ശ്രീദേവിനായര്‍
തന്റെ നോട്ടം കണ്ടിട്ടാകണം അവന്‍ മെല്ലെ കട്ടിലിനരികില്‍
നിന്നും മാറി മുഖം വിളറി മിണ്ടാതെ നിന്നു.
“സോറി മാം...“
അവന്റെ ചുണ്ടുകള്‍ മെല്ലെ മന്ത്രിച്ചു.
അതുവരെ പിടിച്ചുവച്ചിരുന്ന ഗൌരവം,പരിഭവം എല്ലാം
അവന്റെ ആ ഒറ്റവാക്കില്‍ മനസ്സില്‍ നിന്നും ഉരുകി
ഒലിച്ചുപോയി. കൈനീട്ടി..... അനുസരണയുള്ള ഒരു കുട്ടിയെ
പ്പോലെ അവന്‍ നീട്ടിയ കൈകള്‍ക്കുള്ളില്‍ അണഞ്ഞു
നിന്നു.തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അവനെ നെഞ്ചോട്
ചേര്‍ത്ത് കട്ടിലില്‍ ത്തന്നെ യിരുന്നു.തലയില്‍ വിരലോടിച്ച്
ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.അപ്പോള്‍ അവനും
കരയുകയായിരുന്നു.തന്നെ കെട്ടിപ്പിടിച്ച് അവന്‍ പറഞ്ഞുകൊണ്ടേ
യിരുന്നു.അമ്മ എവിടാരുന്നു..ഇതുവരെ....എവ്ടാരു ന്നു.....
ഒന്നും മനസ്സിലായില്ലെങ്കിലും തനിയ്ക്കു ഒന്നുനല്ലപോലെ മന
സ്സിലായി.ആകുട്ടികള്‍ അമ്മയെക്കാത്തിരിക്കുന്നു.
ആകുട്ടികള്‍ തന്നെപ്പോലെ ഇപ്പോല്‍
തികച്ചും അനാഥര്‍ തന്നെ.
അമ്മ...എത്ര സുന്ദരമായ പദം
അതിന്റെ അര്‍ത്ഥം ഇവന്‍ അറിയുന്നുവോ?
നിശബ്ദതയെ ഭേദിച്ചത് അവന്‍ തന്നെയായിരുന്നു.
അമ്മ..അല്ല ,ചേച്ചിയമ്മയുടെ പേരെന്താ?
ഇത്രനാളും എവിടാരുന്നു?
ഞാന്‍ എന്നും എന്റെ ഫ്രണ്ട്സിനോട് പറയും.മമ്മിയെ
അല്ല ചേച്ചിയമ്മയെക്കുറിച്ച്....
അവന്റെ വാക്കുകള്‍കേട്ട്അതിശയം തോന്നി
കഥമെനയുന്ന ഇവന്‍ കൊള്ളാമല്ലോഎന്ന് തോന്നി
ചിരിവന്നു.തികച്ചും ഒരു അമ്മയെപ്പോലെ അവനെ വിളിച്ചു.
അപ്പൂ......
ആദ്യമായി താന്‍ ഒരു അമ്മയാകുന്നതുപോലെ
എന്നെ അമ്മയെന്നുവിളിച്ചോളു അപ്പു..
അപ്പൂന് ഇഷ്ടമുള്ളപേരു വിളിച്ചോളു.
അവന്‍ തന്നെ വിടാതെ കെട്ടിപ്പിടിച്ചുകവിളില്‍ ഒരു ഉമ്മ തന്നു.
സന്തോഷത്തോടെ വിളിച്ചു
മൈ ഡിയര്‍ മമ്മീ.....ചേച്ചിയമ്മേ...താങ്ക് യൂ..
ശരിയാണ് ഞാന്‍ ഓര്‍ത്തു.ഞങ്ങള്‍ തുല്യദുഃഖിതരാണ്
അവര്‍ എന്തു തെറ്റുചെയ്തു?ഞാനും!
താനും ഒരു തെറ്റും ചെയ്തില്ലല്ലോ?
അവന്റെ കൈപിടിച്ച് ഒന്നും സംഭവിക്കാത്തതുപോലെ രവിയേട്ടനെ
ശ്രദ്ധിക്കാത്ത മട്ടില്‍ കോവണിയിറങ്ങി നടന്നു തുടങ്ങീ.അല്പവും മടിയില്ലാതെ
തന്നോടൊപ്പം അവന്‍ നടന്നു വന്നു.തന്നെക്കാളും ആ വലിയവീടിന്റെ ഓരോ
കോണും അവന് അറിയുന്നതുപോലെ!ശരിയായിരിക്കാം, അവന്‍ ആവീട്ടിന്റെ
അധികാരമുള്ള അവകാശിയായിരിക്കാം.....മനസ്സ് അങ്ങനെ വിശ്വസിക്കാന്‍ ശ്രമിച്ചു!
