്ടന്റ് റേഡിയോളജിസ്റ്റ് & എക്സിക്ക്യൂട്ടിവ് മെമ്പര്‍ , ഐ.എം.എ കൊച്ചി)
1. What is meant by organ donation?(അവയവദാനം എന്നാല്‍ എന്താണ് ?)
Ans: Patients who are suffering from malfunctioning of organs like heart, liver, kidneys, pancreas and lungs can prolong their life only through transplantation of the organs. The process of donating healthy organs by one human being, living or dead (cadaver), to another is called organ donation.(ഹൃദയം, വൃക്ക, കരള്‍, പാന്‍ക്രിയാസ് (ആഗ്നേയ ഗ്രന്ഥി), ശ്വാസകോശങ്ങള്‍ എന്നിവ തകരാറിലായ രോഗികള്‍ക്ക് അവരുടെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ അവയവങ്ങള്‍ മാറ്റിവച്ചേ മതിയാകൂ. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഒരു മനുഷ്യന്റെ അവയവങ്ങള്‍ മറ്റൊരാള്‍ക്ക് മാറ്റി വയ്ക്കുന്നതാണു അവയവദാനം.)
2. What is the need for organ donation?(അവയവദാനത്തിന്റെ ആവശ്യകത എന്താണ്?)
Ans: There are about two million patients with end stage organ failure in our country. Every year another two lakh patients are added to this list. On an average one person becomes a patient of organ failure every four minutes and one patient dies every five minutes waiting for suitable organ. Huge number of precious organs from dead persons are simply destroyed by burning or burying. Thousands of lives can be saved if we decide to donate our organs, after death, to these unfortunate victims of organ failure. It is indeed sad that even though lakhs of people suffer ‘Brain Death’, every year in our country only about 50 people donate their organs. (നമ്മുടെ രാജ്യത്ത് ഏതാണ്ട് 20 ലക്ഷത്തോളം ആളുകള്‍ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ മരണാസന്നരായവരാണ്. ഈ പട്ടികയിലേക്ക് ഓരോ വര്‍ഷവും 2 ലക്ഷം ആളുകള്‍ വീതം കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ശരാശരി ഓരോ നാലു മിനിറ്റിലും ഒരു വ്യക്തി വീതം അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി രോഗിയാകുകയും ഓരോ അഞ്ചു മിനിറ്റിലും ശരാശരി ഒരാള്‍ അവയവദാനം കാത്തിരിക്കുന്നവരില്‍ മരിക്കുകയും ചെയ്യുന്നു. സാധാരണയായി മരിക്കുന്ന ഓരോ ആളുകളുടെയും അമൂല്യമായ വലിയൊരളവ് അവയവങ്ങള്‍ ദഹിപ്പിക്കപ്പെടുകയോ കുഴിച്ച് മൂടപ്പെടുകയോ ചെയ്യുന്നു. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാമെന്ന് നമ്മള്‍ തീരുമാനിച്ചാല്‍ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായ ആയിരക്കണക്കിനു നിര്‍ഭാഗ്യരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. ലക്ഷക്കണക്കിനു ആളുകള്‍ മസ്തിഷ്കമരണത്തിനു കീഴടങ്ങുന്ന നമ്മുടെ രാജ്യത്ത് വെറും 50 ഓളം ആളുകളാണ് അവയവദാനത്തിനു മുതിരുന്നതെന്നത് തികച്ചും ദു:ഖകരമായ ഒരു വസ്തുതയാണ്)
3. Are there no other remedies for patients with end stage organ failure?(അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി മരണാസന്നരായ ആളുകളുടെ പ്രശ്നം പരിഹരിക്കാന്‍ മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ ഉണ്ടോ?)
