20 Sept 2012

ഒരു സ്ത്രീപക്ഷ കവിത

വിജയകൃഷ്ണന്‍  
  
                  മദ്യശാലയിലിരുന്ന്‍
         എന്റെ സ്നേഹിതന്‍
         സംഭീതനായി പറഞ്ഞു:
         "മദ്യപിച്ചു ചെന്നാല്‍
          അവളുടെ ഇടി ഉറപ്പാ."
          

കുടുംബ റിയാലിറ്റി ഷോയില്‍
          തലയ്ക്കു കൈ കൊടുത്ത്‌
          അവതാരക പറഞ്ഞു:
          "ഭര്‍ത്താക്കന്മാരെ
           ഒരു വാക്ക് സംസാരിക്കാന്‍
           അനുവദിക്കുന്നില്ലല്ലോ
           ഈ ഭാര്യമാര്‍ ."

           ചാനല്‍ മാറ്റിയപ്പോള്‍
           മമത ബാനര്‍ജി
           മന്ത്രിപുരുഷന്റെ
            ചെവിക്കു പിടിച്ച്
           പുറത്താക്കുന്നു.
        
            പിന്നെയും റിമോട്ടില്‍
            അമര്‍ത്തിയപ്പോള്‍
            ജയലളിത
            സിംഹാസനത്തിലിരിക്കുന്നു .
            കൊമ്പന്‍ മീശക്കാരായ
            മന്ത്രിസഭാംഗങ്ങള്‍
            നിലത്തിരിക്കുന്നു.

            സുഹൃത്തിന്റെ
            ഓഫീസ് മുറിയിലേക്ക്
            ഒരു മധുരപ്പതിനേഴുകാരി
             കടന്നു ചെല്ലുന്നു.
            അടുത്ത നിമിഷം
             ഡോര്‍ വലിച്ചു തുറന്ന്
            സുഹൃത്ത് പുറത്തു ചാടുന്നു.

            "എന്താ , എന്താ സംഭവിച്ചത്?"
            സഹപ്രവര്‍ത്തകര്‍
            അയാളെ വളയുന്നു.

            "ഇല ചെന്ന് മുള്ളില്‍ വീണാലും
             മുള്ള് ചെന്ന് ഇലയില്‍ വീണാലും
             ഇലയ്ക്കല്ലേ കേട്‌?"
            

വിവശനായി
            അയാള്‍ മൊഴിയുന്നു.

                __________________
____

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...