പിന്നെ,താന്‍ ആരാണ്?സന്തോഷിക്കാന്‍ കാരണങ്ങളൊന്നുമില്ല.എന്നാലും
ആശ്വാസത്തിന്റെ കിരണങ്ങളുമായി ഇനിയും ഈ ജീവിതത്തില്‍ ഒന്നും ഉണ്ടാകുമെന്ന് ഉറപ്പും ഇല്ലാതായിരിക്കുന്നു.അകാരണമായ വേദനയുടെ തീച്ചൂളമനസ്സില്‍ കത്തിയമരുന്നത്സ്വയം അണയുമെന്ന് തോന്നുന്നില്ല.
ചേച്ചിയമ്മേ.....
വീണ്ടും അവന്റെ സ്നേഹപൂര്‍വ്വമായ ശബ്ദം തന്നെ പരിസരബോധത്തിലേയ്ക്ക് കൊണ്ടുവന്നു.ശരിയാണ് എത്രനാള്‍ കാത്തിരുന്നാലാണ് തനിയ്ക്ക് ഇത്രപ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാവാന്‍ കഴിയുക?
ജീവിതത്തില്‍ പലതും നാം ചിന്തിക്കുന്നതല്ല നടക്കുന്നതെന്ന അറിവ് പുതിയതല്ല.
എങ്കിലും തന്റെ കാര്യത്തില്‍ എല്ലാക്കാര്യങ്ങളും നടന്നിരിക്കുന്നത് ഒരിക്കലും മോഹിക്കാത്ത താണെന്ന് മനസ്സിലാക്കാന്‍ പ്രയാസം തോന്നിയില്ല.
കുലീനതയുടെ പ്രതിരൂപമായ ഈ കുട്ടികള്‍ ഒരിക്കലും അന്യരാവില്ല എന്ന് മനസ്സ് ആവര്‍ത്തിച്ചു പറയുന്നതുപോലെ .ഏതോ അദൃശ്യശക്തി കെഞ്ചുന്നതുപോലെ
എന്റെ കുട്ടികളെ നീ കൈവിടരുതേ എന്ന് പറയുന്നതുപോലെ!
നിറയുന്ന കണ്ണുകളെ കൈകൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുമ്പോഴുംഞാന്‍ മറ്റാരും കാണാതെ അപ്പുവിനെ വലതുകരംകൊണ്ട് അണച്ചുപിടിച്ചു നെറ്റിയില്‍ ഒരമ്മയുടെ വാത്സല്യത്തോടെ ഉമ്മ നല്‍കി.
ഈകുട്ടികളുടെ അമ്മ ആരായിരിക്കും?
അച്ഛന്‍ ?
ആരായിരിക്കും ഇവരെ വളര്‍ത്തിയത്?
ആയിരം സംശയങ്ങള്‍ ....
രവിയേട്ടന്റെ കൈപിടിച്ച് മൂത്തകുട്ടി അടുക്കല്‍ വന്നു.
ഒന്നുംസംഭവിക്കാത്തമട്ടില്‍ ഞാന്‍ നിന്നു.
താഴെ പൂമുഖത്തുനിന്നു തങ്ങളെ മാത്രം ശ്രദ്ധിക്കുന്ന അമ്മയെ കണ്ടു.
ഒപ്പം എന്തുനടക്കുമെന്ന് അറിയാനുള്ള മറ്റു ബന്ധുക്കളുടെ ആകാംക്ഷ നിറഞ്ഞ
മുഖങ്ങളും!
ഊണുമുറിയുടെമേശപ്പുറത്ത് നിരന്നിരുന്ന വിഭവങ്ങള്‍ഒട്ടും വിശപ്പു തോ
ന്നിച്ചില്ല.പക്ഷേ കഴിച്ചേ മതിയാകു. കാരണം ഒപ്പമിരിക്കുന്ന കുട്ടികള്‍ക്ക്
ഭക്ഷണം കൊടുക്കേണ്ട ചുമതല തനിയ്ക്കാണല്ലോ?സമൃദ്ധമായ ഭക്ഷണംപ്ലേറ്റുകളില്‍ വിളമ്പുമ്പോഴും ഊട്ടുമ്പോഴുമെല്ലാം വലം വയ്ക്കുന്ന അനേകം കണ്ണൂകള്‍ കോവിലകത്തുണ്ടെന്ന് തനിയ്ക്കറിയാമായിരുന്നു.അത്ഭു തത്തോടെ മാത്രമേ രവിയേട്ടനു തന്നെനോക്കാന്‍ കഴിയുന്നുള്ളുവെന്ന് മനസ്സിലാക്കാന്‍ വിഷമമുണ്ടായില്ല.സകല ദൈവങ്ങളെയുംമനസ്സില്‍ പ്രാര്‍ത്ഥിച്ചു .സമനിലകിട്ടണേയെന്നും,പിടിച്ചു നില്ക്കാന് കഴിയണേയെന്നുംമാത്രമായിരുന്നു പ്രാര്‍ത്ഥന.മേശപ്പുറത്തിരുന്ന ഭക്ഷണം ആകെയൊന്നു നോക്കി
കുട്ടിളെയും ഒന്നു നോക്കി തന്നെഅര്‍ത്ഥഗര്‍ഭമായിനോക്കി അമ്മ ഊണുമുറിയില്‍
നിന്നും ഒന്നും പറയാതെ ഇറങ്ങിപ്പോയി.അച്ഛമ്മയെകണ്ടതായി കുട്ടികളോ
ചെറുമക്കളെകണ്ടതായി അച്ഛമ്മയോ പരിചയഭാവം പോലും കാണിച്ചില്ല.
