Skip to main content

യൌവനം വണ്ടിക്കാരി (A)

രാംമോഹൻ പാലിയത്ത്

അണ്ടിപ്പിള്ളിക്കാവ് വീനസില്‍ സിനിമ മാറുമ്പോള്‍ ‘തെയ്യനം തെയ്യനം തെയ്യനം’ എന്ന ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ, സിനിമയുടെ പോസ്റ്ററൊട്ടിച്ച ബോര്‍ഡും തലയില്‍ വെച്ച് നാട് ചുറ്റിയിരുന്ന പബ്ലിസിറ്റിയാണ് ആദ്യം കണ്ട രസികന്‍ മീഡീയം. [വിജയശ്രീ മരിച്ചപ്പോള്‍ പൂര്‍ത്തിയാകാതെ കിടന്ന രണ്ട് സിനിമകള്‍ ഒട്ടിച്ചുണ്ടാക്കിയ യൌവനം വണ്ടിക്കാരിയുടെ പോസ്റ്ററാണ് ആദ്യം കണ്ട A പോസ്റ്റര്‍.]

ഇപ്പോള്‍, സിനിമയിലെ നായകന്‍ കുടിക്കുന്ന ശീതളപാനീയത്തിന്റെ ബ്രാന്‍ഡ് ഒരു നിശ്ചിതബ്രാന്‍ഡായത് യാദൃശ്ചികമല്ലെന്നും അതിന്റെ പിന്നില്‍ ലക്ഷങ്ങളുടെ കളിയുണ്ടെന്നും നമുക്കറിയാം. ദുബായില്‍ വാങ്ങാന്‍ കിട്ടുന്ന കോഴിമുട്ടകളിന്മേല്‍ അവയുടെ എക്സ്പയറി ഡേറ്റ് പ്രിന്റു ചെയ്തിട്ടുണ്ടാകുമെന്ന് കേട്ടത്, അത് കാണും വരെ വിശ്വസിച്ചിട്ടില്ല.

ഓര്‍ക്കാന്‍ ഇങ്ങനെ പല രസങ്ങളുമുണ്ട്: മുള്ളൂര്‍ക്കരയിലെ റബ്ബര്‍ത്തോട്ടങ്ങളില്‍ മരുന്നടിക്കാനുപയോഗിക്കുന്ന ഒരു ചെറുവിമാനത്തില്‍ ഒരു തൃശൂര്‍ പൂരത്തിന് നോട്ടീസ് വിതറിയത്; ഇരുന്നൂറ് വര്‍ഷമെങ്കിലും മുമ്പ് പുഷ്കിന്‍ എഴുതിയ ഒരു കവിതയില്‍ കടന്നുകൂടിയ ഒരു സ്വിസ് വാച്ച് ബ്രാന്‍ഡിന്റെ 2006-ലെ പരസ്യത്തില്‍ ആ കമ്പനിക്കാര്‍ പുഷ്കിനെ ഉപയോഗിച്ചത്; ദുബായില്‍ റണ്‍-വേയില്‍ പരസ്യം വന്നത്; വിമാനം ഒരു ബാനറും കെട്ടി വലിച്ച് രാവിലത്തെയും വൈകുന്നേരത്തേയും ദുബായ്-ഷാര്‍ജാ ട്രാഫിക് ജാം എന്ന വമ്പന്‍ മാധ്യമത്തിനരികിലൂടെ താഴ്ന്ന് പറന്നത്; ഇവിടത്തെ ചില പത്രമാസികളേക്കാള്‍ പരസ്യക്കൂലി ഈടാക്കുന്നത് ഗര്‍ഹൂദ് ബ്രിഡ്ജ് എന്ന മാധ്യമാണെന്നറിഞ്ഞത്; പഴയ ഒരു മലയാളം സിനിമയില്‍പ്പോലും കല്പകാ ബസാറിന്റെ കലണ്ടര്‍ മറിച്ച് കെ. ആര്‍. വിജയ സമയം കളഞ്ഞത്...

ഗള്‍ഫില്‍ ജീവിക്കുന്നവര്‍ക്ക് കൃത്രിമമഴ വാര്‍ത്തയല്ല. മിക്കവാറും എല്ലാ വര്‍ഷവും യുഎഇയ്ക്കു മേലുള്ള മേഘങ്ങളില്‍ ചെറുവിമാനങ്ങളില്‍ച്ചെന്ന് മഴവിത്തുകള്‍ [ചിലയിനം ലവണങ്ങള്‍] വിതച്ച് മഴ പെയ്യിക്കുന്ന പരിപാടി ഈയാഴ്ചയും നടന്നു. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഒരു വാര്‍ത്ത അഡ്വെര്‍ടൈസിംഗിലൂടെ അരി മേടിക്കുന്ന എന്റെയും കണ്ണു തള്ളിച്ചു. ഫ്രാന്‍സിസ്കോ ഗൂറെ എന്ന മുന്മാന്ത്രികന്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ഒരു മെഷീനാണ് താരം. ഇതുപയോഗിച്ച് വിവിധ ആകൃതികളിലുള്ള മേഘത്തുണ്ടുകള്‍ ഉണ്ടാക്കാം. വായുവും കുറച്ച് ഹീലിയവും നിറച്ചുണ്ടാക്കുന്നാ വലിയ കുമിളകള്‍ തന്നെ ഇത്.

സ്നോമാസ്റ്റേഴ്സ് എന്ന കമ്പനി നടത്തുന്ന ഗൂറെ പറയുന്നത് നൈക്കിയുടെ കൊള്ളിയാനും മക്ഡൊണാള്‍ഡിന്റെ മഞ്ഞ ‘ന’യും ഇതുപോലെ ഉണ്ടാക്കി വിടാമെന്നാണ്. എന്നല്ല അടുത്ത മാസം തന്നെ മിക്കി മൌസിന്റെ തലയുടെ ഷേപ്പുള്ള ‘ഫ്ലോഗോസ്’ ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോയിലുള്ള വാള്‍ട്ട് ഡിസ്നി വേള്‍ഡിനു മുകളില്‍ ഒഴുകിനടക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. 6 കിലോ മീറ്റര്‍ വരെ ഉയരത്തില്‍ 48 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ഈ ബ്രാന്‍ഡഡ് മേഘങ്ങള്‍ക്ക് സാധിക്കും. ഒരു മേഘം ഉണ്ടാക്കാന്‍ വേണ്ട നേരം 15 സെക്കന്റ്. ഇനി ഇത് വെറുമൊരു കൌതുകവാര്‍ത്തയാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി - ഓസ്ട്രേലിയ, സിംഗപ്പൂര്‍, മെക്സിക്കോ, ജര്‍മനി എന്നിവിടങ്ങളില്‍ കമ്പനിക്ക് വിതരണക്കാരായിക്കഴിഞ്ഞു. ഒരു ദിവസം 3500 ഡോളറാണ് ഈ മേഘപ്പമ്പിന്റെ വാടക.

മേഘങ്ങളേ കീഴടങ്ങുവിന്‍ എന്ന് നമ്മുടെ കവി പാടിയത് അറം പറ്റി.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…