Ans: Except for kidneys the only remedy for patients with organ failure is transplantation. Patients with kidney failure can survive on dialysis. However, the cost involved is prohibitive and there is great physical strain involved in dialysis.(വൃക്കരോഗികള്‍ ഒഴികെ മറ്റെല്ലാ രോഗികള്‍ക്കും അവയവദാനം മാത്രമാണു ഏക പരിഹാര മാര്‍ഗ്ഗം. വൃക്ക പ്രശ്നമുള്ളവര്‍ക്ക് ഡയാലിസിസ് ചെയ്ത് പ്രശ്നത്തെ അതിജീവിക്കാം, എന്നിരിക്കിലും അതിനുള്ള ചെലവ് അതിഭീമവും അപ്രാപ്യവും ആണെന്ന് മാത്രമല്ല ശാരീരികമായ മറ്റു പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു)
4. Which are the organs that can be transplanted?(ദാനം ചെയ്യാവുന്ന അവയവങ്ങള്‍ ഏതൊക്കെയാകുന്നു?)
Ans:There are two types of organs which can be successfully transplanted.
(a)Life saving organs such as heart, liver, kidney, pancreas and lung.
(b)Life supporting organs such as eye, skin and bone.
(വിജയകരമായി മാറ്റിവയ്ക്കാവുന്ന രണ്ട് തരം അവയവങ്ങളാണുള്ളത്.
(എ) ഹൃദയം, കരള്‍, വൃക്ക, പാന്‍ക്രിയാസ്, ശ്വാസകോശങ്ങള്‍ തുടങ്ങിയ ജീവന്‍രക്ഷാ അവയവങ്ങള്‍
(ബി) ജീവനെ തുണയ്ക്കുന്ന അവയവങ്ങളായ കണ്ണ്, ചര്‍മ്മം, അസ്ഥി തുടങ്ങിയവ)
5. Can organs be donated by living persons?( ജീവിച്ചിരിക്കുന്ന ആളുകള്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമോ?)
Ans: One kidney and a small portion of liver can be donated by living persons. All other organs can be donated only after death.(ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യാന്‍ കഴിയുന്നത് ഒരു വൃക്കയും, കരളിന്റെ അല്‍പ്പം ഭാഗവുമാണ് . മറ്റ് അവയവങ്ങളെല്ലാം മരണ ശേഷമാണ് ദാനം ചെയ്യപ്പെടുക.)
6. Who can donate organs?(ആര്‍ക്കാണ് അവയവദാനം ചെയ്യാന്‍ കഴിയുന്നത് ?)
Ans: Any healthy person between the age group of one to 70 can donate organs. The deciding factor is the health of the organs rather than the age.(1 വയസ്സിനും 70 വയസ്സിനും ഇടയിലുള്ള ആരോഗ്യമുള്ള ആര്‍ക്കും അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്. അവയവദാനത്തിനു പരിഗണിക്കപ്പെടുന്നത് ദാതാവിന്റെ പ്രായത്തേക്കാള്‍ അവയവത്തിന്റെ ആരോഗ്യമാണ്)
7. What kinds of patients can qualify as organ donors?(ഏത് തരം രോഗികളെയാണു അവയവദാനത്തിനു അര്‍ഹരായി പരിഗണിക്കുന്നത്?)
Ans: Patients who suffer Brain Death are the potential donors(മസ്തിഷ്ക മരണം സംഭവിച്ചവരെ)
8. How many patients will be benefited from one cadaver?(ഒരു മൃതദേഹത്തില്‍ നിന്ന് എത്ര രോഗികള്‍ക്ക് ഗുണം ലഭിക്കും ?)
Ans: One cadaver can gift life to at least six patients apart from restoring eye sight to two blind persons.(രണ്ട് അന്ധര്‍ക്ക് കാഴ്ച നല്‍കുന്നത് കൂടാതെ ചുരുങ്ങിയത് 6 രോഗികള്‍ക്ക് സഹായം നല്കാന്‍ ഒരു മൃതദേഹത്തിനു കഴിയും)