മനസ്സില്‍ സംഘര്‍ഷങ്ങളുടെ വേലിയേറ്റം.....എന്താ ഇങ്ങനെ ?ഇവിടെ എന്തൊക്കെയോ നടക്കുന്നു...കഥയറിയാതെ ആട്ടം കാണുന്ന ഒരു പെണ്‍കുട്ടിമാത്രമായി മാറിയതുപോലെ!
എന്തോരു കുടുംബം!നന്നായി......
നിശബ്ദയായിരിക്കുന്നതുതന്നെ നല്ലതെന്ന് മനസ്സിലായി.
ഇവിടെ ഇപ്പോള്‍ തന്നെക്കാളും വേദനിക്കുന്ന ആകൊച്ചുകുട്ടികളോട് അല്പംസ്നേഹംകാണിക്കാന്‍ തനിയ്ക്കു മാത്രമേ കഴിയൂ എന്ന വാസ്തവം അറിഞ്ഞുതന്നെ പെരുമാറാന്‍ ശ്രമിച്ചുനോക്കാം.നിശബ്ദത പലപ്പോഴും പലതിനും നല്ലതാണെന്ന് മനസ്സിലായി.ഒരു ചോദ്യത്തിനുംഇവിടെ പ്രസക്തിയില്ല.സ്വയം ഒതുക്കുക ഒതുങ്ങുക...എഴുതിവച്ചിട്ടില്ലാ ത്ത പല സിദ്ധാന്തങ്ങളുംഇപ്പോഴും കോവിലകത്തു അരങ്ങുതകര്‍ത്തു വാഴുന്നുണ്ടെന്ന് നന്നായറിയാം.
ഏതോ അനിയന്ത്രിതമായ നിയന്ത്രണം ..അതാണ് കോവിലകത്തിന്റെ മുഖമുദ്ര!
പട്ടാളച്ചിട്ടയുള്ള ജീവിതമോ?ചോദ്യം തന്നോടു തന്നെയായിരുന്നു.
ഉത്തരം പ്രതീക്ഷിച്ചതുമില്ല.
കുട്ടികള്‍ മിണ്ടാതെ കുനിഞ്ഞിരുന്നു പേടിച്ചതുപോലെ ഭക്ഷണം കഴിച്ചു.
താനും കഴിച്ചതാതി വരുത്തിതീര്‍ത്തു.
ഈ ചുറ്റുപാടില്‍ ആര്‍ക്കാണു സമാധാനമായി ഭക്ഷണം കഴിക്കാന്‍ കഴിയുക?
കുട്ടികള്‍ തിരിച്ചു റൂമില്‍ പോയി.ഒപ്പം കൂടാന്‍ തോന്നി.പക്ഷേ രവിയേട്ടന്‍ ഒപ്പമുള്ളതുകൊണ്ട്
പോകാന്‍ മടിച്ചു.അടുക്കളയില്‍ പാചകക്കാരിയെ സഹായിക്കാന്‍ ഉറച്ച് അവിടെനിന്നു.
പാത്രങ്ങള്‍ അടുക്കിവയ്ക്കാനുംകഴുകാനും കൂടെനിന്നപ്പോള്‍ വല്യമ്മ്യ്ക്ക് പരിഭ്രമം.വേണ്ട ,കുഞ്ഞു പൊയ്ക്കോളു...ആരും കാണേണ്ടാ .വൈകിട്ട് കുറെ ആള്‍ക്കാരുകൂടെവരുന്നുണ്ട് ,അവരൊക്കെ പോയ്ക്കഴിഞ്ഞു ഞാന്‍ തന്നെ ഇതൊക്കെ ചെയ്തോളാം.
ആരാ വല്യമ്മേ,?തന്റെ മുഖത്തുനോക്കാതെ വല്യമ്മപറഞ്ഞു.
കുഞ്ഞ് അറിഞ്ഞില്ലേ?
ആ മക്കളുടെ ആള്‍ക്കാരാ....അമ്മാമനും മറ്റുമാ..
ഇനി കുറെദിവസം അവരെ കൊണ്ടുപോകാനാ...
അത്മഗതമെന്നവണ്ണം വല്യമ്മ കൂട്ടിച്ചേര്‍ത്തു.
