20 Sept 2012

വാർത്ത

അനില്‍കുമാര്‍ സി. പി.യുടെ  'ഓര്‍മ്മകളുടെ ജാലകം' പ്രകാശനം ചെയ്തു.

ഫേബിയന്‍ ബുക്ക്സ്‌ പ്രസാധനം ചെയ്ത അനില്‍കുമാര്‍ സി. പി.യുടെ  'ഓര്‍മ്മകളുടെ ജാലകം' എന്ന ചെറുകഥാ സമാഹാരം  പത്തനംതിട്ടയില്‍ പ്രകാശനം ചെയ്തു. ദൈവത്തിന്‍റെ കയ്യൊപ്പ് വിരല്ത്തുമ്പുകളില്‍ പതിഞ്ഞ മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനും കേരളസാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടുമായ ശ്രീ .പെരുമ്പടവം ശ്രീധരന്‍, പുകസയുടെ ഇപ്പോഴത്തെ സാരഥിയും എഴുത്തുകാരനുമായ ശ്രീ. വി.എന്‍.. മുരളി, ചൂഷണത്തിനെതിരെ പോരാടുന്നവര്‍ക്ക് ഇന്നും മനസ്സില്‍ അഗ്നിയായ്‌  ജ്വലിക്കുന്ന പ്രിയ സഖാവും നോവലിസ്റ്റുമായ ശ്രീ. സൈമണ്‍ ബ്രിട്ടോ എന്നിവരുടെ സാന്നിധ്യത്തില്‍ , ഒരു സംസ്കൃതിയുടെ ചടുലതാളങ്ങള്‍ മണ്‍മറയാതെ കൊണ്ട് നടക്കുന്ന പ്രൊഫസര്‍ കടമ്മനിട്ട വാസുദേവന്‍ പിള്ളയാണ് നന്മയുടെയും സമൃദ്ധിയുടെയും പുതുവര്‍ഷദിനമായ ചിങ്ങം-1നു പുസ്തകം പ്രകാശനം ചെയ്തത്.

''വൈഖരി' എന്ന ബ്ലോഗിലൂടെ 'ബൂലോകത്ത്' അറിയപ്പെടുന്ന അനില്‍കുമാര്‍ സി. പി. ദുബായില്‍ ക്വാളിറ്റി മാനേജരായി ജോലി ചെയ്യുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...