9. What is meant by Brain Death?(മസ്തിഷ്ക മരണം എന്നാല്‍ എന്താണ്?)
Ans:Brain death is a stage when the brain does not function, there is no spontaneous breathing, patient is completely unconscious and has no response to external stimuli. The patient will be on a life support system popularly known as the ventilator. The heart is beating and the organs are functioning normally. The patient can never recover from this stage. The moment the ventilator is disconnected breathing stops with the result the heart also stops beating.(ബാഹ്യ ഉദ്ദീപനങ്ങളോട് ഒരു തരത്തിലും പ്രതികരിക്കാതെ, സ്വാഭാവികമായി ശ്വസിക്കാന്‍ കഴിയാതെ, അബോധാവസ്ഥയില്‍ കഴിയുന്ന , മസ്തിഷ്‌കം പ്രവര്‍ത്തനം നിലച്ച വ്യക്തിയുടെ അവസ്ഥയാണ് മസ്തിഷ്‌ക മരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വെന്റിലേറ്റര്‍ എന്ന് വിളിക്കപ്പെടുന്ന ജീവന്‍ നിലനിര്‍ത്തല്‍ ഉപകരണത്തിന്റെ സഹായത്തോടെ ആയിരിക്കും രോഗിയുടെ ജീവന്‍ സൂക്ഷിച്ചിരിക്കുന്നത്. ഹൃദയം മിടിക്കുകയും, അവയവങ്ങള്‍ എല്ലാം പ്രവര്‍ത്തിക്കുന്നുമുണ്ടാകും. രോഗി ഈ അവസ്ഥയില്‍ നിന്ന് ഒരിക്കലും മെച്ചപ്പെടുന്നില്ല. വെന്റിലേറ്റര്‍ നീക്കം ചെയ്യപ്പെടുന്ന നിമിഷം ശ്വസനവും തുടര്‍ന്ന് ഹൃദയപ്രവര്‍ത്തനവും നിലയ്ക്കും.)
10. How does Brain Death occur?(എങ്ങനെയാണ് മസ്തിഷ്കമരണം സംഭവിക്കുന്നത്?)
Ans: Brain Death occurs due to primary neurological conditions like head injury, stroke, brain tumour or non-recovery of brain function following cardiac arrest or prolonged cardio pulmonary- resuscitation. Road traffic accidents are the most potent source of Brain Death. (നാഡിവ്യവസ്ഥയ്ക്ക് അപകടം സംഭവിക്കുന്ന തരത്തില്‍ തലയ്ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍, പക്ഷാഘാതം, മസ്തിഷ്ക മുഴ അല്ലെങ്കില്‍ സുഖപ്പെടുത്താന്‍ കഴിയാത്ത വിധം മസ്തിഷ്കം തകരാറിലാകുന്നതും തുടര്‍ന്ന് ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയ ശ്വാസകോശ പുനരുജ്ജീവനം തടസ്സപ്പെടുന്നത്. മസ്തിഷ്ക മരണങ്ങള്‍ക്ക് സാധാരണ കാരണമാകുന്നത് റോഡപകടങ്ങളാണ്)
11. Can organs be donated by persons who die for reasons other than brain death?(മസ്തിഷ്ക മരണമല്ലാതെ മരിച്ച ആളുകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമോ?)
Ans: No. Only those who suffer ‘brain death’ can donate organs. This is because even though the person is dead the heart is kept beating through the ventilator and the organs function normally. However, in other types of death the heart stops first with the result blood supply to the vital organs is disrupted and the organs cease to function. Naturally the organs are of no use. (ഇല്ല. മസ്തിഷ്‌ക മരണം സംഭവിച്ച ആളുകളുടെ അവയവങ്ങള്‍ മാത്രമാണ് ദാനം ചെയ്യാന്‍ കഴിയുക. ഇതിനു കാരണം വ്യക്തി മരണപ്പെട്ടാലും വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഹൃദയം മിടിച്ച് കൊണ്ടിരിക്കുകയും അവയവങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നു എന്നതുമാകുന്നു. മറ്റുള്ള മരണങ്ങളിലാകട്ടെ ഹൃദയം ആദ്യം നിലയ്ക്കുകയും തല്‍ഫലമായി അവയവങ്ങളിലേക്കുള്ള രക്ത പ്രവാഹം നിലച്ച് ജൈവ പ്രധാനമായ ആ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുന്നു. സാധാരണയായി അത്തരം അവയവങ്ങള്‍ കൊണ്ട് പ്രയോജനം ഉണ്ടാകാറില്ല.)