പാവം പൊന്നുമക്കള്‍ അവരുടെ ഒരു തലവരയേ......
കൂടുതല്‍ ചോദിക്കാന്‍ മടിച്ചു.വേണ്ട തനിയ്ക്ക് ഇനി ഒന്നും കേള്‍ക്കണമെന്നില്ല.
പലരും കെട്ടിയ വേലിക്കെട്ടിനുള്ളില്‍ ഞാനെന്ന വിഡ്ഢി അകപ്പെട്ടുകഴിഞ്ഞു
ഇനി വേലിപൊളിക്കാന്‍ തനിയ്ക്ക് ആവില്ല..
എല്ലാപേരോടും തീരാത്ത വെറുപ്പും പകയും തോന്നി.
ഏതോഅപസര്‍പ്പക കഥയിലെ തടവറയില്‍ കിടക്കുന്ന പാവം പെണ്ണിന്റെ
ജീവിതം പോലെ..കണ്ണുനീരടക്കാന്‍ പ്രയാസപ്പെടുമ്പോള്‍ അങ്ങ് അകലെ
മാനം മുട്ടിപ്പറക്കുന്ന പരുന്തിന്റെകാലില്‍ കോഴിക്കുഞ്ഞ് ശബ്ദിക്കാനാവാതെ
വീര്‍പ്പുമുട്ടുന്നത് കാണാമായിരുന്നു!തന്റെ ജീവനും ഇതുപോലെവീര്‍പ്പുമുട്ടുന്നില്ലേ ?
അമ്മയില്ലാത്ത കുട്ടികളല്ലേ?പാവംകുട്ടന്റെ ഒരു വിധി.
എല്ലാം അറിയുന്നതുപോലെ വല്യമ്മയുടെ സംസാരം.തിരിഞ്ഞു അവരെനോക്കി.
തനിയ്ക്കു എല്ലാ മറിയുന്നതുപോലെ അവര്‍ സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നു.
കുട്ടന്‍ പാവമാ....കൊച്ചാണെങ്കിലും കുഞ്ഞിന്റെ ഒരു ഭാഗ്യം!
എത്രജാതകങ്ങളാ ഇവിടെ ചേര്‍ച്ചനോക്കിയത്.ഒന്നും ചേരില്ല.
അവസാനം....കുഞ്ഞിന്റെ നറുക്കാ വീണത്.വല്യമ്മ എന്തൊക്കെയോ
മനസ്സില്‍ വച്ച് പറഞ്ഞൊപ്പിച്ചതുപോലെതോന്നി.
അവര്‍ പാത്രം കഴുകിതുടച്ച് ഒരിടത്തു വയ്ക്കുകയും.സംസാരം തുടരുകയും ചെയ്തുകൊണ്ടേ യിരുന്നു.സ്വയം വിലയിരുത്താന്‍ വൃഥാശ്രമം നടത്തി.താനും ഇപ്പോള്‍ വല്യപെണ്ണുങ്ങളെപ്പോലെ
സെറ്റുമുണ്ടൊക്കെ ഉടുത്ത് ഒരു വീട്ടമ്മയായതുപോലെ.വിവാഹംകഴിഞ്ഞ ദിവസങ്ങളില്‍ഇളയനാത്തൂന്‍ പറഞ്ഞുതന്നതുപോലെ വീട്ടില്‍ സെറ്റുമുണ്ടുടുത്ത് കോവിലകത്തിന്റെമരുമകളായി താന്‍ മാറിക്കഴിഞ്ഞിരിക്കുന്നു.ഒന്നും ചോദിക്കാതെയും പറയാതെയും എല്ലാം മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു. ഇനി രവിയേട്ടനോട് ഒരു ചോദ്യം അനാവശ്യമാണെന്ന് മനസ്സ് മന്ത്രിച്ചു.സമയമാകുമ്പോള്‍ എല്ലാ രഹസ്യവും പുറത്ത് വന്നേ മതിയാകു..
ഇത് ഒരു ലോകവിധിയാണ്.ഇവിടെ ആര് എന്തുതെറ്റുചെയ്തെങ്കിലും ക്രൂശിക്കപ്പെട്ടിരിക്കുന്നത്തന്റെ ജീവിതമാണ്.ഇത്ര ചെറുപ്പത്തിലേ ഒരു രണ്ടാം ഭാര്യ യാകാനാണോ തന്റെജാതക പുണ്യം?ചിന്തിക്കാനും ഉത്തരം തേടാനും ഇനി സമയവുമില്ലല്ലോ?
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ .......
