പാഠം ഒന്ന്..... പഠിക്കുവാന്‍ മറന്നത്

മധു ബാലകൃഷ്ണന്‍

സുകുമാര്‍ജി മുംബൈയില്‍ അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവര്‍ത്തകനാണ്. പല സംഘടനകളിലും പല ഉത്തരവാദിത്വങ്ങളും വഹിക്കുന്ന വ്യക്തി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അതീവ തല്‍പ്പരന്‍. എവിടെ കല്യാണമുണ്ടെങ്കിലും, മരണമുണ്ടെങ്കിലും അവിടെ കാണും സുകുമാര്‍ ജി. കേരളത്തില്‍ നിന്നും തൊഴിലന്വേഷിച്ച് നഗരത്തിലെത്തുന്നവരെ സഹായിക്കുവാനും, നഗരത്തിലെ വൃദ്ധസദനനങ്ങളിലും, അനാഥാലയങ്ങളിലും തന്നെകൊണ്ടാകുംവിധം സഹായങ്ങള്‍ നല്‍കുവാനും, മറ്റുള്ളവരില്‍ നിന്നും സഹായങ്ങള്‍ സമാഹരിച്ചു കൈമാറാനും മുന്നില്‍ തന്നെ കാണും സുകുമാര്‍ ജി.
രു ദിവസം ചില സുഹൃത്തുക്കള്‍ ഏതോ ഒരു കടത്തിണ്ണയില്‍ അവശനായി ഒരു മലയാളി വൃദ്ധന്‍ കിടക്കുന്നു എന്ന് സുകുമാര്‍ജിയെ അറിയിച്ചു. അവിടേക്ക് പാഞ്ഞെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ വൃദ്ധന്‍ കുറച്ചുനാളായി അവിടെയൊക്കെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണെന്നും രാത്രിയില്‍ ആ കടത്തിണ്ണയിലാണ് കിടന്നുറങ്ങുന്നതെന്നും അറിയുവാന്‍ കഴിഞ്ഞു. ആ വൃദ്ധന്റെ അടുത്തെത്തിയ സുകുമാര്‍ജി ഞെട്ടിപ്പോയി. രണ്ടു വര്ഷം മുന്‍പ് അമ്മ മരിച്ചശേഷം നാട്ടില്‍ ഒറ്റക്കായിരുന്ന അച്ഛനെ താന്‍ മുംബൈയിലേക്ക് കൊണ്ടുവന്നെങ്കിലും ഇവിടെ എത്തി കുറച്ചു ദിവസങ്ങള്‍ക്കു ശേഷം തന്റെ ഭാര്യയുമായി സ്വരച്ചേര്‍ച്ച ഇല്ലാതിരുന്നതിനാല്‍ അച്ഛനെ ഒരു വൃദ്ധസദനത്തില്‍ കൊണ്ടാക്കിയിരുന്നു. തന്റെ ആ അച്ഛനല്ലേ  അവിടെ കിടക്കുന്നത് ? പരിചയക്കാരോടൊക്കെ അച്ഛന്‍ നാട്ടില്‍ പോയെന്നാണല്ലോ ഈശ്വര പറഞ്ഞിരിക്കുന്നത്. ഇനിയിപ്പോ അവരാരെങ്കിലും ഇതറിഞ്ഞാല്‍   എന്താ പറയുക ?   സുകുമാര്‍ജി ആകെ ധര്‍മ്മ സങ്കടത്തിലായി.   