12. What are the pre-requisites for recognizing ‘Brain Death’ and organ retrieval?(മസ്തിഷ്ക മരണം മനസ്സിലാക്കാനും അവയവങ്ങള്‍ നീക്കം ചെയ്യാനുമുള്ള മുന്‍വിധികള്‍ എന്തൊക്കെയാണ്?)
Ans: On getting the consent of the family members of the brain dead person for removal of organs for transplantation two different doctors who are not involved with the treatment of the patient and who are from the panel of doctors from different hospitals recommended by the Government, along with the treating doctor and medical superintendent of the hospital carry out a series of tests twice to confirm that the patient is ‘Brain Dead’. The standards are very stringent and are accepted medically, legally and ethically, all over the world. Immediately after confirmation of ‘Brain Death’ the required organs are retrieved prior to cardiac arrest. In medico-legal cases, the police inquest has to be completed before organs can be retrieved. The medico-legal post mortem will be carried out after organ removal.(മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ അവയങ്ങള്‍ ബന്ധുജനത്തിന്റെ സമ്മതം ലഭിച്ച ശേഷം നീക്കം ചെയ്യാന്‍ രോഗിയെ ചികിത്സിച്ചവര്‍ അല്ലാത്ത, വിവിധ ആശുപത്രികളില്‍ നിന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരുടെ പാനലില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാരും, ചികിത്സിച്ച ഡോക്ടറും, ആ ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ടും ഉള്‍പ്പെടുന്ന സംഘം നിരവധി ടെസ്റ്റുകളിലൂടെ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയാണ് ആദ്യം ചെയ്യുന്നത്. അതിനുള്ള മാനകങ്ങള്‍ വളരെ കര്‍ശനവും വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ടതും നിയമപരമായും ധാര്‍മ്മികമായും അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതും ആയിരിക്കും. മസ്തിഷ്‌കമരണം സ്ഥിരീകരിച്ച ഉടനെ അവയവങ്ങള്‍ നീക്കം ചെയ്യുന്നു. നിയമപരമായ നടപടികള്‍ ഉണ്ടെങ്കില്‍ അവയവങ്ങള്‍ നീക്കം ചെയ്യും മുന്‍പ് പോലിസ് ഇന്‍ക്വസ്റ്റ് കൂടെ പൂര്‍ത്തിയാക്കുന്നതാണ്. അവയവങ്ങള്‍ നീക്കം ചെയ്ത ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്.)
Ans: The moment the life support system is disconnected, the vital organs will start collapsing starting with cardiac arrest. Hence it is crucial that the organs be transplanted from the donor to the recipient as quickly as possible.(ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ മാറ്റിയാല്‍ ജീവല്‍പ്രധാനമായ അവയവങ്ങള്‍ എല്ലാം ഹൃദയപരാജയം കാരണം നശിക്കാന്‍ തുടങ്ങുമെന്നതിനാല്‍ എത്രയും പെട്ടെന്ന് ദാതാവില്‍ നിന്ന് അവയവങ്ങള്‍ മാറ്റി സ്വീകര്‍ത്താവില്‍ ഘടിപ്പിക്കേണ്ടതുണ്ട്.)
14. Is any cost involved in organ donation?(അവയവദാനത്തിന് എന്തെങ്കിലും ചെലവുകള്‍ ഉണ്ടോ?)
Ans: No. All the cost will be borne by the recipient/ hospital or other social organizations in case the recipient cannot afford the payment.(ഇല്ല. എല്ലാ ചെലവുകളും സ്വീകര്‍ത്താവ്/ ആശുപത്രി അല്ലെങ്കില്‍ സ്വീകര്‍ത്താവിനു ചെലവ് താങ്ങാന്‍ കഴിയില്ലെങ്കില്‍ മറ്റു സാമൂഹ്യസംഘടനകള്‍ വഹിക്കുന്നതാണ്)