സ്നേഹിക്കാം സഹിക്കാം.....ജനിപ്പിച്ച മാതാപിതാക്കള്‍ക്കില്ലാത്ത വേദന അന്യര്‍ക്കുണ്ടാകേണ്ട കാര്യമില്ലല്ലോ?ആദ്യമായി എല്ലാ ബന്ധങ്ങളും പണത്തിനു മുന്‍പില്‍ നിഷ്പ്രഭമാണെന്ന\ സത്യം തന്നെ നോക്കിപരിതപിച്ചു.അച്ഛന്റെ മുഖം ഓര്‍ത്തു.ഒരിക്കലും തന്റെ നല്ലഭാവിയല്ലാതെഅച്ഛന്‍ മറ്റൊന്നും ചെയ്യില്ലാ യെന്ന് അറിയാം അപ്പോള്‍ ?
എല്ലാം നല്ലതിനാണെന്ന് മനസ്സിനെ പറഞ്ഞുമനസ്സിലാക്കാന്പാടുപെട് ടു.
----------------------- തുടരും
തന്റെ നോട്ടം കണ്ടിട്ടാകണം അവന്‍ മെല്ലെ കട്ടിലിനരികില്‍
നിന്നും മാറി മുഖം വിളറി മിണ്ടാതെ നിന്നു.
“സോറി മാം...“
അവന്റെ ചുണ്ടുകള്‍ മെല്ലെ മന്ത്രിച്ചു.
അതുവരെ പിടിച്ചുവച്ചിരുന്ന ഗൌരവം,പരിഭവം എല്ലാം
അവന്റെ ആ ഒറ്റവാക്കില്‍ മനസ്സില്‍ നിന്നും ഉരുകി
ഒലിച്ചുപോയി. കൈനീട്ടി..... അനുസരണയുള്ള ഒരു കുട്ടിയെ
പ്പോലെ അവന്‍ നീട്ടിയ കൈകള്‍ക്കുള്ളില്‍ അണഞ്ഞു
നിന്നു.തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അവനെ നെഞ്ചോട്
ചേര്‍ത്ത് കട്ടിലില്‍ ത്തന്നെ യിരുന്നു.തലയില്‍ വിരലോടിച്ച്
ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.അപ്പോള്‍ അവനും
കരയുകയായിരുന്നു.തന്നെ കെട്ടിപ്പിടിച്ച് അവന്‍ പറഞ്ഞുകൊണ്ടേ
യിരുന്നു.അമ്മ എവിടാരുന്നു..ഇതുവരെ....എവ്ടാരു
ഒന്നും മനസ്സിലായില്ലെങ്കിലും തനിയ്ക്കു ഒന്നുനല്ലപോലെ മന
സ്സിലായി.ആകുട്ടികള്‍ അമ്മയെക്കാത്തിരിക്കുന്നു.
ആകുട്ടികള്‍ തന്നെപ്പോലെ ഇപ്പോല്‍
തികച്ചും അനാഥര്‍ തന്നെ.
അമ്മ...എത്ര സുന്ദരമായ പദം
അതിന്റെ അര്‍ത്ഥം ഇവന്‍ അറിയുന്നുവോ?
നിശബ്ദതയെ ഭേദിച്ചത് അവന്‍ തന്നെയായിരുന്നു.
അമ്മ..അല്ല ,ചേച്ചിയമ്മയുടെ പേരെന്താ?
ഇത്രനാളും എവിടാരുന്നു?
ഞാന്‍ എന്നും എന്റെ ഫ്രണ്ട്സിനോട് പറയും.മമ്മിയെ
അല്ല ചേച്ചിയമ്മയെക്കുറിച്ച്....
അവന്റെ വാക്കുകള്‍കേട്ട്അതിശയം തോന്നി
കഥമെനയുന്ന ഇവന്‍ കൊള്ളാമല്ലോഎന്ന് തോന്നി
ചിരിവന്നു.തികച്ചും ഒരു അമ്മയെപ്പോലെ അവനെ വിളിച്ചു.
അപ്പൂ......
ആദ്യമായി താന്‍ ഒരു അമ്മയാകുന്നതുപോലെ
എന്നെ അമ്മയെന്നുവിളിച്ചോളു അപ്പു..
അപ്പൂന് ഇഷ്ടമുള്ളപേരു വിളിച്ചോളു.
അവന്‍ തന്നെ വിടാതെ കെട്ടിപ്പിടിച്ചുകവിളില്‍ ഒരു ഉമ്മ തന്നു.
സന്തോഷത്തോടെ വിളിച്ചു
മൈ ഡിയര്‍ മമ്മീ.....ചേച്ചിയമ്മേ...താങ്ക് യൂ..
ശരിയാണ് ഞാന്‍ ഓര്‍ത്തു.ഞങ്ങള്‍ തുല്യദുഃഖിതരാണ്
അവര്‍ എന്തു തെറ്റുചെയ്തു?ഞാനും!
താനും ഒരു തെറ്റും ചെയ്തില്ലല്ലോ?
