ജയചന്ദ്രന്‍
പൂക്കരത്തറ
-
9744283321
പറയാതെ
പകരമായവള്‍ക്കെന്നെ
നല്കുവാന്‍
കൊതിച്ചല്ലോ
പകലുകള്‍ക്കപ്പോള്‍ത്തന്നെ.
ദത്തെടുത്തതല്ലാ
വാരിക്കുഴിയില്‍
വീഴ്ത്തിയതല്ലാ
കണ്ണാടി
കാണിച്ചു
ഭ്രമിപ്പിച്ചതുമല്ലാ
വല
കെട്ടി
വീഴ്ത്തിയതുമല്ലാ.
പറയാതെ
ഓര്‍മ്മയ്ക്കും
മറവിക്കും
മധ്യത്തിലുള്ള
വരമ്പിലിരുത്തി
ഉന്മാദിപ്പിച്ചെടുത്തതല്ലേ
കാതരേ
നീയെന്നെ
എന്നേയ്ക്കുമായി.