15. Will the organ donation leave the body disfigured?(അവയവദാനം മൃതദേഹത്തെ വികൃതമാക്കുമോ?
Ans: Not at all. The recovery of organs is carried out with utmost care in the normal operation theatre by trained surgeons. The body will be handed over to the family with the wounds properly stitched and dressed.(ഒരിക്കലുമില്ല. അവയവങ്ങള്‍ നീക്കം ചെയ്യുന്നത് പരിശീലനം ലഭിച്ച ശസ്ത്രക്രിയാവിദഗ്ദരാണ്. അതും സാധാരണ ഓപ്പറേഷന്‍ തീയറ്ററില്‍ തന്നെ. യഥാവിധി തുന്നലുകളും മറ്റും നടത്തിയ ശേഷമേ ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കൂകയുള്ളു.)
16. How much time is taken for removal of the organs?(അവയവങ്ങള്‍ നീക്കം ചെയ്യാന്‍ എത്ര സമയം എടുക്കും?)
Ans: Normally it takes about one to two hours.(സാധാരണയായി ഒന്നോ രണ്ടോ മണിക്കൂറുകള്)
17. Are there any religious objections to organ donation?(അവയവദാനത്തിനു മതപരമായ എന്തെങ്കിലും വിലക്കുകള്‍ ഉണ്ടോ?)
Ans: Not only that there is no objection, all the religions totally support the concept of organ donation because it is the very life that a person donates to another.(വിലക്കുകള്‍ ഇല്ലെന്ന് മാത്രമല്ല എല്ലാ മതങ്ങളും അവയവദാനത്തെ പ്രോത്സാഹിപ്പികയാണു ചെയ്യുന്നത്. കാരണം ഇത് ഒരാള്‍ മറ്റൊരാള്‍ക്ക് ജീവന്‍ തന്നെ ദാനം ചെയ്യുന്നതിനു സമമാണ്.)
18. Whom should one contact for organ donation?(അവയവദാനത്തിനു ഒരാള്‍ ആരെയാണു സമീപിക്കേണ്ടത്?)
Ans: SORT, The Society for Organ Retrieval and Transplantation, a registered society is functioning at Cochin under the patronage of the IMA, Cochin Chapter. This society is a non profit voluntary service organisation working with canters recognised by the Government for cadaver transplantation and co-ordinating the donation and transplantation of organs. The SORT is maintaining a waiting list of patients awaiting transplant. On receiving information from you, the SORT will assess suitability of organ donation. Based on the blood group and other medical criteria for organ matching, the recipient will be selected for transplantation. Persons desirous of donating their organs, after death, can register their wish with the society. Those who pledge to donate their organs will be provided with a donor card. There is no cost involved in this process.(SORT (സോര്‍ട്ട്) സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ റിട്രീവല്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റെഷന്‍) ഐ.എം.ഏ കൊച്ചി വിഭാഗത്തിന്റെ സംരക്ഷണയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. ഇത് സര്‍ക്കാര്‍ അംഗീകൃതമാണ്. അവയവദാന മാറ്റിവയ്ക്കല്‍ പ്രക്രിയകള്‍ ഏകോപിപ്പിക്കുന്നു. അവയവദാനത്തിനായി കാത്തിരിക്കുന്ന രോഗികളുടെ ഒരു ലിസ്റ്റ് സോര്‍ട്ട് സൂക്ഷിക്കുന്നു. താങ്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്കനുസരിച്ച് അവയവങ്ങള്‍ ദാനത്തിനു എത്ര മാത്രം അനുയോജ്യമെന്ന് സോര്‍ട്ട് നിര്‍ണ്ണയിക്കും. രക്തഗ്രൂപ്പ് , മറ്റ് വൈദ്യശാസ്ത്ര മാനദണ്ഡങ്ങള്‍ എന്നിവ അനുസരിച്ച് സ്വീകര്‍ത്താവിനെ നിര്‍ണ്ണയിക്കുന്നു. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ താല്പര്യമുള്ള ആളുകള്‍ക്ക് അവരുടെ ആഗ്രഹം സോര്‍ട്ടില്‍ രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ എടുക്കുന്ന ആളുകള്‍ക്ക് ഒരു ഡോണര്‍ കാര്‍ഡ് നല്‍കുന്നു. ഇതിനൊന്നും ഒരു ചെലവുകളും വരുന്നതല്ല.)