അവന്റെ കൈപിടിച്ച് ഒന്നും സംഭവിക്കാത്തതുപോലെ രവിയേട്ടനെ
ശ്രദ്ധിക്കാത്ത മട്ടില്‍ കോവണിയിറങ്ങി നടന്നു തുടങ്ങീ.അല്പവും മടിയില്ലാതെ
തന്നോടൊപ്പം അവന്‍ നടന്നു വന്നു.തന്നെക്കാളും ആ വലിയവീടിന്റെ ഓരോ
കോണും അവന് അറിയുന്നതുപോലെ!ശരിയായിരിക്കാം,
അധികാരമുള്ള അവകാശിയായിരിക്കാം.....മനസ്സ് അങ്ങനെ വിശ്വസിക്കാന്‍ ശ്രമിച്ചു!
പിന്നെ,താന്‍ ആരാണ്?സന്തോഷിക്കാന്‍ കാരണങ്ങളൊന്നുമില്ല.എന്നാലും
ആശ്വാസത്തിന്റെ കിരണങ്ങളുമായി ഇനിയും ഈ ജീവിതത്തില്‍ ഒന്നും ഉണ്ടാകുമെന്ന് ഉറപ്പും ഇല്ലാതായിരിക്കുന്നു.അകാരണമായ വേദനയുടെ തീച്ചൂളമനസ്സില്‍ കത്തിയമരുന്നത്സ്വയം അണയുമെന്ന് തോന്നുന്നില്ല.
ചേച്ചിയമ്മേ.....
വീണ്ടും അവന്റെ സ്നേഹപൂര്‍വ്വമായ ശബ്ദം തന്നെ പരിസരബോധത്തിലേയ്ക്ക് കൊണ്ടുവന്നു.ശരിയാണ് എത്രനാള്‍ കാത്തിരുന്നാലാണ് തനിയ്ക്ക് ഇത്രപ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാവാന്‍ കഴിയുക?
ജീവിതത്തില്‍ പലതും നാം ചിന്തിക്കുന്നതല്ല നടക്കുന്നതെന്ന അറിവ് പുതിയതല്ല.
എങ്കിലും തന്റെ കാര്യത്തില്‍ എല്ലാക്കാര്യങ്ങളും നടന്നിരിക്കുന്നത് ഒരിക്കലും മോഹിക്കാത്ത താണെന്ന് മനസ്സിലാക്കാന്‍ പ്രയാസം തോന്നിയില്ല.
കുലീനതയുടെ പ്രതിരൂപമായ ഈ കുട്ടികള്‍ ഒരിക്കലും അന്യരാവില്ല എന്ന് മനസ്സ് ആവര്‍ത്തിച്ചു പറയുന്നതുപോലെ .ഏതോ അദൃശ്യശക്തി കെഞ്ചുന്നതുപോലെ
എന്റെ കുട്ടികളെ നീ കൈവിടരുതേ എന്ന് പറയുന്നതുപോലെ!
നിറയുന്ന കണ്ണുകളെ കൈകൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുമ്പോഴുംഞാന്‍ മറ്റാരും കാണാതെ അപ്പുവിനെ വലതുകരംകൊണ്ട് അണച്ചുപിടിച്ചു നെറ്റിയില്‍ ഒരമ്മയുടെ വാത്സല്യത്തോടെ ഉമ്മ നല്‍കി.
ഈകുട്ടികളുടെ അമ്മ ആരായിരിക്കും?
അച്ഛന്‍ ?
ആരായിരിക്കും ഇവരെ വളര്‍ത്തിയത്?
ആയിരം സംശയങ്ങള്‍ ....
രവിയേട്ടന്റെ കൈപിടിച്ച് മൂത്തകുട്ടി അടുക്കല്‍ വന്നു.
ഒന്നുംസംഭവിക്കാത്തമട്ടില്‍ ഞാന്‍ നിന്നു.
താഴെ പൂമുഖത്തുനിന്നു തങ്ങളെ മാത്രം ശ്രദ്ധിക്കുന്ന അമ്മയെ കണ്ടു.
ഒപ്പം എന്തുനടക്കുമെന്ന് അറിയാനുള്ള മറ്റു ബന്ധുക്കളുടെ ആകാംക്ഷ നിറഞ്ഞ
മുഖങ്ങളും!
ഊണുമുറിയുടെമേശപ്പുറത്ത് നിരന്നിരുന്ന വിഭവങ്ങള്‍ഒട്ടും വിശപ്പു തോ
ന്നിച്ചില്ല.പക്ഷേ കഴിച്ചേ മതിയാകു. കാരണം ഒപ്പമിരിക്കുന്ന കുട്ടികള്‍ക്ക്
ഭക്ഷണം കൊടുക്കേണ്ട ചുമതല തനിയ്ക്കാണല്ലോ?സമൃദ്ധമായ ഭക്ഷണംപ്ലേറ്റുകളില്‍ വിളമ്പുമ്പോഴും ഊട്ടുമ്പോഴുമെല്ലാം വലം വയ്ക്കുന്ന അനേകം കണ്ണൂകള്‍ കോവിലകത്തുണ്ടെന്ന് തനിയ്ക്കറിയാമായിരുന്നു.അത്ഭു
കുട്ടിളെയും ഒന്നു നോക്കി തന്നെഅര്‍ത്ഥഗര്‍ഭമായിനോക്കി അമ്മ ഊണുമുറിയില്‍
നിന്നും ഒന്നും പറയാതെ ഇറങ്ങിപ്പോയി.അച്ഛമ്മയെകണ്ടതായി കുട്ടികളോ
ചെറുമക്കളെകണ്ടതായി അച്ഛമ്മയോ പരിചയഭാവം പോലും കാണിച്ചില്ല.