സുകുമാര്‍ജി അതൊക്കെ ആലോചിച്ച് നില്‍ക്കുമ്പോള്‍ വൃദ്ധന്‍ മെല്ലെ കണ്ണു തുറന്നു. അപ്പോള്‍ സ്വല്‍പ്പം അകലെയായി നില്‍ക്കുന്ന ആ മകനെ കണ്ട മാത്രയില്‍ തന്റെ ഈ അവസ്ഥ അറിഞ്ഞു കൂട്ടികൊണ്ടു പോകുവാന്‍ വന്നതായിരിക്കും എന്ന് കരുതി. പക്ഷെ സുകുമാര്‍ജി അത് ശ്രദ്ധിച്ചില്ലെങ്കിലും അടുത്ത് നില്‍ക്കുന്ന ഒരു സഹപ്രവര്ത്തകനോട് തന്റെ മകന്‍ “കിളവന്‍ വഴിയില്‍ കിടന്നു ചാകാതെ പെട്ടെന്ന് വല്ല ആസ്പത്രിയിലും എത്തിക്കു, ഒന്നുമില്ലെങ്കിലും ഒരു മലയാളിയല്ലേ എന്ന് പറഞ്ഞത് ആ അച്ഛന് കേള്‍ക്കാമായിരുന്നു...
പ്പോള്‍ ആ സഹപ്രവര്‍ത്തകന്‍ പറഞ്ഞു "ദേ സുകുമാര്‍ജി ആ അമ്മാവന്‍ കണ്ണുകള്‍ തുറന്നു, നമുക്ക് ആദ്യം ഊരും പേരുമൊക്കെ ഒന്ന് ചോദിച്ചറിയാം ശ്രമിക്കാം" 
ക്ഷെ സുകുമാര്‍ജി അങ്ങോട്ട്‌ പോകാതെ അവിടെത്തന്നെ നിന്നു. ഇനി ഓര്‍മ്മ വല്ലതുമുണ്ടെങ്കില്‍ ‘മോനെ’ എന്നങ്ങാനും വിളിച്ച് തന്നെ ഇവരുടെ മുന്നില്‍ നാണം കെടുത്തിയാലോ എന്നായിരുന്നു സുകുമാര്‍ജിയുടെ ഭയം.   
ആ വൃദ്ധന്‍ അതെല്ലാം കാണുന്നുണ്ടായിരുന്നു, കേള്‍ക്കുന്നുണ്ടായിരുന്നു.
അടുത്ത് വന്ന് അയാള്‍ വൃദ്ധനോട് ചോദിച്ചു "എന്താ പേര്, എവിടെയാ വീട്"
വൃദ്ധന്‍ സുകുമാര്‍ജിയെ വീണ്ടും ഒന്ന് നോക്കി. സുകുമാര്‍ജി അങ്ങോട്ട്‌ മുഖം കൊടുക്കാതെ ചങ്കിടിപ്പോടെ നിന്നു.
അയാള്‍ വീണ്ടും ചോദിച്ചു "അമ്മാവന്റെ വീടെവിടായ, എന്താ പേര്"
വൃദ്ധന്‍ പറഞ്ഞു "അറിയില്ല ഒന്നുമെനിക്ക്, ഒന്നും ഓര്‍മ്മയില്ല"
അയാള്‍ വീണ്ടും ചോദിച്ചു "ഇവിടെ അമ്മാവന്‍ എങ്ങനെ വന്നു ? ഒറ്റക്കാണോ ? മറ്റ് ബന്ധുക്കളും, പരിചയക്കാരും ആരുമില്ലേ ?"
ത് കേട്ടപ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ നിറഞ്ഞത്‌ ആരും കണ്ടില്ല, പതിഞ്ഞ സ്വരത്തില്‍ വൃദ്ധന്‍ പറഞ്ഞു "ഇല്ല എനിക്കാരുമില്ല, അതൊന്നും എനിക്കോര്‍മ്മയില്ല ; കുടിക്കാന്‍ സ്വല്‍പ്പം വെള്ളം വേണം, കഴിക്കുവാനും എന്തെങ്കിലും കിട്ടിയാല്‍ നന്നായിരുന്നു"
സുകുമാര്‍ജിക്ക് സമാധാനമായി.   "ഭാഗ്യമായി, എന്തായാലും ഓര്‍മ്മശക്തിയില്ലല്ലോ  ! അല്ലെങ്കില്‍ ഞാന്‍ നാണം കേട്ടുപോയേനെ".... എന്ന് മനസ് മന്ത്രിച്ചു


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