19. What is the role of the family members of the dead person for organ donation?(അവയവ ദാനത്തില്‍ , മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കളുടെ പങ്കെന്താണ്?)
Ans: One thing that should be kept in mind is that even though a person has pledged his organs the organs will be retrieved only after getting the consent of the family members. Therefore, it is very important to talk to the family about your wish to donate the organs. The single most important way to register as a donor is to register your wish with the family so that they will know about your beautiful wish and take appropriate action at the right moment. Even if organs have not been pledged, with any organization, before death, the organs can still be donated by the family. (മനസ്സില്‍ സൂക്ഷിക്കേണ്ട ഒരു പ്രധാന കാര്യം ഇതാണ്. അവയവദാനം ചെയ്യുമെന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ടെങ്കിലും അവയവങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ ബന്ധുക്കളുടെ സമ്മതം അത്യന്താപേക്ഷിതമാണ്. അതിനാല്‍ ഈ കാര്യത്തെക്കുറിച്ച് കുടുംബാംഗങ്ങളോട് സംസാരിക്കേണ്ടത് അത്യാവശ്യമാണ്. അവയവദാന പ്രതിജ്ഞ എടുക്കാന്‍ ഏറ്റവും നല്ലത് കുടുംബത്തോടൊപ്പം വന്ന് രെജിസ്റ്റര്‍ ചെയ്യുക എന്നതാകുന്നു, കാരണം അവര്‍ക്ക് നിങ്ങളുടെ മനോഹരമായ ഉദ്ദേശശുദ്ധി നേരില്‍ അനുഭവപ്പെടുന്നു. വ്യക്തി മരണത്തിനു മുന്‍പ് അവയവദാന പ്രതിജ്ഞ എടുത്തില്ലെങ്കിലും കുടുംബത്തിനു ആ വ്യക്തിയുടെ അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്)
* DON’T TAKE YOUR ORGANS TO HEAVEN FOR THEY ARE NOT NEEDED THERE:
After you have departed from this world organ donation in the most wonderful legacy you can leave behind. The eyes continue to see the wonders of the world and the heart continues to sing a new song. After our death, we don’t need any of our organs. So after all why burn or bury them when we can save so many lives, besides restoring sight of two blind people.
(സ്വര്‍ഗ്ഗത്തിലേക്ക് നിങ്ങളുടെ അവയവങ്ങള്‍ കൊണ്ട് പോകാതിരിക്കുക, എന്തെന്നാല്‍ അവ അവിടെ ആവശ്യമില്ല: ഈ ലോകം വിട്ട് നിങ്ങള്‍ പോയാലും നിങ്ങള്‍ക്ക് ഇവിടെ അവശേഷിപ്പിക്കാവുന്ന ഏറ്റവും നല്ല സ്വത്ത് അവയവദാനമാകുന്നു. കണ്ണുകള്‍ തുടര്‍ന്നും ലോകത്തിലെ അത്ഭുതങ്ങള്‍ ദര്‍ശിക്കട്ടെ, ഹൃദയം ഒരു പുതിയ ഗാനം ആലപിക്കാന്‍ തുടങ്ങട്ടെ… മരണശേഷം നമുക്ക് ഒരു അവയവവും ആവശ്യമായി വരുന്നില്ല. അന്ധരായ ആളുകള്‍ക്ക് കാഴ്ച ന ല്‍കാമെന്നത് കൂടാതെ അനവധി ആളുകളുടെ ജീവിതം രക്ഷിക്കാമെന്നിരിക്കെ എന്തിനാണവ കുഴിച്ച് മൂടുന്നതും ദഹിപ്പിച്ച് കളയുന്നതും…)