മനസ്സില്‍ സംഘര്‍ഷങ്ങളുടെ വേലിയേറ്റം.....എന്താ ഇങ്ങനെ ?ഇവിടെ എന്തൊക്കെയോ നടക്കുന്നു...കഥയറിയാതെ ആട്ടം കാണുന്ന ഒരു പെണ്‍കുട്ടിമാത്രമായി മാറിയതുപോലെ!
എന്തോരു കുടുംബം!നന്നായി......
നിശബ്ദയായിരിക്കുന്നതുതന്നെ നല്ലതെന്ന് മനസ്സിലായി.
ഇവിടെ ഇപ്പോള്‍ തന്നെക്കാളും വേദനിക്കുന്ന ആകൊച്ചുകുട്ടികളോട് അല്പംസ്നേഹംകാണിക്കാന്‍ തനിയ്ക്കു മാത്രമേ കഴിയൂ എന്ന വാസ്തവം അറിഞ്ഞുതന്നെ പെരുമാറാന്‍ ശ്രമിച്ചുനോക്കാം.നിശബ്ദത പലപ്പോഴും പലതിനും നല്ലതാണെന്ന് മനസ്സിലായി.ഒരു ചോദ്യത്തിനുംഇവിടെ പ്രസക്തിയില്ല.സ്വയം ഒതുക്കുക ഒതുങ്ങുക...എഴുതിവച്ചിട്ടില്ലാ
ഏതോ അനിയന്ത്രിതമായ നിയന്ത്രണം ..അതാണ് കോവിലകത്തിന്റെ മുഖമുദ്ര!
പട്ടാളച്ചിട്ടയുള്ള ജീവിതമോ?ചോദ്യം തന്നോടു തന്നെയായിരുന്നു.
ഉത്തരം പ്രതീക്ഷിച്ചതുമില്ല.
കുട്ടികള്‍ മിണ്ടാതെ കുനിഞ്ഞിരുന്നു പേടിച്ചതുപോലെ ഭക്ഷണം കഴിച്ചു.
താനും കഴിച്ചതാതി വരുത്തിതീര്‍ത്തു.
ഈ ചുറ്റുപാടില്‍ ആര്‍ക്കാണു സമാധാനമായി ഭക്ഷണം കഴിക്കാന്‍ കഴിയുക?
കുട്ടികള്‍ തിരിച്ചു റൂമില്‍ പോയി.ഒപ്പം കൂടാന്‍ തോന്നി.പക്ഷേ രവിയേട്ടന്‍ ഒപ്പമുള്ളതുകൊണ്ട്
പോകാന്‍ മടിച്ചു.അടുക്കളയില്‍ പാചകക്കാരിയെ സഹായിക്കാന്‍ ഉറച്ച് അവിടെനിന്നു.
പാത്രങ്ങള്‍ അടുക്കിവയ്ക്കാനുംകഴുകാനും കൂടെനിന്നപ്പോള്‍ വല്യമ്മ്യ്ക്ക് പരിഭ്രമം.വേണ്ട ,കുഞ്ഞു പൊയ്ക്കോളു...ആരും കാണേണ്ടാ .വൈകിട്ട് കുറെ ആള്‍ക്കാരുകൂടെവരുന്നുണ്ട് ,അവരൊക്കെ പോയ്ക്കഴിഞ്ഞു ഞാന്‍ തന്നെ ഇതൊക്കെ ചെയ്തോളാം.
ആരാ വല്യമ്മേ,?തന്റെ മുഖത്തുനോക്കാതെ വല്യമ്മപറഞ്ഞു.
കുഞ്ഞ് അറിഞ്ഞില്ലേ?
ആ മക്കളുടെ ആള്‍ക്കാരാ....അമ്മാമനും മറ്റുമാ..
ഇനി കുറെദിവസം അവരെ കൊണ്ടുപോകാനാ...
അത്മഗതമെന്നവണ്ണം വല്യമ്മ കൂട്ടിച്ചേര്‍ത്തു.
പാവം പൊന്നുമക്കള്‍ അവരുടെ ഒരു തലവരയേ......
കൂടുതല്‍ ചോദിക്കാന്‍ മടിച്ചു.വേണ്ട തനിയ്ക്ക് ഇനി ഒന്നും കേള്‍ക്കണമെന്നില്ല.
പലരും കെട്ടിയ വേലിക്കെട്ടിനുള്ളില്‍ ഞാനെന്ന വിഡ്ഢി അകപ്പെട്ടുകഴിഞ്ഞു
ഇനി വേലിപൊളിക്കാന്‍ തനിയ്ക്ക് ആവില്ല..
എല്ലാപേരോടും തീരാത്ത വെറുപ്പും പകയും തോന്നി.
ഏതോഅപസര്‍പ്പക കഥയിലെ തടവറയില്‍ കിടക്കുന്ന പാവം പെണ്ണിന്റെ
ജീവിതം പോലെ..കണ്ണുനീരടക്കാന്‍ പ്രയാസപ്പെടുമ്പോള്‍ അങ്ങ് അകലെ
മാനം മുട്ടിപ്പറക്കുന്ന പരുന്തിന്റെകാലില്‍ കോഴിക്കുഞ്ഞ് ശബ്ദിക്കാനാവാതെ
വീര്‍പ്പുമുട്ടുന്നത് കാണാമായിരുന്നു!തന്റെ ജീവനും ഇതുപോലെവീര്‍പ്പുമുട്ടുന്നില്ലേ
അമ്മയില്ലാത്ത കുട്ടികളല്ലേ?പാവംകുട്ടന്റെ ഒരു വിധി.
എല്ലാം അറിയുന്നതുപോലെ വല്യമ്മയുടെ സംസാരം.തിരിഞ്ഞു അവരെനോക്കി.
തനിയ്ക്കു എല്ലാ മറിയുന്നതുപോലെ അവര്‍ സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നു.
കുട്ടന്‍ പാവമാ....കൊച്ചാണെങ്കിലും കുഞ്ഞിന്റെ ഒരു ഭാഗ്യം!
എത്രജാതകങ്ങളാ ഇവിടെ ചേര്‍ച്ചനോക്കിയത്.ഒന്നും ചേരില്ല.
അവസാനം....കുഞ്ഞിന്റെ നറുക്കാ വീണത്.വല്യമ്മ എന്തൊക്കെയോ
മനസ്സില്‍ വച്ച് പറഞ്ഞൊപ്പിച്ചതുപോലെതോന്നി.
അവര്‍ പാത്രം കഴുകിതുടച്ച് ഒരിടത്തു വയ്ക്കുകയും.സംസാരം തുടരുകയും ചെയ്തുകൊണ്ടേ യിരുന്നു.സ്വയം വിലയിരുത്താന്‍ വൃഥാശ്രമം നടത്തി.താനും ഇപ്പോള്‍ വല്യപെണ്ണുങ്ങളെപ്പോലെ
സെറ്റുമുണ്ടൊക്കെ ഉടുത്ത് ഒരു വീട്ടമ്മയായതുപോലെ.വിവാഹംകഴിഞ്ഞ ദിവസങ്ങളില്‍ഇളയനാത്തൂന്‍ പറഞ്ഞുതന്നതുപോലെ വീട്ടില്‍ സെറ്റുമുണ്ടുടുത്ത് കോവിലകത്തിന്റെമരുമകളായി താന്‍ മാറിക്കഴിഞ്ഞിരിക്കുന്നു.ഒന്നും ചോദിക്കാതെയും പറയാതെയും എല്ലാം മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു.
ഇത് ഒരു ലോകവിധിയാണ്.ഇവിടെ ആര് എന്തുതെറ്റുചെയ്തെങ്കിലും ക്രൂശിക്കപ്പെട്ടിരിക്കുന്നത്തന്റെ ജീവിതമാണ്.ഇത്ര ചെറുപ്പത്തിലേ ഒരു രണ്ടാം ഭാര്യ യാകാനാണോ തന്റെജാതക പുണ്യം?ചിന്തിക്കാനും ഉത്തരം തേടാനും ഇനി സമയവുമില്ലല്ലോ?
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ .......
സ്നേഹിക്കാം സഹിക്കാം.....ജനിപ്പിച്ച മാതാപിതാക്കള്‍ക്കില്ലാത്ത വേദന അന്യര്‍ക്കുണ്ടാകേണ്ട കാര്യമില്ലല്ലോ?ആദ്യമായി എല്ലാ ബന്ധങ്ങളും പണത്തിനു മുന്‍പില്‍ നിഷ്പ്രഭമാണെന്ന\ സത്യം തന്നെ നോക്കിപരിതപിച്ചു.അച്ഛന്റെ മുഖം ഓര്‍ത്തു.ഒരിക്കലും തന്റെ നല്ലഭാവിയല്ലാതെഅച്ഛന്‍ മറ്റൊന്നും ചെയ്യില്ലാ യെന്ന് അറിയാം അപ്പോള്‍ ?
എല്ലാം നല്ലതിനാണെന്ന് മനസ്സിനെ പറഞ്ഞുമനസ്സിലാക്കാന്പാടുപെട്
-----------------------